ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
![]() |
ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ |
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേന്ദ്ര മുശാവറാ ഗവും കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരെ തെരഞ്ഞെടുത്തു. പി.ടി.എ. റഹീം എംഎല്‍എ ചെയര്‍മാനായ മുന്‍ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം 23ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് പുന:സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യേനയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ് ശൈഖുനാ ബാപ്പു മുസ്ലിയാരുടെ പേര് നിര്‍ദേശിച്ചത്. സി.പി. മുഹമ്മദ് എം.എല്‍.എ പിന്താങ്ങി.
സമസ്തയുടെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്ന അദ്ദേഹത്തെ ഹജ്ജ് കമ്മിറ്റിയുടെ മേധാവിയാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
![]() |
സമസ്ത സന്ദേശ യാത്രയില്‍ (ഫയല്‍ ) |
നിലവില്‍ 30 വര്‍ഷതിലെരെയായി കോഴിക്കോട് ജില്ലയിലെ വടകര താലുകില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രഥമ മത ഭൊധിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്‍റെ പ്രിന്‍സിപ്പലായി തുടരുന്ന അദ്ദേഹത്തിനു സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യ്ന്മാരുമുണ്ട് . എസ.വൈ.എസ് സംസ്ഥാന വൈ.പ്രസിഡന്റ്, എം.ഇ.എ എഞ്ജിനീയറിംഗ് കോളേജ് സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ ശൈഖുനാ വഹിച്ചു വരുന്നുണ്ട്.
SKSSF വിമോചന യാത്ര ഉദ്ഘാടനത്തില്‍ |
വിവാദ പാഠ പുസ്തകതിരെ യും വിഘ ടിതര്‍ക്കെതിരെയും നടത്തിയ ശ്രദ്ധേയമായ പത്ര സമ്മേളനങ്ങളി ലൊന്നില്‍ (ഫയല്‍) |
വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ധവളപത്രം ആവശ്യപ്പെട്ട് മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കുന്നു |
തിരുവനന്തപുരം: ഭരണ നിര്‍വഹ ണരംഗത്തും ജൂഡീഷറിയിലുമുള്ള സാമുദായിക പ്രാതിനിത്യവും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വിശദമായ കണക്കുകളും അടങ്ങുന്ന ധവളപത്രം പുറത്തിറക്കണ മെന്നാവശ്യപ്പെട്ട്‌മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്‌ടതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സാമുദായിക സംഘടനകള്‍ക്ക് അന്യായമായി പതിച്ചുനല്‍കിയത് അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തലസ്ഥാനത്ത് നഗര ഹൃദയത്തിലടക്കം സാമുദായിക സംഘടനകള്‍ക്കു ഭൂമി പതിച്ചുന ല്‍കിയിട്ടുണ്‌ട്. ഇങ്ങനെ നല്‍കിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. ഈ വസ്‌തുക്കളുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയ നടപടി പുനഃപരിശോധിക്കണം.
ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം അനുസരിച്ചുള്ള 33 സ്‌കൂളുകള്‍ക്ക് പൂര്‍ണമായി എയ്‌ഡഡ് പദവി നല്‍കുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ അനക്‌സ് സ്ഥാപിക്കുക, മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസലിയാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം. സി. മായിന്‍ ഹാജി, കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടി.പി. അബ്‌ദുള്ളക്കോയ മദനി, ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഹുസൈന്‍ മുടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കടയ്ക്കല്‍ അബ്‌ദുല്‍ അസീസ് മൌലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പെരുന്നാള്‍ അവധിദിനത്തിലെ പരീക്ഷ പുനഃക്രമീകരിക്കണം - എസ്.കെ.എസ്.എസ്.എഫ്
ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തലൂര്‍, പി.എം. റഫീഖ് അഹ്മദ് തിരൂര്‍, വി.കെ.എച്ച്. റശീദ്, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, ശംസുദ്ദീന്‍ ഒഴുകൂര്‍, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅഫര്‍ ഫൈസി പഴമള്ളൂര്‍, റവാസ് ആട്ടീരി, സിദ്ദീഖ് ചെമ്മാട്, ജലീല്‍ പട്ടര്‍കുളം, ഇ. സാജിദ് മൗലവി, ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബ് കുഴിഞ്ഞോളം എന്നിവര്‍ പ്രസംഗിച്ചു.
ബഹ്‌റൈന്‍ സമസ്ത റമളാന്‍ ഡയറി പ്രകാശനം ചെയ്തു.
അബ്ദുസ്സമദ് പുക്കൊട്ടൂരിന്ടെ റമദാന്‍ പ്രഭാഷണം 26 27 തിയതികളില്‍
കൊടുവള്ളി മണ്ഡലം എസ്.വൈ.എസ്. പണ്ഡിതക്യാമ്പ്
പണ്ഡിതര്‍ കര്‍മരംഗത്ത് ജാഗ്രതപുലര്‍ത്തണം -പാറന്നൂര്‍
കൊടുവള്ളി: ജീര്‍ണതയും അധാര്‍മികതയും സമുദായത്തെ ഗ്രസിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് നയിക്കാന്‍ പണ്ഡിതസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു. കൊടുവള്ളി മണ്ഡലം എസ്.വൈ.എസ്. സംഘടിപ്പിച്ച പണ്ഡിതക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ മജീദ് ദാരിമി, അബ്ദുല്‍നാസര്‍ ഫൈസി കൂടത്തായ്, അബ്ദുല്‍ഖാദര്‍ ബാഖവി, എന്‍. അബ്ദുള്ള മുസ്‌ല്യാര്‍, കെ. അബ്ദുല്‍ ബാഖവി ദാരിമി, ചെറിയ മുഹമ്മദ് ഫൈസി, ഹസന്‍ ദാരിമി, ജലീല്‍ ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
SKSSF തിരൂരങ്ങാടി മേഖല കൗണ്‍സില്‍ സമാപിച്ചു
തിരൂരങ്ങാടി: എസ്.കെ.എസ്.എഫ് തിരൂരങ്ങാടി മേഖല കൗണ്‍സില്‍ സമാപിച്ചു. ഇരുമ്പന്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. റാസി ബാഖവി ആധ്യക്ഷം വഹിച്ചു. ഖയ്യൂം കടമ്പോട്, മജീദ് ഫൈസി ഇന്ത്യനൂര്‍, സുലൈമാന്‍ ഫൈസി, റസാഖ് ഫൈസി മൂന്നിയൂര്‍, മുഹമ്മദലി പുളിക്കല്‍,ഇഖ്ബാല്‍ പടിക്കല്‍ പ്രസംഗിച്ചു. കെ.പി സിദ്ദീഖ് സ്വാഗതവും ഖാലിദ് വെട്ടം നന്ദിയും പറഞ്ഞു.തിരൂരങ്ങാടി മേഖല പ്രവര്‍ത്തക സമിതി ഞായറാഴ്ച വൈകീട്ട് രണ്ട് മണിക്ക് ചെമ്മാട് നടക്കും...
കാളികാവ് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധിക്യാമ്പ് സമാപിച്ചു
കാളികാവ്: എസ്.കെ.എസ്.എസ്.എഫ് കാളികാവ് മേഖലാക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ജില്ലയെ വര്‍ഗീയമായി ചിത്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് സാമുദായിക സംഘടനകള്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കറുത്തേനി നൂറുല്‍ഹുദാമദ്രസയില്‍ നടന്ന ക്യാമ്പ് മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. മുജീബ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.വി. അബ്ദുറഹിമാന്‍ ദാരിമി, ഫരീദ് റഹ്മാനി, സലാം ദാരിമി, ടി.എച്ച്. ദാരിമി, ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പര ജൂലൈ 28 ശനിയാഴ്ച 9 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
പരിപാടിയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി, കാസറഗോഡ് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സാഹിബ്, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ചന്തേര, പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി. കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, യഹ്‌യാ തളങ്കര, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, മുനീര്‍ ഹുദവി രാമനാട്ടുകര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ശറഫിദ്ദീന്‍ കുണിയ, ജാബിര്‍ ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.
എസ്.കെ.എസ്.എസ്.എഫ് 15-ാമത് റമളാന്‍ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി
റമളാന്‍ ആത്മചെതന്യത്തിന്റെ നിറ വസന്തം-സ്വാദിഖലി ശിഹാബ് തങ്ങള്‍
എം.പി കടുങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് എ.എസ്.കെ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, ഇ.സാജിദ് മൗലവി, കെ.സി നൗഫല്‍ പുതുപ്പള്ളി, ശാഫി ഹാജി, ഇസ്മായീല്‍ ഫൈസി, ഐ.പി. അബു, തറമ്മല്‍ അഷ്‌റഫ്, സി.കെ ഫാരിസ്, സാജിദ് തിരൂര്‍, സി.പി ബാസിത് പ്രസംഗിച്ചു.
മലപ്പുറം ജില്ലാSKSSFഖുര്‍ആന്‍ പാരായണം മെഗാ കണ്ടസ്റ്റ്
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ കണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. അഞ്ച് റൗണ്ടുകളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ജേതാക്കളാകുന്നവര്‍ക്ക് സമ്മാനങ്ങളും ഫൈനല്‍ റൗണ്ടിലെ വിജയിക്ക് ശംസുല്‍ ഉലമ സ്മാരക സുവര്‍ണ്ണപ്പതക്കവും നല്‍കും. മത്സരാര്‍ഥികള്‍മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9744059384.
കണ്ണൂര്‍ എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ പ്രഭാഷണം 29 വരെ കണ്ണൂര്‍ പോലീസ് മൈതാനത്ത്
'എയര്‍ കേരള' യ്ക്കായി യൂസഫലിക്കൊപ്പം ഒന്നിക്കുക: ബഹ്‌റൈന്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ്
വിശുദ്ധ റമസാനിലും മറ്റു വിശേഷദിവസങ്ങളിലുമെല്ലാം പതിറ്റാണ്ടുകളായി പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്‌നത്തിന് ഇനിയെങ്കിലും ഒരറുതി ഉണ്ടാകണം. അതിന് യൂസഫലിയെ പോലുള്ളവര്‍ ശ്രമിച്ചാല്‍ വിജയിക്കുമെന്നത് തീര്‍ച്ചയാണ്. ആവശ്യമെങ്കില്‍ ഇതിനു നേതൃത്വം നല്‍കാനും ജി.സി.സി. യിലെ വിവിധ സമസ്ത അനുഭാവ സംഘടനകളെ ഒരുമിപ്പിക്കാനും ഞങ്ങള്‍ തയ്യാറുമാണ്. 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനമെന്ന നിലയിലും കൊച്ചിയില്‍ നടക്കാനിരിക്കുന്ന 'എമര്‍ജിങ് കേരള' നിക്ഷേപക സംഗമം ഇത് ചര്‍ച്ചചെയ്യുമെന്നതിനാലും 'എയര്‍ കേരള' യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു.
ഇത്തരുണത്തില്‍ മുഖ്യമന്ത്രിയും കേരള- കേന്ദ്ര മന്ത്രിമാരും നിക്ഷേപകരും മറ്റു വിദേശ പ്രതിനിധികളും അടങ്ങുന്ന പ്രവാസി സ്‌നേഹികള്‍ മുഴുവനും പ്രവാസികള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവണമെന്നും ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനും ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്താനും മുഴുവന്‍ പ്രവാസി സംഘടനകളും രാഷ്ട്രീയ കക്ഷികളും യോജിച്ചു ശക്തമായി രംഗത്തിറങ്ങണമെന്നും ബഹ്‌റൈന്‍ സമസ്ത നാഷണല്‍ കമ്മറ്റി, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി(വൈ.പ്രസി), എസ്.എം. അബ്ദുല്‍ വാഹിദ് (ജന.സെക്രട്ടറി), വി.കെ കുഞ്ഞഹമ്മദ് ഹാജി(ട്രഷറര്‍), ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റിക്ക് വേണ്ടി മുഹമ്മദലി ഫൈസി വയനാട്(പ്രസി), ഉബൈദുല്ല റഹ്മാനി മേലാറ്റൂര്‍(ജന.സെക്രട്ടറി), നൗഷാദ് വാണിമേല്‍(ട്രഷറര്‍), മൌസല്‍ മൂപ്പന്‍ തിരൂര്‍ (ഓര്‍ഗ.സെക്രട്ടറി) എന്നിവരും സംയുക്തവാര്‍ത്താക്കുറിപ്പില്‍ ഒപ്പുവെച്ചു.
ആലിക്കുട്ടി ഉസ്താദ് ഇന്ന് (തിങ്കള്‍) അല്‍ ഐനിലും, ഖാസിമി ഉസ്താദ് അബുദാബി ദര്‍വേഷ് മസ്ജിദിലും പ്രസംഗിക്കും.

യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ അതിഥികളായ നമ്മുടെ നേതാക്കളുടെ ഇന്നത്തെ പരിപാടി.
23/7/2012 തിങ്കള്‍
ഉസ്താദ് പ്രഫ. കെ ആലിക്കുട്ടിമുസ്ലിയാര്‍
സ്ഥലം : സറൂണി മസ്ജിദ് , അല്‍ ഐന്‍ സിറ്റി
സമയം: തറാവിഹ് നിസ്ക്കാരത്തിന് ശേഷം
ഉസ്താദ് റഹ് മത്തുള്ള ഖാസിമി
സ്ഥലം :ദര് വേശ് ബിന്‍ കറം മസ്ജിദ് (ഹംദാന്‍ ക്രൌണ്‍ പ്ലാസക്ക് പിന്‍ വശം)
സമയം: തറാവിഹ് നിസ്ക്കാരത്തിന് ശേഷം
മുഴുവന്‍ ആളുകളെയും അറിയിക്കുകയും
പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്യുക.
ഇമാം ഗസ്സാലി അക്കാദമി റംസാന്‍ പ്രഭാഷണം
കൂളിവയല്‍:ഇമാം ഗസ്സാലി അക്കാദമി സ്റ്റുഡന്‍സ് അസോസിയേഷന്‍ റംസാന്‍ പ്രഭാഷണ പരിപാടിയില്‍ ജംഷീര്‍ ബാഖവി കിണറ്റിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. ഉബൈദുല്ല ഫൈസി, റഹ്മത്തുല്ല നിസാമി, റിയാസ് ഗസ്സാലി, ഇസ്ഹാഖ് ഹുദവി, സെയ്തലവി വാഫി, സുബൈര്‍ വാഫി, അജ്‌റുല്‍ കാവുംചാല്‍, റാഷിദ് കുടുക്കന്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)