ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന് എന്ന പ്രമേയത്തില്‍ നടത്തിവന്ന റമദാന്‍ കാന്പയിനിന്‍റെ സമാപനവും ഈദ് സൗഹൃദ സംഗമവും സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ ഇല്‍യാസ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം മന്‍സൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഈദ് സന്ദേശം നല്‍കി. റമദാനിന്‍റെ ശേഷം എന്ന വിഷയത്തില്‍ ഫള്ലുറഹ്‍മാന്‍ ദാരിമി ഉദ്ബോധനം നടത്തി. ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗ്ഗലയ അംഗങ്ങളുടെ ഇശല്‍ വിരുന്ന് അരങ്ങേറി. ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.