18 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9727 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 18 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9727 ആയി ഉയര്‍ന്നു. 

ശാഫി ജുമാ മസ്ജിദ് & മദ്‌റസ - സിദ്ധാര്‍ത്ത് നഗര്‍ (ബാംഗ്ലൂര്‍), സിറാജുല്‍ മുസ്‌ലിമീന്‍ മദ്‌റസ - മലാംകുന്ന്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - ബെളൂറടുക്ക, ബുസ്താനുല്‍ ഉലൂം ശംസുല്‍ ഉലമാ സ്മാരക മദ്‌റസ - പേരാല്‍, സുബൈറുബ്‌നു അല്‍അവ്വാം മദ്‌റസ - സി.എം.ബാദ് ന്യൂകോപ്പ (കാസര്‍ഗോഡ്), ബിലാല്‍ മദ്‌റസ - നോര്‍ത്ത് പാറാട് (കണ്ണൂര്‍), അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയ്യ - ആറങ്ങോട്, നുസ്‌റത്തുത്തഅ്‌ലീം മദ്‌റസ - നന്ദാനശ്ശേരി, ശംസുല്‍ ഉലമാ സെക്കണ്ടറി മദ്‌റസ - മങ്ങാട് പൂനൂര്‍, നൂറുല്‍ ഇസ്‌ലാം മദ്‌റസ - പറക്കുളം, നൂറുല്‍ ഇസ്‌ലാം മദ്‌റസ - കക്കാട് പാറ ചുങ്കം (കോഴിക്കോട്), ഹിദായത്തുല്‍ അനാം മദ്‌റസ - തിരൂരങ്ങാടി, അതീഖിയ്യ മദ്‌റസ - വി.പി.മുക്ക് വള്ളിക്കാപ്പറ്റ, മന്‍ഹജുല്‍ ഹുദാ മദ്‌റസ - ആലത്തൂര്‍, എം.ഐ. ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - കാഞ്ഞിരമുക്ക (മലപ്പുറം), ശംസുല്‍ ഉലമാ ഇസ്‌ലാമിക് മദ്‌റസ - കായംകുളം (ആലപ്പുഴ), ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂള്‍ മദ്‌റസ - ഇടമനക്കുഴി (തിരുവനന്തപുരം), മദീനത്തുല്‍ ഉലൂം മദ്‌റസ - ജി.എം.നഗര്‍ റമളാന്‍ സ്ട്രീറ്റ് (കോയമ്പത്തൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 

ഈ അധ്യയന വര്‍ഷം മുതല്‍ പൊതുപരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കിന് പകരം ഓരോ വിഷയത്തിനും 97 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ടോപ് സ്‌കോര്‍ പദവി നല്‍കാനും പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ഖുര്‍ആന്‍ പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു. 

വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടൂവ് മെമ്പറും നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന ഹാജി കെ. മമ്മദ് ഫൈസിയുടെ മഗ്ഫിറത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. 

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari