Showing posts with label NETHAKKAL. Show all posts
Showing posts with label NETHAKKAL. Show all posts

ജലീല്‍ ഫൈസി പുല്ലങ്കോട് ഓർമയായി

വണ്ടൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ല സെക്രട്ടറിയും ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എ ജലീല്‍ ഫൈസി പുല്ലങ്കോട്(68) ഓർമയായി  വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ധേഹം വെളളിയാഴ്ചയാണ് അന്തരിച്ചത്‌. പുലര്‍ച്ചെ നാലു മണിയോടെ പെരിന്തല്‍മണ്ണയിലെ മൌലാനാ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മഹാൻ വിടവാങ്ങിയത്.
മികച്ച സംഘാടകനും എഴുത്തുകാരനുമായിരുന്ന ഫൈസി  സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം മാസികകളുടെ ചീഫ് ഏഡിറ്ററായും സുന്നി അഫ്കാര്‍ എഡിറ്റോറിയല്‍ അംഗമായും സേവനമനുഷ്ടിച്ചിരുന്നു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘ കാലമായി പുല്ലങ്കാട് മഹല്ല് പ്രസിഡന്റായിരുന്നു. ഉദരം പൊയില്‍ മഹല്ല് ഉപദേശക സമിതി ചെയര്‍മാന്‍, പരിയങ്ങാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍, പൂക്കോട്ടും പാടം യമാനിയ്യ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം, കാളികാവ് ഹയാത്തുല്‍ ഇസ്‌ലാം അറബിക് കോളജ് ഉപദേശക സമിതി അംഗം എന്നീ നിലകളിലും സേവനം ചെയ്തു.
ഉദരംപൊയില്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പുല്‍പ്പാടന്‍ മുഹമ്മദ് ഹാജിയുടെയും വട്ടപറമ്പില്‍ ഫാതിമയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. മക്കള്‍: ആബിദ, സാജിദ, ഉനൈസ, സുമയ്യ, ഉസാമ, നസ്‌റുല്ല (നജാത്ത് യു.പി സ്‌കൂള്‍). മരുമക്കള്‍: അബൂബക്കര്‍ മുസ്‌ലിയാര്‍, ഷൗക്കത്ത്, മുഹമ്മദ്, മന്‍സൂര്‍ (തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക്), ഖൈറുന്നിസ, ആരിഫ.
സഹോദരങ്ങള്‍: അബ്ദുല്‍ഖാദിര്‍ പുല്ലങ്കോട്, അബ്ബാസ്, അബ്ദുല്‍ റശീദ്, റൈഹാനത്ത്, മൈമൂന, സുബൈദ, ഹസന അന്‍വാരിയ (അരീക്കോട് സുല്ലമുസ്സലാം).

അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് ദുബൈയിൽ സ്വീകരണം നൽകി

ദുബൈ : ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിലെത്തിയ വളാഞ്ചേരി മർകസ് പ്രിൻസിപ്പാളും സി.ഐ.സി. കോ-ഓർടിനേറ്ററുമായ അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് സ്വീകരണം നൽകി. ദുബൈ അൽ നജഫ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വളാഞ്ചേരി മർകസ് ദുബൈ കമ്മിറ്റി പ്രസിഡണ്ടും ദുബൈ സുന്നി സെന്റർ വൈസ് പ്രസിടണ്ടുമായ അബ്ദുസ്സലാം ബാഖവി അദ്യക്ഷം വഹിച്ചു. അലി മുസ്‌ലിയാർ അജ്മാൻ, അച്ചൂർ ഫൈസി, മുസ്തഫ എളമ്പാറ, യാഹുമോൻ ഹാജി, ഹുസൈൻ ദാരിമി, മൻസൂർ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. സി.പി.അബ്ദുൽ റഹ്മാൻ വാഫി