ഹാദിയ ഫീല്‍ഡ് ട്രിപ്പ്; പ്രഥമ സംഘം ബംഗാള്‍, ആസാം കാമ്പസുകള്‍ സന്ദര്‍ശിച്ചു


ഭീംപൂര്‍ (വെസ്‌റ്റ്‌ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കേരളേതര സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ ഹാദിയ സംഘടിപ്പിക്കുന്ന ഫീല്‍ഡ്‌ ട്രിപ്പ്‌ പദ്ധതിയുടെ പ്രഥമ സംഘം ബംഗാള്‍, ആസാം ഓഫ്‌ കാമ്പസുകള്‍ സന്ദര്‍ശിച്ചു. സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള ഇരുപത്തൊന്നംഗ സംഘം ഹാദിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. രണ്ടു ഓഫ്‌ കാമ്പസുകളിലേയും വിദ്യാര്‍ത്ഥികളുമായി സംഘം സംവദിക്കുകയും ചെയ്‌തു. സിംസാറുല്‍ ഹഖ്‌ ഹുദവി, അബ്ദുറഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഇപി കബീര്‍ ഹുദവി, ഷൗക്കത്തലി ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസില്‍ പുതുതായി നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം സിംസാറുല്‍ ഹഖ്‌ ഹുദവി നിര്‍വഹിച്ചു. പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ക്ലാസ്‌ ഉദ്‌ഘാടനം ഹാദിയ വൈ. പ്രസിഡന്റ്‌ സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുമ്പറമ്പ്‌ നിര്‍വഹിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പല്‍ സിദ്ദീഖുല്‍ അക്‌ബര്‍ ഹുദവി, മുഫ്‌തി നൂറുല്‍ ഹുദാ സാഹിബ്‌, ഡോ. മുന്‍കിര്‍ ഹുസൈന്‍, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആസാം കാമ്പസിലെ പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്‌ഘാടനവും സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. 
ഫോട്ടോ: ദാറുല്‍ഹുദാ ബംഗാള്‍ ഓഫ് കാമ്പസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി സംസാരിക്കുന്നു. 
- Darul Huda Islamic University