ഖാസി സി.എം അബ്ദുള്ള മൌലവി വധക്കേസ്‌::, സമസ്ത പ്രവര്‍ത്തകര്‍ മംഗലാപുരത്ത്‌ പ്രതിഷേധ പ്രകടനം നടത്തി













ദ്രശ്യങ്ങള്‍: മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സിഎം അബ്ദുള്ള മൌലവിയുടെ കൊലപാതകാന്വേഷണം ഹൈകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സിബിഐ സംഘം അന്വേഷിക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും നേത്രത്തിലുള്ള ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ മംഗലാപുരത്ത് നടത്തിയ പ്രകടനവും പൊതുയോഗവും.
പ്രതിഷേധ പ്രകടനം ജ്യോതി സര്‍ക്കിളില്‍ നിന്നാരംഭിച്ചു ഡി.സി ഓഫീസിനു സമീപത്ത്‌ വെച്ച്  സമാപിച്ചു. മംഗലാപുരം - കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്ഹരി, മൂടിഗെ ഖാസി സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കെ.എസ് മുഹമ്മദ്‌ മസൂദ്‌ സാഹിബ്‌, യു.ടി ഖാദര്‍ എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത്‌, അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍, മംഗലാപുരം കോര്‍പറേഷെന്‍ മുന്‍ മേയര്‍ അഷ്‌റഫ്‌, അബ്ദുല്‍ അസീസ്‌ ദാരിമി കല്ലഗ, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. പരിപാടി അനന്തരം പ്രധാനമന്ത്രിക്കുള്ള നിവേദനം ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി പോലീസ്‌ കമീഷണര്‍ക്ക്  നേതാക്കള്‍ സമര്‍പിച്ചു.