സമസ്‌ത നേതാക്കള്‍ക്ക്‌ ജിദ്ധയില്‍ സ്വീകരണം നല്‍കി

അനീതി, അക്രമം, തീവ്രവാദം എന്നിവ മതം അംഗീകരിക്കുന്നില്ലെന്ന് സൈനുൽ ഉലമ

സമസ്‌ത നേതാക്കള്‍ക്ക്‌ ജിദ്ധയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സമസ്‌ത ജന.സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സംസാരിക്കുന്നു
ജിദ്ധ: സത്യ വിശ്വാസി കൾക്ക് അല്ലാഹു നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹു തൃപ്തിപ്പെട്ട ദീനിൽ അവരെ ഉൾപ്പെടുത്തി എന്നതാണെന്നും, വിശുദ്ധ ഖുര് ആൻ സുതരാം വ്യക്തമാക്കിയ യഥാര്ത ദീൻ അഥവാ മില്ലത്ത് അതാണു സുന്നത്ത് ജമാഅത്ത് എന്നും സൈനുൽ ഉലമാ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ പറഞ്ഞു. 
ഇരുപത്തി മൂന്നു വര്ഷക്കാലം കൊണ്ട് പുണ്യ നബി ( സ ) തങ്ങൾ പഠിപ്പിച്ച ദീൻ അനീതി അക്രമം തീവ്ര വാദം എന്നിവയൊന്നും അംഗീകരിക്കുന്നില്ല, യഥാർഥ ദീൻ സൂക്ഷ്മത യോടെ നാം ഉൾക്ക ള്ളണം. പൂർവീകരെ തള്ളി പറയുന്ന പിഴച്ച കക്ഷികളെ തിരിച്ചറിയുകയും മുൻഗാമികൾ കാണിച്ചു തന്ന നേരായ വഴി പിന് പറ്റുകയും ചെയ്യുകയാണ് അതിനുള്ള പോംവഴി. അവസാന കാലം സത്യ വിശ്വാസികള്ക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകപ്പെട്ടതാണ്. പൂർവീകർക്ക് പരിചയമില്ലാത്ത പല പുത്തൻ വാദങ്ങളും ദീനിന്റെ പേരിൽ രംഗത്ത് വരുന്നത് അതിൽ ഏറ്റവും പ്രകടമായ പരീക്ഷണമാണ്. അത്തരം പല കക്ഷികളും നിലവിൽ വന്ന ഇക്കാലത്ത് മഹാന്മാരായ മുൻഗാമികളുടെ വഴി പൂർണ്ണമായി പിൻപപറ്റുകയും എല്ലാ രംഗത്തും സൂക്ഷ്മത കൈക്കൊള്ളുകയും ചെയ്യണമെന്നും ശൈഖുനാ ഉൽബോധിപ്പിചു.
ജിദ്ദയിൽ നല്കപ്പെട്ട സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശൈഖുനാ. 
സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന യോഗത്തിൽ ടി എച് ദാരിമി സ്വാഗതമാശംസിച്ചു . ഹജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ബാപ്പു മുസ്ലിയാർ,സമസ്ത മുശാവറ അംഗം എം.എം മുഹ് യിദ്ദീൻ മുസ്ലിയാർ എന്നിവര് സംസാരിച്ചു.