കുവൈത്ത്
: ഈദുല്‍
ഫിത്വര്‍ ദിനത്തില്‍ കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
സംഘടിപ്പിച്ച സ്നേഹ സംഗമം
കൗണ്‍സില്‍ ചെയര്മാന്
സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അബ്ബാസിയ്യ
റിഥം ഓഡിറ്റോറിയത്തില്‍
അബ്ദുസ്സലാം മുസ്ലിയാരുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
സംഗമത്തില്‍ സിറാജുദ്ദീന്
ഫൈസി വയനാട് ഈദ് സന്ദേശം
നല്കി. റമദാന്
മുതല്‍ റമദാന് വരെ എന്ന
വിഷയത്തില്‍ അബ്ദു ഫൈസി,
ഹംസ ബാഖവി
എന്നിവര്‍ സംസാരിച്ചു.
റമദാന്
വിജയത്തിന് വീണ്ടെടുപ്പിന്
എന്ന പ്രമേയവുമായി സുന്നി
കൗണ്‍സില്‍ നടത്തിയ ദ്വൈമാസ
കാന്പയിന് സമാപന സമ്മേളനത്തില്‍
മെഗാ ക്വിസ് മത്സരവും ഇസ്ലാമിക
ഗാനാലാപനവും സംഘടിപ്പിച്ചിരുന്നു.
സയ്യിദ് ഗാലിബ്
അല്‍ മശ്ഹൂര്‍ തങ്ങള്‍,
ഫാറൂഖ് മൗലവി
മാവിലാടം എന്നിവര്‍ ക്വിസ്
മത്സരത്തിന് നേതൃത്വം നല്കി.
ക്വിസ്സില്‍
അബൂഹാദി ഫഹാഹീല്‍,
അബ്ദുറഹ്മാന്
അശ്റഫി, നിസാര്‍
എന്നിവര്‍ യഥാക്രമം ഒന്നും
രണ്ടും മൂന്നും സ്ഥാനങ്ങള്‍
കരസ്ഥമാക്കി. വിജയികള്‍ക്ക്
നേതാക്കള്‍ സമ്മാന വിതരണം
ചെയ്തു. പി.കെ.എം.
കുട്ടി ഫൈസി
സ്വാഗതവും ഇസ്മാഈല്‍ ഹുദവി
നന്ദിയും പറഞ്ഞു.
- അബ്ദു
പാലപ്പുറ