ഒരു ദിനം ഒരു തിരുവചനം-6

- Mubarak Muhammed

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ സാരഥികള്‍

സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് ട്രഷറര്‍


തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്), ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട് (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഅല്ലിം ക്ഷേമനിധി ചെയര്‍മാനായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരെയും ഡെപ്യൂട്ടി ചെയര്‍മാനായി എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവയെയും സെക്രട്ടറിയായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെയും തെരഞ്ഞെടുത്തു. ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
- Samastha Kerala Jam-iyyathul Muallimeen

എസ് കെ ഐ സി ഖുര്‍ആന്‍ കാമ്പയിന്‍ സമാപിച്ചു

റിയാദ്: 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി'യെന്ന പ്രമേയത്തില്‍ നടന്ന റിയാദ് എസ് കെ ഐ സി ത്രൈമാസ കാമ്പയിന്‍ സമാപിച്ചു. കാമ്പയിന്റെ ഭാഗമായി അമുസ്‌ലിംകളെ പങ്കെടുപ്പിച്ചുകൊണ്ട് 'ഞാനറിയുന്ന ഖുര്‍ആന്‍' സിംബോസിയം, ഖുര്‍ആന്‍ ദര്‍ശനം സെമിനാര്‍, ഖുര്‍ആന്‍ ക്വിസ്സ്, ഫാമിലി സംഗമം, ഉല്‍ബോധങ്ങള്‍, ഖുര്‍ആന്‍ ടെസററ് എന്നിവ നടന്നു. ഫത്തഹുറഹ്മാന്‍ ഫീതഫ്‌സീരില്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാനമാക്കി രണ്ടു ഘട്ട ടെസററില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സല്‍മ മുഹമ്മദ് കണ്ണൂര്‍, ഹൈറുന്നിസ സിറാജ് കണ്ണൂര്‍, ഉമ്മുകുല്‍സു ഹബീബുളള പട്ടാമ്പി, റഹ്മത്ത് അശറഫ് എന്നിവര്‍ക്ക് ഷീല്‍ഡും, ഗോള്‍ഡ് മെഡലും, സര്‍ട്ടിഫിക്കററും നല്‍കി, മററുവിജയികള്‍ക്ക് സര്‍ട്ടിഫിക്കററും സമ്മാനങ്ങളും നല്‍കി. രണ്ടു ദിവസങ്ങളിലായി നടന്ന സമാപന സംഗമം മൊഡേണ്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബദു റഹ്മാന്‍ ഫറോഖ് അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി പെരുമുഖവും, അബ്ദു റഹ്മാന്‍ ഹുദവി പട്ടാമ്പിയും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടുര്‍, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസാഖ് വളകൈ, അബ്ദു സമദ് പെരുമുഖം, സലീം വാഫി മൂത്തേടം, ബഷീര്‍ താമരരേി, നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, ഇഖ്ബാല്‍ കാവനൂര്‍, കോയ ഹാജി യൂണിവേഴ്‌സിററി തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഹബീബുളള പട്ടാമ്പി സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു.
ഫോട്ടൊ: മൊഡേണ്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്യുന്നു.
- Aboobacker Faizy

ഒരു ദിനം ഒരു തിരുവചനം-4

Image actual size
- SKSSF Cyber Wing State Committe

റമളാന്‍ കിറ്റ് വിതരണം ചെയ്തു

ഗൂഡല്ലൂര്‍: കുവൈത്ത് ഇസ്‌ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫ് സഹചാരി റിലീഫ് സെല്ലിന്റെയും സഹകരണത്തോടെ എസ്. കെ. എസ്. എസ്. എഫ് നീലഗിരിജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം സമസ്ത ജില്ല ജ. സെക്രട്ടറി പി. കെ മുഹമ്മദലി ബാഖവി നിര്‍വഹിച്ചു. ജില്ലയിലെ നിര്‍ധനരായ നാല്‍പ്പതോളം കുടുംബങ്ങള്‍ക്കാണ് ഇത്തവണ കിറ്റ് വിതരണം ചെയ്തത്.
കുവൈത്ത് ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ നാല് വര്‍ഷത്തോളമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി റമളാനില്‍ കിറ്റ് വിതരണം നടത്തിവരികയാണ്. ശരീഫ്ദാരിമി ഫസ്റ്റ്‌മൈല്‍, സൈതലവിറഹ്മാനി ദേവാല, ശുഐബ് നിസാമി പെരിയശോല, ദില്‍ശാദ്ഉപ്പട്ടി, അബ്ദുറഹ്മാന്‍ ഫൈസി ത്രീ ഡിവിഷന്‍ എന്നിവര്‍സംബന്ധിച്ചു
ഫോട്ടോ അടിക്കുറിപ്പ്: റമളാന്‍ കിറ്റ്‌വിതരണം പി. കെ മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്യുന്നു.
- shuhaib cps

പെരുമണ്ണ യൂണിറ്റ് സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ്സ് ജൂണ്‍ 12, 19, 26

- SKSSF PERUMANNA

അഹമദ് കബീർ ബാഖവിയുടെ പ്രഭാഷണം ഇന്ന് അല്‍ഐനില്‍

അല്‍ഐന്‍: യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അഥിതിയായി അബൂദാബി യിൽ എത്തിയ പ്രമുഖ പണ്ഡിതനും സുപ്രസിദ്ധ വാഗ്മിയുമായ ബഹു.അഹമദ് കബീർ ബാഖവി കാഞ്ഞാർ ഇന്ന് (11.06.2016  ശനിയാഴ്ച്ച) തറാവീഹ് നിസ്കാരാനന്തരം അല്‍ഐന്‍ ടൌണ്‍ സെന്‍ററില്‍ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സറൂനി ജൂമാ മസ്ജിദില്‍  പ്രഭാഷണം നടത്തും. പ്രദേശത്തെ എല്ലാ വിശ്വാസി സഹോദരങ്ങളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ഐന്‍ സുന്നി സെന്ററുമായി 037655733 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- sainu alain

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്:  എസ്.കെ.എസ്.എസ്.എഫിന്റെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം വന്‍ വിജയമാക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ് ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സാധിച്ച സഹചാരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി ഭാരവാഹികളും ഖാള്വി,ഖതീബുമാരും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും നാളെ (വെള്ളി) പള്ളിയില്‍ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
- SKSSF STATE COMMITTEE

മുള്ളേരിയ്യ മേഖല SKSSF അപ്ഡേറ്റ് -2016 ലീഡേർസ് സംഗമം 23ന്

സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്യും.
മുള്ളേരിയ്യ: എസ്. കെ. എസ്. എസ്. എഫ് സംഘടനാ പ്രവർത്തനം ശാസ്ത്രിയ മാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി അടുത്ത രണ്ട് വര്‍ഷക്കാലം നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് എല്ലാ മേഖലകളിലും ‘അപ്‌ഡേറ്റ് -16’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ലീഡേർസ് സംഗമത്തിന്‍റെ ഭാഗമായുള്ള മുള്ളേരിയ മേഖലാ അപ്പ്ഡേറ്റ് മീറ്റ് ജൂണ്‍ 23 ന് പള്ളങ്കോഡ് വെച്ച് നടക്കും എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി വിഷയവതരണം നടത്തും. ജില്ല ട്രഷറര്‍ സുഹൈര്‍ അസ്ഹരി, മാഹിന്‍ ദാരിമി, ഇബ്റാഹീം അസ്ഹരി, പി. എച്ച് അസ്ഹരി ആദൂര്‍, ഇബ്റാഹീം പള്ളങ്കോഡ്, റാഷിദ് പള്ളങ്കോഡ്, സലാം കിന്നിങ്കാര്‍, ഖലീല്‍ ഹനീഫി, സംബന്ധിക്കും.
- achu adhur

ഷാര്‍ജ SKSSF സംഘടിപിപ്പിക്കുന്ന തസ്‌കിയത്ത് മജ്‌ലിസ് ഇന്ന്‌

- ishaq kunnakkavu

സഹനം, സമരം, സമർപ്പണം; SKSSFകാസര്‍കോട്‌ ജില്ലാ റമളാന്‍ പ്രഭാഷണം; 313 അംഗ സംഘാടക സമിതി നിലവില്‍ വന്നു

കുമ്പള: "സഹനം, സമരം, സമർപ്പണം എന്നീ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലയിൽ വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ വിജയത്തിന് 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു.
മുഖ്യ രക്ഷാധികാരി: പ്രഫസർ കെആലിക്കുട്ടി മുസ്ലിയാർ
രക്ഷാധികാരികള്‍: ഖാസി ത്വാഖ അഹ്മ്മദ് മുസ്‌ലിയാര്‍, യു. എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം എ ഖാസിം മുസ്‌ലിയാര്‍, ഇ. കെ. മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍, എം. എസ് തങ്ങൾ തങ്ങൾ മദനി ഓല മുണ്ട സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, പി. ബി അബ്ദുറസ്സാഖ് എം എല്‍. എ, എൻ. എ നെല്ലിക്കുന്ന് എം. എൽ. എസയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കളം അഹ്മ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, സ്വാലിഹ് മുസ്ലിയാർ ചൗക്കി കെ. കെ അബ്ദുല്ല ഹാജി ഖത്തർ
ചെയര്‍മാന്‍: ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, വർക്കിംങ്ങ് ചെയർമാൻ ഇബ്രാഹിം ഫൈസി ജെഡിയാർ, ജനറല്‍ കണ്‍വീനര്‍: താജുദ്ദീന്‍ ദാരിമി പടന്ന, വര്‍ക്കിം കണ്‍വീനര്‍: ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍: ഹമീദ് ഹാജി ചൂരി, വൈസ് ചെയര്‍മാന്‍: അബ്ദുല്‍ സലാം ദാരിമി ആലംപാടി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,
പി എസ് ഇബ്രാഹീം ഫൈസി പള്ളംങ്കോട്, അംസത്തു സഅദി, അലി ഫൈസി, കെ. എം സൈനുദ്ധീൻ ഹാജികൊല്ലമ്പാടി, എന്‍. പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ബഷീര്‍ ദാരിമി തളങ്കര, റശീദ് ഫൈസി ആറങ്ങാടി, ഹമീദ് കേളോട്ട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖാലിദ് ഫൈസി ചേരൂര്‍, ഇബ്രാഹീം മുണ്ട്യത്തടുക്ക, മുബാറക്ക് ഹസൈനാര്‍ ഹാജി, ഇസ്ഹാഖ് ഹാജി ചിത്താരി, സി എം. എ ഖാദർ ഹാജി ചെർക്കള, യു. സഹദ് ഹാജി, യു. ബഷീർ ഉളിയത്തടുക്ക, സി. എ. അബ്ദുല്ല കുഞ്ഞി ചാല, മഹ് മുദ് ദേളി, ഉമറുൽ ഫാറൂഖ് തങ്ങൾ. കണ്‍വീനര്‍മാർ: യൂനുസ് ഫൈസി, യൂനുസ് ഹസനി, ശരീഫ് മുഗു, ഇസ്മാഈൽ മച്ചംപാടി, മുഹമ്മദലി നീലോശ്വരം, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കുണിയ, സുബൈർ നിസാമി, ഇബ്റാഹിം ഉദുമ, മൊയ്തീൻ കുഞ്ഞി ചെർക്കള, ഇബ്രാഹിം മൗവ്വൽ, ഉമറുൽ ഫാറൂഖ് ദാരിമി, ഹാരിസ് ഹസനി, എം എ. എച്ച് മഹ്മൂദ്, ചെങ്കള, ദൃശ്യ മുഹമ്മദ് കുഞ്ഞി, ഫിനാന്‍സ് ചെയര്‍മാന്‍: എസ്. പി. സലാഹുദ്ദീന്‍, കണ്‍വീനര്‍: അബൂബക്കർ സാലൂദ് നിസാമി, അംഗങ്ങൾ: എ. പി മുഹമ്മദ് ഹാജി പൂച്ചക്കാട്, ബഷീർ ദാരിമി തള്ങ്കര ദാവൂദ് ഹാജി ചിത്താരി, റഫീഖ് ഹാജി കോട്ടക്കുന്ന്. പ്രചരണം ചെയര്‍മാന്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കണ്‍വീനര്‍: ഹനീഫ് ഹുദവി ദേലംപാടി, അംഗങ്ങൾ: ഹാഷിം അരിയിൽ, എൻ. കെ അബ്ദുല്ല മൗലവി, അഷ്റഫ് റഹ്മാനി, മൂസ നിസാമി, സുഹൈൽ ഫൈസി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഫാറൂഖ് കടവത്ത്, സുഹൈൽ ഫൈസി കമ്പാർ, സവാദ് തങ്ങള്‍ നുള്ളിപ്പാടി. വളണ്ടിയര്‍ ചെയര്‍മാന്‍: അബൂബക്കർ സിദ്ധീഖ് അസ്ഹരി പാത്തൂർ,
കണ്‍വീനര്‍: ഹാരിസ് ഗാളിമുഖം, അംഗങ്ങൾ നൗശാദ് മൊഗ്രാൽ, ജംശാദ് മൈമൂൻ നഗർ, ശിഹാബ് അണങ്കൂർ, ശബീർ കണ്ടത്തിൽ, സാലിം ബെദിര, റൗഫ് അറന്തോട്, സ്റ്റേജ് & ഡെക്കറേഷൻചെയർമാൻ: മുഹമ്മദ് കുഞ്ഞി തുരുത്തി, കൺവീനർ: എം. എ ഖലീൽഅംഗങ്ങൾ: ഹാരിസ് എസ് പി നഗർ, മീഡിയ ചെയര്‍മാന്‍: എ എ സിറാജുദ്ധീൻ ഖാസി ലൈൻ, കണ്‍വീനര്‍: ഇർഷാദ് ഹുദവി ബെദിര, അംഗങ്ങൾ; ശരീഫ് കരിപ്പൊടി, സലിം ദേളി, സിദ്ധീഖ് മണിയൂർ, ഫൈസൽ ഇർഷാദി ബാറഡുക്ക, ലത്തീഫ് കൊല്ലമ്പാടി എന്നിവരെ തെരെഞ്ഞെടുത്തു കുമ്പള ഇമാം ശാഫി അക്കാദമിയിൽ നടന്ന സ്വാഗത സംഘ രൂപികരണ യോഗം, സമസ്ത കേന്ദ്ര മുശാവറ അംഗം എം. എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷതവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ് മദ് മുസ്ലിയാർ, ഖലീലൂല്‍ റഹ് മാന്‍ ഖാഷിഫി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ് പി സ്വലാഹുദ്ദീന്‍, കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, റഫീഖ് ഹാജി കോട്ടക്കുന്ന്, സലാം ഫൈസി പേരാല്‍, ഖാസിം ഫൈസി, എന്‍ കെ അബ്ദുല്ല മൗലവി, അഷ്‌റഫ് റഹ് മാനി ചൗക്കി, അന്‍വര്‍ ഹുദവി കൊണ്ടോട്ടി, മൂസ നിസാമി നാട്ടക്കല്‍, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്ല ഫൈസി പേരാല്‍, നൗഷാദ് എം ഐ മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, ഇസ്മാഈല്‍ പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: സഹനം, സമരം സമർപ്പണം എന്ന് കെ എസ് എസ് എഫ് റമളാൻ പ്രഭാഷണ സ്വാഗത സംഘ രൂപികരണ കൺവെൻഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം: എം. എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
- Secretary, SKSSF Kasaragod Distict Committee

SKSSF റമളാന്‍ കാമ്പയിന് ഉജ്ജല തുടക്കം

കോഴിക്കോട്: 'സഹനം സമരം സമര്‍പ്പണം' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന് തുടക്കമായി. അരീക്കാട് മദ്രസാ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍പ്രാര്‍ത്ഥനാ നിര്‍ഭരമായ പരിപാടികളോടെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എം സി മായിന്‍ ഹാജി, സത്താര്‍ പന്തലൂര്‍, റിയാസ് ഫൈസി, മൊയ്തീന്‍ ഹാജി, ഡോ.കെ ടി ജാബിര്‍ ഹുദവി, ആര്‍ വി എ സലാം, ഒ പി എം അശ്‌റഫ്, അസ്‌കര്‍ അരീക്കാട് പ്രസംഗിച്ചു. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 2 ന് ശനിയാഴ്ച ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങള്‍ എന്നിവ നടക്കും.
- SKSSF STATE COMMITTEE

റാങ്ക് ജേതാവിനെ SKSSF അനുമോദിച്ചു

കോഴിക്കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വറിനെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘം വസതിയില്‍ എത്തി അനുമോദിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സമ്മാനിച്ചു. ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, അബ്ദുള്ള ദാരിമി കൊട്ടില, ബശീര്‍ അസ്അദി, ശഹീര്‍ പാപ്പിനിശ്ശേരി, ജുനൈദ് ചാലാട്, സത്താര്‍ വലക്കയില്‍ എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വറിനെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘം വസതിയില്‍ എത്തി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സമ്മാനിക്കുന്നു.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ സെക്കന്ററി പ്രവേശനം; 25 വരെ അപേക്ഷിക്കാം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സെക്കന്ററിയിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനായി ജൂണ്‍ 25 വരെ അപേക്ഷിക്കാം. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസായവരുംജൂണ്‍ 25 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായിലേക്കോ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലേക്കോ, സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും 25 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാത്വിമ സഹ്‌റാ വനിതാകോളേജിലേക്കും, സമസ്തയുടെ മൂന്നാം ക്ലാസ് പാസ്സായവരും ജൂണ്‍ 25 ന് ഒമ്പത് വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലേക്കും അപേക്ഷിക്കാം.
ദാറുല്‍ഹുദാ സെക്കന്ററിയിലേക്ക് ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. www.dhiu.in എന്ന ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വായിച്ച് കൃത്യമായി പൂരിപ്പിക്കണം. ശേഷം പ്രിന്റ് ചെയ്ത അപേക്ഷാ ഫോം പ്രസ്ഥാന ഭാരവാഹികളുടെ അറ്റസ്റ്റേഷനു ശേഷം അതതു പരീക്ഷാ സെന്ററുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
വനിതാ കേളേജിലേക്കും ഹിഫ്‌ള് കോളേജിലേക്കും ദാറുല്‍ഹുദാ വെബ്‌സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ ലൗഡ് ചെയ്തു അപേക്ഷിക്കാം. അപേക്ഷകരെ സഹിയാക്കുന്നതിനായി ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് 04942463155 എന്ന നമ്പറിലും അപേക്ഷാ സംബന്ധമായ സംശയങ്ങള്‍ക്ക് 8547290575 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.
- Darul Huda Islamic University

SKSSF കാസര്‍കോട് ജില്ലാ പരിസ്ഥിതി ബോധവത്കരണ സൈബര്‍ മീറ്റ് നവ്യാനുഭവമായി

കാസര്‍കോട്: ആശയസംവാദങ്ങളും സംഘടനാ പ്രചാരണവും കൊണ്ട് ഇന്റെര്‍നെറ്റ് ലോകത്തെ സര്‍ഗാത്മകമാക്കുന്ന എസ്. കെ. എസ്. എസ്. എഫ് സൈബര്‍ പോരാളികള്‍ പരിസ്ഥിതി ദിനത്തില്‍ ഒത്തുചേര്‍ന്നത് വേറിട്ട അനുഭവമായി. നഷ്ടപ്പെട്ടുപോയ പച്ചപ്പിനായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന സത്യത്തെ ഓര്‍മിപ്പിച്ച് ആചരിക്കുന്ന പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് എസ്. കെ. എസ്. എസ്. എഫ് ജില്ലാ സൈബര്‍ വിംഗ് കമ്മിറ്റി പരിസ്ഥിതി ബോധവല്‍ക്കരണ സൈബര്‍ മീറ്റ് സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി സൈബര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ ഇത്തരമൊരു മീറ്റ് പുതുമയുള്ളതാണെന്നും മനുഷ്യന്റെ
നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ ലോകം ശബ്ദമുയര്‍ത്തണമെന്നും എംഎല്‍എ ഓര്‍മിപ്പിച്ചു. ചര്‍ച്ചകളും ആശസംവാദനങ്ങളും നിറഞ്ഞുനിന്ന പരിപാടിയില്‍ തിരക്കൊഴിഞ്ഞ് പങ്കെടുത്ത എം. എല്‍. എ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ചാണ് പിരിഞ്ഞത്. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സൈബർവിംഗ്
കൺവീനർ ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എ. എ സിറാജുദ്ധീൻ ഖാസി ലൈൻ, പി. എച്ച് അസ്ഹരി ആദൂർ, സുഹൈൽ ഫൈസി കമ്പാർ, റൗഫ് ബാവിക്കര, മൊയ്തീൻ കുഞ്ഞി ചെർക്കള, മുഹമ്മദ് ജൗഹർ ഉദുമ, റൗഫ് ഉദുമ, ശിഹാബ് അണങ്കൂർ, ജഅഫർ ബുസാത്താനി, ഖാസിം ഫൈസി, റംശീദ് കല്ലു രാവി, മുഹമ്മദ് ഉനൈസ് ആലംപാടി, മുഹമ്മദ് ഹനീഫ് മൗലവി, ഫൈസൽ ഇർഷാദി ബാറഡുക്ക, അബൂബക്കർ സിദ്ധീഖ് കമ്പാർ, ഫാറൂഖ് കടവത്ത്, സാലിം ബെദിര, ജംഷീർ കടവത്ത്, റൗഫ് അറന്തോട്, അഹ്മ്മദ് കബീർ ടി. ഇ, ബഷീർ മുട്ടത്തോടി, സലിം ദേളി, മുസ്തഫ പള്ളം, തൻവീർ, അഷ്റഫ്, ഷംസീർ, മുഹമ്മദ് ജംഷീർ, ഹബീബ് റഹ്മാൻ പി. കെ, റംഷീദ് സി. കെ, മുഹമ്മദ് ഹാരിസ്, മുബഷിർ, ഇബ്രാഹിം ബാതിഷ, ഇബ്രാഹിം ഫാ ഹിസ്, അഹ്മദ് നിസാമുദ്ധീൻ, അബ്ദുനാസിർ, തുടങ്ങിയ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു, അഷ്റഫ് റഹ്മാനി ചൗക്കി പ്രതിജ്ഞ ചെല്ലി കൊടുത്തു.
- irshad irshadba

SKSSF തൃശൂര്‍ ജില്ല സൈബര്‍ മീറ്റ് സംഘടിപ്പിച്ചു

കൈപമംഗലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലാ സൈബര്‍ വിങ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റ് ചെന്ത്രാപ്പിന്നി അല്‍ സഫ മിനി ഓഡിറ്റോറിയത്തില്‍ ടൈസണ്‍ മാസ്റ്റര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ് ഫൈസി അദ്ധ്യക്ഷനായി. 

വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം മുന്‍ എം. എല്‍. എ ടി. എന്‍. പ്രതാപന്‍ നിര്‍വ്വഹിച്ചു. സി. എ. റഷീദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹുസൈന്‍ ദാരിമി, സിദ്ദീഖ് ഫൈസി മങ്കര, ഹൈദര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സൈബര്‍ വിങ് ജില്ലാ കണ്‍വീനര്‍ നൗഫല്‍ ചേലക്കര സ്വാഗതവും കെ എസ് വെണ്‍മേനാട് നന്ദിയും പറഞ്ഞു. 

ഫോട്ടോസ്:
1) SKSSF തൃശൂര്‍ ജില്ലാ പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റിന്‍റെ ഉദ്ഘാടനം ടൈസണ്‍ മാസ്റ്റര്‍ MLA നിര്‍വ്വഹിക്കുന്നു.
2) SKSSF തൃശൂര്‍ ജില്ലാ പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റില്‍ ''വീട്ടില്‍ ഒരു മരം'' പദ്ധതിയുടെ ഉദ്ഘാടനം T. N. പ്രതാപന്‍ Ex. MLA നിര്‍വ്വഹിക്കുന്നു.
3) SKSSF തൃശൂര്‍ ജില്ലാ പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
- noufal chelakkara

SKSSF പ്രവര്‍ത്തനം മാതൃകാപരം: ഖാസി ഇ കെ മഹമൂദ് മുസ്ലിയാര്‍

കുന്നുംകൈ: എസ് കെ എസ് എസ് എഫ് നല്‍കുന്ന സേവനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണന്നു ഖാസി ഇ കെ മഹമൂദ് മുസ്ലിയാര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സിലിന്റെ സഹകരണത്തോടെ നല്‍കുന്ന റമളാന്‍ കിറ്റ്‌ കാക്കടവ് അരിയങ്കല്ലില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരെ സ്വാഗതംപറഞ്ഞു. യൂനുസ് ഫൈസി, എന്‍ പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഷമീര്‍ ഹൈതമി, സക്കരിയ്യ ദാരിമി, ഹനീഫ് ഫൈസി, ഉമര്‍ മൌലവി, എ സി അബ്ദുല്‍ ഖാദര്‍, കെ മുഹമ്മദ്‌ കുഞ്ഞി, കെ സി മുഹമ്മദ്‌ കുഞ്ഞി, പി കെ അബ്ദുല്‍ ഖരീം മൌലവി, എ ദുല്‍കിഫിലി, സുഹൈല്‍ പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു.
- Secretary, SKSSF Kasaragod Distict Committee.

മദ്‌റസ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തുക: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍

ചേളാരി: മദ്‌റസാ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വിശുദ്ധ റമദാനില്‍ മദ്‌റസാ തലത്തില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും, ജൂലായ് മാസം മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ബന്ധപ്പെട്ട മുഅല്ലിംകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുനല്‍കാനും തീരുമാനമെടുത്തു.
സമസ്തയുടെ കീഴില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന പള്ളികളും മദ്‌റസകളും കയ്യേറി സ്ഥാപനങ്ങള്‍ പൂട്ടാനുള്ള വിഘടിത വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങളില്‍ യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി. കക്കോവ് ജുമുഅത്തുപള്ളിയും മദ്‌റസയും അടച്ചുപൂട്ടിയ പോലീസ് നടപടിയില്‍ യോഗം ശക്തിയായി പ്രതിഷേധിക്കുകയും പള്ളി വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.
ആഗസ്റ്റ് 31-ാം തിയ്യതിക്കകം പുതിയ റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റിയും സെപ്തംബറില്‍ ജില്ലാ കമ്മിറ്റിയും, ഒക്‌ടോബറില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരും.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരായി കാസര്‍ഗോഡ് കെ. എം. കുട്ടി, കണ്ണൂര്‍ ശാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പാലക്കാട് കെ. കെ. എസ്. തങ്ങള്‍, കോഴിക്കോട് എം. എ. ഖാദര്‍, വയനാട് കെ. എം. അബ്ദുല്ല മാസ്റ്റര്‍, മലപ്പുറം വെസ്റ്റ് കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മലപ്പുറം ഈസ്റ്റ് കെ. പി. കോയ, തൃശ്ശൂര്‍ ഉസ്മാന്‍ ഫൈസി, എറണാകുളം അലവി ഫൈസി, ആലപ്പുഴ കെ. എച്ച് കോട്ടപ്പുഴ, കൊല്ലം എ. കെ. കെ. മരക്കാര്‍, കോട്ടയം സാദാ ലിയാഖത്തലി ഖാന്‍, ഇടുക്കി ശരീഫ് ദാരിമി, തിരുവനന്തപുരം അബ്ദുല്‍ഹമീദ് ഫൈസി, ദക്ഷിണ കന്നഡ എസ്. കെ. ഹംസ ഹാജി, കൊടക് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കന്യാകുമാരി അഹ്മദ് റശാദി, നീലഗിരി എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരെയും സംസ്ഥാന റിട്ടേണിംഗ് ഓഫീസറായി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കുമരംപുത്തൂര്‍ എ. പി. മുഹമ്മദ് മുസ്‌ലിയാരെ സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ. കെ. ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ച് ആദരിക്കുന്നു.
- SKIMVBoardSamasthalayam Chelari

SKSSF ആനപ്പടി യൂണിറ്റ് റമളാൻ മുന്നൊരുക്കം തസ്കിയത്ത് സംഗമം സംഘടിപ്പിച്ചു

പൊന്നാനി: എസ്. കെ. എസ്. എസ്. എഫ്. ആനപ്പടി യൂണിറ്റ് റമളാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ തസ്കിയത്ത് സംഗമം സംഘടിപ്പിച്ചു. ഉമറുൽ ഫാറൂഖ് ജുമാമസ്ജിദ് ഖത്വീബ് സി. എം. അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. വി. എ. ഗഫൂർ അധ്യക്ഷനായി. സി. കെ. റസാഖ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി. സവാദ്, കെ. ഹാരിസ്, സൈനുദ്ദീൻ, ടി. കെ. ഹബീബ് പ്രസംഗിച്ചു. റമളാൻ കിറ്റ് വിതരണം 12 ന് സംഘടിപ്പിക്കും. 
- Rafeeq CK