തിരുവനന്തപുരം: കേരള സര്‍വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രവും കൊച്ചിയിലെ പൂര്‍ണോദയ ബുക്ക് ട്രസ്റ്റും ഡല്‍ഹിയിലെ ഗാന്ധിസ്മൃതി ദര്ശന് സമിതിയും ചേര്‍ന്ന കോളേജ്- യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു അഴിമതിരഹിത സമൂഹം - ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ എന്നാണ് വിഷയം. അഞ്ചുപുറത്തില്‍ കവിയാതെ മലയാളത്തിലാണ് ഉപന്യാസങ്ങള്‍ തയ്യാറാക്കേണ്ടത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന ഉപന്യാസങ്ങള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. ശ്രദ്ധേയമായ ഉപന്യാസങ്ങള്‍ തയ്യാറാക്കുന്നവര്‍ക്ക് ഡല്‍ഹിയിലെ രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന യുവജനക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. ഉപന്യാസങ്ങള്‍ കോളേജ്-യൂണിവേഴ്സിറ്റി അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ 31-നകം ലഭിക്കത്തക്കവിധം കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ്, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം - 695 034 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 0471-2305663, 9387018695.