അക്കാദമിക മികവിന് എസ്.കെ.എസ്.എസ്.എഫ് സ്മാര്‍ട്ട് പദ്ധതി

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ സാമൂഹിക ധാര്‍മിക അവബോധമുള്ള വിദ്യാര്‍ത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതി സ്മാര്‍ട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്നു.
രാജ്യന്തര ഉന്നത സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങി കേന്ദ്രങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ് അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ യോഗ്യരാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.
മണ്ണാര്‍ക്കാട് കേന്ദ്രമായി റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ട്രെന്റ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കുന്നു. എട്ട് മുതല്‍ പ്ലസ്ട്ുവരെയുള്ള അഞ്ച് വര്‍ഷത്തെ ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ ഏഴാം തരം അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില് എ ഗ്രേഡും മറ്റു വിഷയങ്ങളില്‍ ബി ഗ്രേഡും നേടിയവരും സമസ്തയുടെ മദ്‌റസ ആറാം തരം പഠിച്ചുകൊണ്ടിരിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്.എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. പരീക്ഷാ ഷെഡ്യൂള്‍ താഴെ കൊടുക്കുന്നു.

പരീക്ഷ തിയ്യതി: ഏപ്രില്‍ 23, ഞായര്‍.
പരീക്ഷ സെന്റര്‍: സുന്നിമഹല്‍, മലപ്പുറം.
അപേക്ഷ അവസാന തിയ്യതി: ഏപ്രില്‍ 21, വെള്ളി.
അഭിമുഖം: ഏപ്രില്‍ 30, മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍.

അപേക്ഷ ഫോറം www.skssf.in വെബ്‌സൈറ്റില്‍ നിന്നും കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍, മലപ്പുറം സുന്നിമഹല്‍, മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 9895757751നമ്പറില്‍ വാട്‌സപ്പ്‌ചെയ്യുകയും പരീക്ഷാദിനം രാവിലെ പരീക്ഷാ കേന്ദ്രത്തില്‍ ഏല്‍പ്പിക്കേണ്ടതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പഠന ചെലവ് പൂര്‍ണമായും സ്വയം വഹിക്കേണ്ടതാണ്.
- https://www.facebook.com/SKSSFStateCommittee/posts/1872684412989883