ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ജിദ്ദാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ : സ്വന്തം കുടുംബത്തിലെന്ന പോലെ തന്നെ തനിക്കു ചുറ്റുമുള്ള മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഓരോ ചലനങ്ങളും ഊര്‍ജ്ജം തേടുന്നത് ഇന്നും സമൂഹത്തിന് വേണ്ടി സ്വയം അര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത പ്രവാസികള്‍ തന്നെയാണെന്നും അവരുടെ അകമഴിഞ്ഞ സ്നേഹാശിസ്സുകളുമായി കാരുണ്യത്തിന്‍റെ ഹൃദയ സ്പന്ദനം ഏറ്റു വാങ്ങി ഉന്നത കലാലയങ്ങളില്‍ ഒന്നാണ് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി എന്നും ജിദ്ദ ദാറുല്‍ ഹുദാ കമ്മിറ്റി ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. ജിദ്ദാ കമ്മിറ്റിയുടെ പ്രാരംഭ കാലം മുതല്‍ സഹകരിച്ചു വരുന്ന സുമനസ്സുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജിദ്ദാ ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം കൃതജ്ഞത അറിയിച്ചു. കെ.കെ.എസ്. തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം.. കോയ വാര്‍ഷിക റിപ്പോര്‍ട്ടും മുഹമ്മദ് മാസ്റ്റര്‍ വി.കെ. പടി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന സൗകര്യത്തിനായി വ്യത്യസ്ത വിഭാഗങ്ങളോടെ കമ്മിറ്റി പുനസംഘടിപ്പിച്ചു
പുതിയ ഭാരവാഹികള്‍ : ചെയര്‍മാന്‍ എം.എം. കുട്ടി മൗലവി, ഉപദേശക സമിതി അംഗങ്ങളായി ഉബൈദുല്ലാ തങ്ങള്‍ മേലാറ്റൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ടി.എച്ച്. ദാരിമി എപ്പിക്കാട്, ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, ഡോ. മുഹമ്മദ് കാവുങ്ങല്‍, അബൂബക്കര്‍ ദാരിമി അലന്പാടി.
പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കുളപ്പറന്പ്, വര്‍ക്കിംഗ് പ്രസിഡന്‍റ് ഹസന്‍ ഹുദവി കോട്ടുമല, വൈസ് പ്രസിഡന്‍റ് കെ.കെ.എസ്. തങ്ങള്‍, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, കെ.എം. മൂസ ഹാജി, അബ്ദു ഹാജി ചെന്പര്‍, എന്‍.പി. അബൂബക്കര്‍ ഹാജി, കെ. മുമഹ്മദ് കുട്ടി ഹാജി ചുഴലി, ടി.കെ.എം. കുട്ടി പറന്പില്‍ പീടിക. ജനറല്‍ സെക്രട്ടറി എം.. കോയ മൂന്നിയൂര്‍. വര്‍ക്കിംഗ് സെക്രട്ടറി ഇ.കെ. ഖാദര്‍ കുട്ടി മൂന്നിയൂര്‍. ഖജാഞ്ചി സി.ടി. അബ്ദുറസാഖ് ചെമ്മാട്. അബ്ദുല്‍ ബാരി ഹുദവി (ഓര്‍ഗ.സെക്രട്ടറി), അബ്ദുല്‍ ജബ്ബാര്‍ ഹുദവി, അബ്ദുറഹീം ഹുദവി, നജ്മുദ്ദീന്‍ ഹുദവി, പി.കെ. അബ്ദുറശീദ്, സി.എച്ച്. നാസര്‍ (സെക്രട്ടറിമാര്‍). ഉസ്മാന്‍ എടത്തില്‍, മജീദ് പുകയൂര്‍, അബ്ദുല്‍ ജലീല്‍ അരീക്കോട്, സലിം മലയില്‍ അമ്മിനിക്കാട് (മീഡിയാ വിഭാഗം). സലാം ഫൈസി കടുങ്ങല്ലൂര്‍, അബ്ബാസലി തറയിട്ടാല്‍, അഹ്‍മദ് അച്ചന്പലം, അശ്റഫ് പട്ടാന്പി, കെ. അബ്ദുറഹ്‍മാന്‍, എം.കെ. യൂസുഫ്, സൈദലവി ഹാജി പൂന്താനം, കെ.ടി. ഹംസ, എം.പി. മുസ്തഫ, കുഞ്ഞി മുഹമ്മദ് മലപ്പുറം, ഹസന്‍ ഹാജി കൊടിഞ്ഞി, സി.പി. സൈനുദ്ദീന്‍ ഹാജി, എം.കെ. മുഹമ്മദ്, പി.ടി. മുഹമ്മദ് ഹാജി, അശ്റഫ് അലി തറയിട്ടാല്‍ ലത്തീഫ് ചാപ്പനങ്ങാടി, മുശ്താഖ് കുഞ്ഞുട്ടി എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും എം.. കോയ നന്ദിയും പറഞ്ഞു.