സ്രഷ്ടാവിനെ അനുസരിക്കുന്ന അടിമയാവുക: ജിഫ്‌രി തങ്ങൾ

ഷാർജ: സ്രഷ്ടാവിന്റെ സാമീപ്യം നേടാൻ അവസരമൊരുക്കുന്ന അനുഷ്ഠാന കർമ്മങ്ങളെ കേവലം ചടങ്ങുകളിൽ ഒതുക്കുമ്പോൾ അല്ലാഹുവിനെ അറിയാനും അനുസരിക്കാനും ഉള്ള അവസരങ്ങൾ നഷ്ടപ്പെടുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ലൗകിക ജീവിതത്തിന്റെ തിരക്കുകൾ കൊണ്ട് ആരാധന കർമ്മങ്ങൾ അവഗണിക്കപ്പെടരുതെന്നും ക്ഷമയും സഹനവും കൊണ്ട് അനുഷ്ഠാന കർമ്മങ്ങളുടെ പൂർണ്ണത കൈവരിക്കാൻ കഴിയണമെന്നും തങ്ങൾ പറഞ്ഞു.
ജീവിതത്തിന്റെ സർവ കാര്യങ്ങളും പ്രയാസ രഹിതമാവാൻ ഈമാനിന്റെ പ്രഭ കൊണ്ട് ഹൃദയത്തെ നിറക്കുക. എങ്കിൽ ആരാധനകളെ ആസ്വദിക്കാൻ കഴിയുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.
യു എ ഇ പ്രസിഡന്റിന്റെ റമളാൻ അതിഥിയായി എത്തിയ തങ്ങളുടെ പ്രഭാഷണം ശ്രവിക്കാൻ എത്തിയ വിശ്വാസി സഹോദരങ്ങളെ കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു.
അഹ്മദ് സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ശുഐബ് തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. UM ഉസ്താദ്,കുട്ടി ഹസൻ ദാരിമി, ജോൺസൺ (പ്രസിഡൻറ് IAS), അബ്ദുല്ല മല്ലിച്ചേരി ( ജനറൽ സെക്രട്ടറി(IAS)TK. അബ്ദുൽ ഹമീദ് , നിസാർ തളങ്കര, അബ്ദുൽ ജലീൽ ദാരിമി ദുബൈ, മിഥുലാജ് റഹ്മാനി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
അബ്ദുല്ല ചേലേരി സ്വാഗതവും അബ്ദുൽ റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
- ishaq kunnakkavu