Showing posts with label EXAM. Show all posts
Showing posts with label EXAM. Show all posts

സമസ്ത: പൊതുപരീക്ഷ മാറ്റിവെച്ചു

ചേളാരി: മെയ് 29, 30 തിയ്യതികളില്‍ വിദേശ രാഷ്ട്രങ്ങളിലും 30, 31 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ മാറ്റിവെക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ചെയര്‍മാന്‍ എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി അബ്ദുറഹിമാന്‍ മസ്‌ലിയാര്‍, കെ. എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍. എ. എം അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പട്ടിക്കാട് ജാമിഅ നൂരിയ്യ: വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് തൈക്കടപ്പുറം മുസമ്മില്‍ ഇര്‍ഫാനിക്ക്

ഫൈസാബാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുസമ്മില്‍ ഇര്‍ഫാനി /െീ ഖാസിം, തൈക്കടപ്പുറം ഒന്നാം റാങ്കും മുഹമ്മദ് ജാഫര്‍ സി.എച്ച് /െീ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അതിരുമട രണ്ടാം റാങ്കും, സിദ്ധീഖ് കമാലി /െീ അലവി, പാലോട്, നൗഫല്‍ കെ.പി വിളയില്‍ പറപ്പൂര്‍ /െീ അലവി ഹാജി മൂന്നാം റാങ്കും കരസഥമാക്കി. റിസല്‍ട്ട് www.jamianooriya.org, www.jamianooriyya.blogspot.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. 
ഡിസ്റ്റിംഗ്ഷന്‍ : 22, 23, 44, 47, 48, 74, 82, 143, 163, 167, 182, 184, 185, 187,

ഫസ്റ്റ് ക്ലാസ് : 8, 13, 29, 8, 13, 29, 32, 38, 42, 45, 46, 49, 55, 56, 58, 59, 63, 65, 66, 69, 73, 75, 78, 79, 80, 81, 93, 94, 95, 96, 99, 102, 107, 108, 126, 130, 133, 134, 135, 136, 140, 141, 144, 145, 146, 148, 149, 150, 151, 160, 161, 162, 164, 165, 178, 179, 180, 183, 188, 190, 191, 192, 196, 198, 205

സെക്കന്റ് ക്ലാസ് : 1, 2, 3, 4, 7, 11, 12, 14, 25, 30, 31, 34, 35, 39, 40, 41, 50, 51, 52, 57, 60, 61, 62, 64, 68, 70, 72, 76, 77, 89, 91, 92, 100, 101, 103, 104, 105, 109, 113, 114, 115, 116, 121, 122, 123, 125, 127, 128, 129, 131, 138, 139, 142, 147, 153, 156, 157, 158, 168, 169, 170, 171, 173, 174, 175, 176, 177, 181, 186, 189, 193, 194, 195, 197, 199, 201

തേര്‍ഡ് ക്ലാസ് : 5, 6, 9, 10, 15, 16, 17, 18, 19, 20, 21, 24, 26, 27, 28, 33, 36, 37, 43, 53, 54, 67, 71, 83, 84, 85, 86, 87, 88, 90, 97, 98, 106, 110, 111, 112, 117, 118, 119, 120, 124, 132, 137, 152, 154, 155, 159, 172, 200, 202, 203, 204, 206, 207, 208, 209, 210, 211, 212, 213, 214, 216, 217, 218, 219, 220, 224
വ്യക്തികത ഫലം അറിയാൻ ഇവിടെ CLICK ചെയ്യുക:

സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് സമാപിക്കും

മൂല്യനിര്‍ണയ ക്യാമ്പിൽ കോഴി
ക്കോട് ഖാസി സംസാരിക്കുന്നു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 7, 8 തിയ്യതികളില്‍ 9389 മദ്‌റസകളില്‍ നടത്തിയ പൊതുപരീക്ഷയുടെ 810773 ഉത്തരപേപ്പറുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയാകും.
ചേളാരി സമസ്താലയത്തില്‍ 15ാം തിയ്യതി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട 888 പരിശോധകരാണ് ക്യാമ്പിലുണ്ടായിരുന്നത്. 19 വിഷയാധിഷ്ടിത കൗണ്ടറുകളിലായി വിഭജിച്ചാണ് പേപ്പറുകള്‍ പരിശോധന നടത്തിയത്. 
ഒന്നാം ഘട്ടത്തില്‍ തന്നെ മേല്‍പരിശോധനയും നടത്തി അപാകമില്ലാതിരിക്കാന്‍ സംവിധാനം ചെയ്തിരുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 9 വരെ, 10 മുതല്‍ 12 വരെ, 2 മുതല്‍ 5 വരെ, 7.30 മുതല്‍ 9.30 വരെ എന്നിങ്ങനെയാണ് പരിശോധനകള്‍ നടന്നത്. പ്രമുഖ നേതാക്കളും പണ്ഡിതരും ക്യാമ്പിന് നേതൃത്വം നല്‍കി. 

സമസ്ത: പൊതുപരീക്ഷക്ക് തുടക്കമായി; പരീക്ഷക്കിരിക്കുന്നത് 2,24,007 ലക്ഷം വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിൽ  ഈ വർഷം നടക്കുന്ന പൊതുപരീക്ഷക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
 5-ാം തരത്തില്‍ 6652 സെന്ററുകളിലായി 58,122 ആണ്‍കുട്ടികളും, 54,828 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,950 കുട്ടികളും, 7-ാം തരത്തില്‍ 6017 സെന്ററുകളിലായി 43,486 ആണ്‍കുട്ടികളും, 41,769 പെണ്‍കുട്ടികളുമുള്‍പ്പെടെ 85,255 കുട്ടികളും, 10-ാം തരത്തില്‍ 2877 സെന്ററുകളിലായി 13,073 ആണ്‍കുട്ടികളും, 11,011 പെണ്‍കുട്ടികളുമുള്‍പ്പെടെ 24,084 കുട്ടികളും പ്ലസ്ടു ക്ലാസ്സില്‍ 340 സെന്ററുകളിലായി 1,069 ആണ്‍കുട്ടികളും, 649 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,718 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2,24,007 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 
മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 87 സെന്ററുകളും 3,987 വിദ്യാര്‍ത്ഥികളും, 7-ാം ക്ലാസില്‍ 221 സെന്ററുകളും 8,175 വിദ്യാര്‍ത്ഥികളും, 10-ാം ക്ലാസില്‍ 203 സെന്ററുകളും 1,838 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ 55 സെന്ററുകളും 264 കുട്ടികളുടെയും ഉള്‍പ്പെടെ 566 സെന്ററുകളുടെയും 14,264 കുട്ടികളുടെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 27, 29, 30ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ 175 മദ്‌റസകളില്‍ 2014 മാര്‍ച്ച് 27, 29, 30 തിയ്യതികളില്‍ നടത്തുന്ന 5,7,10,പ്ലസ്ടു പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 175 സെന്ററുകളിലായി 2963 ആണ്‍കുട്ടികളും 2759 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5722 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 143 സെന്ററുകളിലായി 2200 ആണ്‍കുട്ടികളും 2236 പെണ്‍കുട്ടികളും ഉള്‍പ്പെടെ 4436 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 41 സെന്ററുകളിലായി 384 ആണ്‍കുട്ടികളും 380 പെണ്‍കുട്ടികളും ഉള്‍പ്പെടെ 764 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ ഏഴ് സെന്ററുകളിലായി 24 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും ഉള്‍പ്പെടെ 47 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 10,969 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കും.
2013-ല്‍ അഞ്ചാം ക്ലാസ് 169, ഏഴാം ക്ലാസ് 120, പത്താം ക്ലാസ് 37, പ്ലസ് ടു 4 സെന്ററുകളില്‍ പരീക്ഷ നടന്നപ്പോള്‍ 2014-ല്‍ 5-ാം തരം 175, ഏഴാം തരം 143, പത്താം തരം 41, പ്ലസ്ടു 7 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍. 36 സെന്ററുകളും 931 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ദിച്ചിട്ടുണ്ട്.

പരീക്ഷക്കാലം, മക്കളെ ആത്മവിശ്വാസത്തിന്‍റെ തുരുത്തിലേക്ക് കൈപിടിച്ച് കൂട്ടുക

രീക്ഷക്കാലമാണിത്. അധ്യയന വര്‍ഷത്തിന്‍റെ അവസാന നാളുകള്‍. നമ്മുടെ വീട്ടിലെ കുട്ടികള്‍ തങ്ങളുടെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനായി ആഞ്ഞുപിടിക്കുന്ന ദിനങ്ങള്‍. ഒരു വര്‍ഷം മൊത്തം പഠിച്ച കാര്യങ്ങളുടെ കണക്കെടുപ്പ് ഈ ദിനങ്ങളിലായി നടക്കുകയാണ്.
വിദ്യാര്‍ഥി ഏത് ക്ലാസുകാരനാണെങ്കിലും പരീക്ഷ ഭാരമായി തോന്നുന്നത് സ്വാഭാവികമാണ്. ചെറിയ കുട്ടികള്‍ മുതല്‍ ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നവുരം ഡോക്ടറേറ്റിന് ടെസ്റ്റെഴുതുന്ന വിദ്യാര്‍ഥിക്കും വരെ പരീക്ഷ ചൂട് തന്നെയാണ്. കാരണം അതവനെ അളക്കുന്ന ഒരേര്‍പ്പാടാണ്.
മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയത്തെ കൂടുതല്‍ പ്രകടിപ്പിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. വിദ്യാര്‍ഥികളാകുമ്പോള്‍ അത് ആ ത്വര ആവശ്യമായി വരികയും ചെയ്യുന്നു. അര മാര്‍ക്കന്‍റെ വ്യത്യാസത്തില്‍ മാത്രം അറിയപ്പെട്ട കോളജ് കാമ്പസിലെ എന്ജിനീയറിങ്ങ് പഠനം മുടങ്ങി പോകുന്ന പുതിയ കാലത്ത് പ്രത്യേകിച്ചും.
എങ്കില് പോലും പരീക്ഷക്കാലം അനാവശ്യമായ ഒരു ഭാരമായി പോകുന്നുണ്ടോ നമ്മുടെ മക്കള്‍ക്ക് എന്ന് സംശയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥിയുടെ മനസ്സില്‍ നേരത്തെയുണ്ടാകുന്ന ഇത്തിരി പോന്ന സമ്മര്‍ദത്തെ ചില ബാഹ്യഘടകങ്ങള്‍‌ ചേര്‍ന്ന് സങ്കീര്‍ണമായ ഒരു ഏങ്കോണിപ്പാക്കി തീര്‍ക്കുന്നുണ്ട്.
വര്‍ഷാവസാനം വരെ പഠിച്ചത് മനസ്സിന്‍ ഒരു മൂലയില് ‍ഒതുക്കിവെച്ചു വേണം വിദ്യാര്‍ഥിക്ക് പരീക്ഷറൂമില് കയറാന്‍. അതെ കുറിച്ചുള്ള ചിന്ത അവനെ ആദ്യമെ ഭയത്തിലാക്കുന്നു. ആ ഭയത്തില് നിന്ന് രക്ഷപ്പെടാനായി പുസ്തകം ഒരിക്കല് ‍പോലും മറിച്ചു നോക്കതെ പരീക്ഷ അറ്റന്‍ഡു ചെയ്തിരുന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു കൂടെ പഠനകാലത്ത്.
പരീക്ഷാറൂമിന്‍റെ പൊതുഘടനയും റൂമിലെ തന്‍റെ ഇരിപ്പിടവും വിദ്യാര്‍ഥിക്ക് ഭയമുണ്ടാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. പരീക്ഷറൂമില്

എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കം; 4.79 ലക്ഷം വിദ്യാര്‍ത്ഥികള്‍; 2,800 പരീക്ഷാ സെന്ററുകള്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കമാകും. 4.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് മാര്‍ച്ച് 23 വരെ നീളുന്ന പരീക്ഷ എഴുതുന്നത്.
ആകെ 2,800 പരീക്ഷാ സെന്ററുകളാണ് ഇക്കൊല്ലം ഉണ്ടാവുക. ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലും ഒമ്പത് വീതം സെന്ററുകളുണ്ടാകും. കേരളത്തില്‍ 4,78,178 വിദ്യാര്‍ത്ഥികളും ഗള്‍ഫ് മേഖലയില്‍ 424 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ 1048 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും.
ടി.ടി.സി (ഒന്നും രണ്ടും വര്‍ഷം), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളും ഇന്ന് ആരംഭിക്കും.
1559 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹൈസ്‌കൂളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എസ്.എസ്. എല്‍.സി വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്ന സ്‌കൂള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്, 37,060 പേര്‍. 77496 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറമാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന റവന്യൂ ജില്ല. കുറവ് കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന റവന്യൂ ജില്ല ഇടുക്കി. 13,769 പേര്‍..  

എസ്.എസ്.എല്‍.സി: സൂപ്പര്‍ ഫൈനോടുകൂടി തിങ്കള്‍ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷക്ക് പ്രൈവറ്റ് വിഭാഗത്തില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് 300/- രൂപ സൂപ്പര്‍ ഫൈനോടുകൂടി ഇന്ന് മുതല്‍ 20 വരെ പരീക്ഷാ ഫീസ് അടയ്ക്കാം.
ഓരോ റവന്യു ജില്ലയിലും ഒരു പരീക്ഷാകേന്ദ്രത്തില്‍ മാത്രമേ ഫീസ് സ്വീകരിക്കുകയുള്ളൂ. ഫീസ് സ്വീകരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ.

പി.എസ്‌.സി ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഡിസംബറില്‍


തിരുവനന്തപുരം: ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെയും സമയബന്ധിതമായി റാങ്ക്‌ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചും മുഖംമിനുക്കിയ പി.എസ്‌.സി നടത്തുന്ന ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഈവര്‍ഷാവസാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറില്‍ പരീക്ഷ നടത്താനാണ്‌ പി.എസ്‌.സിയുടെ തീരുമാനം. അപേക്ഷകര്‍ കുറവുള്ളതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ തസ്‌തികകള്‍ക്കായിരിക്കും ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷ. ടെക്‌നിക്കല്‍ പരീക്ഷകളായിരിക്കും ഇത്തരത്തില്‍ നടത്തുക.  പ്രത്യേക സോഫ്‌റ്റ്‌ വെയറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. 
സര്‍ക്കാര്‍ കോളജുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പരീക്ഷയ്ക്കായി പ്രയോജനപ്പെടുത്താനാണ്‌ ആലോചന. പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള സാങ്കേതികനിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട്‌ സി–ഡിറ്റ്‌്‌ പി.എസ്‌.സിക്ക്‌ സമര്‍പ്പിച്ചു. പരീക്ഷ നടത്തുന്നവിധം സി–ഡിറ്റ്‌ സാങ്കേതിക വിദഗ്‌ധര്‍ അവതരിപ്പിച്ചു. സി–ഡിറ്റ്‌ റിപോര്‍ട്ട്‌ വിശദമായി പരിശോധിച്ച പി. എസ്‌. സി പരീക്ഷാ സോഫ്‌റ്റ്‌വെയറിന്റെ ഘടനയില്‍ വരുത്തേണ്‌ട മാറ്റങ്ങളടക്കം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതനുസരിച്ചുള്ള മാറ്റങ്ങളോടെ സോഫ്‌റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ സി–ഡിറ്റ്‌ ടെക്‌നോളജി ഗ്രൂപ്പ്‌ കണ്‍സള്‍ട്ടന്റ്‌ ഗോപകുമാര്‍ പറഞ്ഞു. 
ഓണ്‍ലൈന്‍വഴി പരീക്ഷ നടത്തുമ്പോള്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കേണ്‌ടവിധം, ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതെങ്ങനെയെന്ന്‌ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കല്‍, പരീക്ഷകളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തല്‍ എന്നീ കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌. ഓണ്‍ലൈന്‍ വഴി പരീക്ഷ നടക്കുമ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതല്‍  ടെക്‌നിക്കല്‍ വിഭാഗം പരിശോധിക്കുന്നുണ്‌ട്‌. വിശദമായ പരിശോധനയ്ക്കുശേഷം സി–ഡിറ്റിന്റെ അന്തിമ റിപോര്‍ട്ട്‌ കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.(PSC)