SKSSF മനുഷ്യജാലിക സംഗമം; ജനുവരി 20ന് മുമ്പ് മേഖലാ തലത്തില്‍ ജാലികാ സംഗമവും ക്ലസ്റ്റര്‍ തലത്തില്‍ ജാലികാ കൂട്ടായ്മയും സംഘടിപ്പിക്കുക : SKSSF കാസര്‍കോട്

കാസര്‍കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി പെര്‍ളയില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി ജില്ലയിലെ എല്ലാ മേഖലകളിലും ജനുവരി 20 ന് മുമ്പ് ജാലികാ സംഗമവും ക്ലസ്റ്റര്‍ തലത്തില്‍ ജാലികാ കൂട്ടായ്മയും സംഘടിപ്പിക്കണമെന്ന് SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee