ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ സമാപിച്ചു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് സംഘടിപ്പിച്ച ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ ആരംഭിച്ച സെമിനാര്‍ കോഴിക്കോട് ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
അഞ്ച് സെഷനുകളിലായി ഫത്ഹുല്‍ മുഈനിന്റെ പ്രാധാന്യവും സ്ഥാനവും അനുബന്ധ രചനകളും വിശകലനത്തിന് വിധേയമാക്കിയ സെമിനാറില്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയ, ഡോ. അബ്ദുല്‍ ബര്‍റ് വാഫി, ഡോ. അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, സലീം ഹുദവി മറ്റത്തൂര്‍, അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട്, അമീന്‍ ഹിദായത്തുല്ല ഹുദവി, ശുഐബ് പുത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
സെമിനാറിനോടനുബന്ധിച്ച് കേരളീയ കര്‍മശാസ്ത്രം: ചരിത്രവും അടയാളങ്ങളും, മജ്മൂഅത്തു റസാഇല്‍ പരിഷ്‌കരിച്ച പതിപ്പ് എന്നിവയുടെ പ്രകാശനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ ഫിഖ്ഹ് ഡിപ്പാര്ട്ട്മെന്‍റ് സംഘടിപ്പിച്ച ഫത്ഹുല്‍മുഈന്‍ സെമിനാര്‍ കോഴിക്കോട് ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
- Darul Huda Islamic University