SKSSF കാസറകോട് ജില്ല സംഘടിപ്പിക്കുന്ന സിയാറത്ത് യാത്ര നാളെ (23 വ്യാഴം)

കാസറകോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നാളെ (വ്യാഴാഴ്ച്ച) രണ്ട് മേഖലകളിലായി സിയാറത്ത് യാത്ര സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന തെക്കന്‍ മേഖലാ സിയാറത്ത് യാത്ര ജാഥാ നായകന്‍ സയ്യിദ് അലി തങ്ങള്‍ കുമ്പോല്‌ന് പതാക കൈമാറി സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങള്‍ ഉപനായകനും സലാം ഫൈസി പേരാല്‍ ഡയറക്ട്ടറും മുഹമ്മദലി നീലേശ്വരം കോ-ഓഡിനേറ്ററുമായ ജാഥ 9.30 ന് മെട്ടുമ്മല്‍,10.30-പടന്ന, 11.30-കോട്ടപ്പള്ളി,12.30-മുട്ടുപ്പാറ ഒരു മണി- പെരുമ്പട്ട 1.30 ന്- കുന്നുംങ്കൈ 2.30 -കോട്ടപ്പുറം 3 മണി-തൈക്കടപ്പുറം 3.30-ആറങ്ങാടി 4 മണി-മുട്ടുന്തല, 4.30-മാണിക്കോത്ത്,5 മണി-പൂച്ചക്കാട്,5.30-കോട്ടിക്കുളം,6 മണി-ചെമ്പരിക്ക,7 മണിക്ക്-മാലിക്ദീനാറില്‍ സമാപനം.മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വടക്കന്‍ മേഖലാ യാത്ര സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈക്ക് മച്ചമ്പാടിയില്‍ വെച്ച് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യും.ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉപനായകനും സി.പി.മൊയ്തു മൗലവി ചെര്‍ക്കള ഡയറക്ടറും മഹ്മൂദ് ദേളി കോ-ഓഡിനേറ്ററുമാണ്.മച്ചമ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര്9.30 ന്-പൊയ്യത്ത്ബയല്‍,10മണി-പയ്യക്കി,11 മണി-ഇച്ചിലംകോട്,11.30-കുമ്പോല്‍,12 മണി-മൊഗ്രാല്‍ ഒരു മണി-പെര്‍ഡാല,1.30-കുമ്പടാജ,2.30-ഗാളിമുഖം,3 മണി-ആദൂര്‍,4 മണി-ബാവിക്കര,4.30-പൊവ്വല്‍,5 മണി-ആലംപാടി,5.30-ചാല,6 മണി-നെല്ലിക്കുന്ന്,7 മണിക്ക്-മാലിക്ദീനാറില്‍ സമാപിക്കും. വിവിധ മഖാമുകളില്‍ നടക്കുന്ന സിയാറത്തുകളില്‍ പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും ഉമറാക്കളും പങ്കെടുക്കും.രണ്ട് യാത്രകളും വൈകുന്നേരം 7 മണിക്ക് മാലിക്ദീനാറില്‍ സമാപിക്കും.സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് പ്രമുഖ സൂഫിവര്യന്‍ ശൈഖുനാ അല്‍ ഹാജ് അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കും.ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം യാത്രയ്ക്ക് അന്തിമ രൂപം നല്‍കി.ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee