വാലില്ലാപ്പുഴ SKSSF ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

എടവണ്ണപ്പാറ : സത്‍സരണിക്കൊരു യുവ ജാഗ്രത എന്ന പ്രമേയവുമായി വാലില്ലാപ്പുഴ SKSSF ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്‍റെ മഖാം സിയാറത്തോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്. സിയാറത്തിന് സയ്യിദ് ബി.എസ്.കെ. തങ്ങള്‍ നേതൃത്വം നല്‍കി. 5 മണിക്ക് പണിക്കപ്പുറായയില്‍ നിന്നും ആരംഭിച്ച ബഹുജന റാലിക്ക് ക്ലസ്റ്റര്‍ ഭാരവാഹികളായ ശുക്കൂര്‍ ഹുദവി, അഹ്‍മദലി മപ്രം, ജംശിദ് എടവണ്ണപ്പാറ, വാജിദ് വാലില്ലാപുഴ, ഹനീഫ പരപ്പത്ത്, സിദ്ദീഖ് കാമശ്ശേരി, സക്കീര്‍ താഴെപറന്പ്, ശിഹാബ് വെട്ടത്തൂര്‍, മുഹമ്മദ് കുട്ടി പാഞ്ചീരി നേതൃത്വം നല്‍കി. രാത്രി 7 മണിക്ക് എടവണ്ണപ്പാറ കെ.പി. അശ്റഫ് മാസ്റ്റര്‍ നഗറില്‍ നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന സപ്ലിമെന്‍റ് 'ദര്‍പ്പണം' ബി.എസ്.കെ. തങ്ങള്‍ക്ക് കോപ്പി നല്‍കി റശീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ശുക്കൂര്‍ ഹുദവി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.. ജബ്ബാര്‍ ഹാജി എളമരം, പി.സി. മുഹമ്മദ് മാസ്റ്റര്‍ വാഴക്കാട്, ഉമര്‍ ദാരിമി, നാസ്വിറുദ്ദീന്‍ ദാരിമി, കെ.പി. സഈദ്, അലി അക്ബര്‍ ഉര്‍ക്കടവ്, ഖാലിദ് ബാഖവി, ശുക്കൂര്‍ വെട്ടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലസ്റ്റര്‍ ജന. സെക്രട്ടറി കെ. ടി. അഹമ്മദലി മപ്രം സ്വാഗതവും ഫൈസല്‍ വാഴക്കാട്നന്ദിയും പറഞ്ഞു.