Showing posts with label Mangalore. Show all posts
Showing posts with label Mangalore. Show all posts
Manushya Jalika in Karnataka
ಓಂ ಶಾಂತಿ ಎಂಬ ಪಧದಿಂದ ಪ್ರಪಂಚದ ಶೃಷ್ಟಿ ನಡೆಯಿತು ಎನ್ನುವುದು ಹಿಂದೂ ವೇಧಗಳು ಹೇಳುತ್ತವೆ
ಶಾಂತಿಗಾಗಿ ಏಸು ಕ್ರಿಸ್ತ (ದೇವರು ಅವರಿಗೆ ಶಾಂತಿ ಕರುಣಿಸಲಿ) ಶಿಲುಬೆಗೆ ಏರಿದರು ಎಂದು ಬೈಬೇಲ್
ಇಸ್ಲಾಂ ಎನ್ನುವುದರ ಅರ್ಥವೇ ಶಾಂತಿ ಎನ್ನುವುದಾಗಿದೆ, 5 ಹೊತ್ತಿನ ಪ್ರಾರ್ತನೆಯಲ್ಲಿ ಎಡ ಬಾಗ ಮತ್ತು ಬಲ ಬಾಗಕ್ಕೆ ಮುಕ ತಿರುಗಿಸಿ ದೇವರೇ ನೀನು ಈ ಪ್ರಪಂಚದ ಎಲ್ಲ ವರ್ಗದ ಜನರಿಗೂ ಶಾಂತಿ ಕರುಣಿಸು ಎನ್ನುವ ಶ್ಲೋಕವನ್ನು ಉಚ್ಚರಿಸದೆ ನಮಾಜ್ ಪೂರ್ತಿಯಗುದಿಲ್ಲ. ...
ಅಲ್ಲಹುಮ್ಮ ಅಂತ ಸಲಾಂ ವ ಮಿಂಕ ಸಲಾಂ..... ಎಂದು ಇಸ್ಲಾಂ ಪ್ರತಿಪಾದಿಸುತ್ತದೆ....
ಇದರೆಡೆಯಲ್ಲಿ ಭಯೋತ್ಪಾದನೆ ಮತ್ತು ಕೋಮುವಾದ ಎಲ್ಲಿ ನುಸುಳಿಕೊಂಡಿತ್ತು ಎನ್ನುವುದೇ ತಿಳಿಯದ ವಿಷಯ...
ಯಾವ ಧರ್ಮ ಗ್ರಂಥಗಳು ಶಾಂತಿಯ ಹೊರತು ಭಯೋತ್ಪಾದನೆಯನ್ನು ಪ್ರತಿಪಾದಿಸಲಿಲ್ಲ ...
ಕೇವಲ ತನ್ನ ಆರ್ಥಿಕ, ರಾಜಕೀಯ ಮತ್ತು ಅಧಿಕಾರದ ವ್ಯಾಮೊಹಕ್ಕಾಗಿ ಮನುಷ್ಯನು ಅಲ್ಪ ಸ್ವಲ್ಪ ಧಾರ್ಮಿಕ ವಿದ್ಯೆಯನ್ನು ಕಲಿತು ಅದನ್ನು ತನ್ನ ಸಹ ಜೀವಿಯ ನಾಶಕ್ಕಾಗಿ ದುರುಪಯೋಗ ಪಡಿಸುತ್ತಿರುವನು. ಕಲಿಯುಗದ ನಿಶಾನೆ ಎಂಬಂತೆ ನಾವೆಲ್ಲಾ ಅರಿತೋ ಅರಿಯದೆಯೋ ಅದನ್ನು ಜೈಕಾರ ಕೂಗಿ ಬೆಂಬಲಿಸುತ್ತಿದ್ದೇವೆ...
ಇನ್ನಾದರೂ ಎಚ್ಚೆತ್ತುಕೊಳ್ಳೋಣ ಗೆಳೆಯರೇ... ಧರ್ಮದ ಹೆಸರಲ್ಲಿ ನಡೆಯುವ ಅಧಾರ್ಮಿಕ ಅನ್ಯೆತಿಕತೆಯನ್ನು ಬೇರು ಸಹಿತಕಿತ್ತಾಕೋಣ...
ರಾಷ್ಟ್ರ ರಕ್ಷಣೆಗಾಗಿ ಸೌಹಾರ್ದತೆಯ ಸಂಕಲ್ಪ ಎಂಬ ಧ್ಯೇಯ ವಾಕ್ಯದೊಂದಿಗೆ SKSSF ಕರ್ನಾಟಕದ ಶ್ವೇಥದಾರಿ ಧರ್ಮ ವಿಧ್ಯಾರ್ತಿ ಪಡೆಯು ನಡೆಸುವ
ಮಾನವ ಸರಪಳಿ-2013
ಇದೆ ಬರುವ ಘನ ರಾಜ್ಯ ದಿನದಂದು 26 ನೆ ಜನವರಿ 2013 ರಂದು ಕರ್ನಾಟಕ, ಕೇರಳ, ತಮಿಳ್ನಾಡು ಮತ್ತು ದೆಹಲಿ ಯಲ್ಲಿ ಭಯೋತ್ಪಾದನೆಯ ವಿರುದ್ದ ಪ್ರತಿಜ್ಞಾ ಸ್ವೀಕಾರವು ನಡೆಯಲಿದೆ.
ಸಂಜೆ 4 ಘಂಟೆಗೆ ಮಂಗಳೂರಿನ ಸುಳ್ಳ್ಯದಲ್ಲಿ ಹಾಗು ಕೊಡಗಿನ ನೆಲ್ಲ್ವಾಹುದುಕೇರಿಯಲ್ಲಿ ನಡೆಯಲಿದೆ
ಭಾಗವಹಿಸಿರಿ ವಿಜಯಗೊಲಿಸಿರಿ
ನಮ್ಮ ನಾಡಿನ ರಕ್ಷಣೆಗಾಗಿ ಜಾತಿ ಧರ್ಮದ ಬೇಲಿಗಳನ್ನು ಕಿತ್ತೊಗೆದು ಒಗ್ಗುಡೋಣ —
ರಾಷ್ಟ್ರದ ಒಳಿತಗಾಗಿ ಸಮುದಾಯಿಕ ಸೌಹಾರ್ದತೆಗಾಗಿ ಕೈ ಜೋಡಿಸಿ SKSSF ನೊಂದಿಗೆ
എസ്. കെ. എസ്. എസ്. എഫ് ദേശീയ സമ്മേളനത്തിന് പ്രൌഢോജ്ജ്വല തുടക്കം
സാമൂഹിക അസമത്വം ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി: ജസ്റ്റിസ് സച്ചാര്‍
| ദേശീയ സമ്മേളനം ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ ഉദ്‌ഘാടനം ചെയ്യുന്നു. സമ്മേളന പ്രതിനിധികള്‍ക്കൊപ്പം സംഘടനാ നേതാക്കളെയും കാണാം.. |
ബാംഗലൂരു: സാമൂഹിക അസമത്വം ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പൊതുഭീഷണിയാണെന്നും അതിനാല്‍ ശാക്തീകരണത്തിന് ഇതര പിന്നാക്ക വിഭാഗങ്ങളോടൊന്നിച്ച് മുസ്‌ലിം സമൂഹം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അഭിപ്രായപ്പെട്ടു. ബാംഗലൂരുവില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹങ്ങളിലെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എഴുപത് ശതമാനം ജനതയിലെ വലിയൊരു വിഭാഗമാണ് മുസ്‌ലിംകള്‍. സാമുദായിക തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇതര പിന്നാക്ക വിഭാഗങ്ങളോടൊന്നിച്ച് ശാക്തീകരണത്തിന് വേണ്ടി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത ശാക്തീകരണ പ്രക്രിയ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വ്ഘ്‌നമാകാത്ത കേരളത്തിലെ മദ്രസാസംവിധാനം അതില്‍ ഏറ്റവും അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍. എ. ഹാരിസ് എം. എല്‍. എ, മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം സിറാജ് ഇബ്രാഹിം സേട്ട്, അല്‍ അമീന്‍ കോളേജ് അസി. സെക്രട്ടറി പ്രൊഫ. വൈ. അസീസ് അഹമ്മദ്, കര്‍ണ്ണാടക സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന “ ഔര്‍ വിഷന്‍”, “ദഅവ: സാമൂഹിക ശാക്തീകരണത്തിന്റെ നയരൂപീകരണം” എന്നീ സെഷനുകളിലായി എസ്. കെ. എസ്. എസ്. എഫ് ദേശായ കണ്‍വീനര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, പി. കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ശറഫുദ്ധീന്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധമവതരിപ്പിച്ചു. സയ്യിദ് സീദ്ദീഖ് തങ്ങള്‍, പി. എം. അബ്ദുല്‍ ലത്തീഫ് ഹാജി, സാലിഹ് കൊയ്യോട്, നാസര്‍. ടി, ശംസുദ്ധീന്‍ കൂടാളി, ടി. മുഹമ്മദ്, ഹനീഫ് കെ. ആര്‍.പുരം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ അഹമ്മദ് ഫൈസി, ഡോ. എന്‍.എ. മുഹമ്മദ്, നാസര്‍ െൈഫസി, എ.ബി. ഖാദര്‍ ഹാജി, വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിക്കും.
എസ് കെ എസ് എസ് എഫ് അന്താരാഷ്‌ട്ര സമ്മേളനത്തിന് ബാഗ്ലൂരില്‍ തുടക്കമായി
ബാഗ്ലൂര്‍: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കുനതിന്റെ ഭാഗമായി അന്താരാഷ്‌ട്ര സമ്മേളനത്തിന് ബാഗ്ലൂരില്‍ തുടക്കമായി . ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു . സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ദേശീയ വിദ്യാര്‍ഥി സമ്മേളനം 7, 8 (ഇന്നും നാളെയും) ബാഗ്ലൂരില്‍ നടക്കും. 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും.
വിമോചന യാത്ര ഉദ്ഘാടന സമ്മേളനം 18ന് മംഗലാപുരത്ത്

കോഴിക്കോട് / മംഗലാപുരം: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിമോചന യാത്ര ഏപ്രില്‍ 18ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. വൈകീട്ട് 4 മണിക്ക് നെഹ്‌റു മൈതാനത്ത് നടക്കുന്ന സമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍കുന്നുംകൈ, സമസ്ത കേന്ദ്ര മുശാവറ അംഗം പി. എ. ജബ്ബാര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സുന്നി യുവജന സംഘം, എസ്. കെ. എസ്. എസ്. എഫ്. ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സമസ്ത കേരള റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിമോചന യാത്രാ ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥകള്‍ നടക്കും.
കോഴിക്കോട് നടന്ന അവലോകന യോഗത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ മാഹിന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. വി.കെ സ്വദഖത്തുള്ള ഫൈസി, എസ്.എം അബ്ബാസ് ദാരിമി, ഇസ്മാഈല്‍ യമാനി, ശറഫുദ്ദീന്‍ തങ്ങള്‍, ഹനീഷ് നിസാമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമര്‍ ദാരിമി സ്വാഗതവും ഹസന്‍ ബെങ്കര നന്ദിയും പറഞ്ഞു.
ഖാസി സി.എം അബ്ദുള്ള മൌലവി വധക്കേസ്::, സമസ്ത പ്രവര്‍ത്തകര്‍ മംഗലാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി
ദ്രശ്യങ്ങള്‍: മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സിഎം അബ്ദുള്ള മൌലവിയുടെ കൊലപാതകാന്വേഷണം ഹൈകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സിബിഐ സംഘം അന്വേഷിക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും നേത്രത്തിലുള്ള ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ മംഗലാപുരത്ത് നടത്തിയ പ്രകടനവും പൊതുയോഗവും.
പ്രതിഷേധ പ്രകടനം ജ്യോതി സര്‍ക്കിളില്‍ നിന്നാരംഭിച്ചു ഡി.സി ഓഫീസിനു സമീപത്ത് വെച്ച് സമാപിച്ചു. മംഗലാപുരം - കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി, മൂടിഗെ ഖാസി സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കെ.എസ് മുഹമ്മദ് മസൂദ് സാഹിബ്, യു.ടി ഖാദര്‍ എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍, മംഗലാപുരം കോര്‍പറേഷെന്‍ മുന്‍ മേയര്‍ അഷ്‌റഫ്, അബ്ദുല്‍ അസീസ് ദാരിമി കല്ലഗ, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. പരിപാടി അനന്തരം പ്രധാനമന്ത്രിക്കുള്ള നിവേദനം ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി പോലീസ് കമീഷണര്‍ക്ക് നേതാക്കള്‍ സമര്‍പിച്ചു.
ഖാസി മരണം : മംഗലാപുരം കളക്ടറേറ്റ് മാര്‍ച്ച് ഇന്ന്
മംഗലാപുരം : സമസ്ത സംസ്ഥാന ഉപാധ്യക്ഷനും, മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, സി ബി ഐ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും, സി ബി ഐ യുടെ പുതിയ വിംഗിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് മംഗലാപുരം സി എം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (20.12.2011) ഉച്ചയ്ക്ക് 2.30 ന് മംഗലാപുരം കളക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. മംഗലാപുരം അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. കീഴൂര്‍ - മംഗലാപുരം ദക്ഷിണ കന്നഡ ഖാസി ത്വാഖ അഹമ്മദ് മൗലവി, സയ്യിദ് സൈനുല്‍ ആബിദ്ദിന്‍ തങ്ങള്‍ കുന്നുങ്കൈ, യു ടി ഖാദര്‍ എം എല്‍ എ, സോന മമ്മുഞ്ഞി ഹാജി, ഹാജി മുഹമ്മദ് ഹനീഫ്, കല്ലട്ര മാഹിന്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങി മത രാഷ്ട്രീയ സംഘടന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)





.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)









