SKSSF പ്രതിഷേധ സംഗമം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: ജനാധിപത്യ മര്യാദകളും, രാജനീതിയും പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വ്യാജകേശം സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും തുടര്‍ന്ന് സമസ്ത പ്രതിനിധികളുമായി മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയും തീരുമാനവും നടപ്പിലാക്കാതെ സത്യവിരുദ്ധപക്ഷത്ത് നിലകൊണ്ട സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരില്‍ ഇന്ന് (വ്യാഴാഴ്ച) കോഴിക്കോട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധ സംഗമം വന്‍വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവര്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. 
പരിപാടി ചരിത്ര സംഭവമാക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡണ്ട് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ആസ്പിര്‍ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി എന്നിവരും അഭ്യര്‍ത്ഥിച്ചു.