Showing posts with label Darshana. Show all posts
Showing posts with label Darshana. Show all posts

പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. സമസ്ത ഓണ്‍ലൈന്‍ മദ്‌റസ 15 ലക്ഷത്തോളം പേര്‍ വീക്ഷിച്ചു

ചേളാരി: റമസാന്‍ അവധി കഴിഞ്ഞ് മദ്‌റസ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പതിവുപോലെ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ ലൈന്‍ മദ്‌റസ പഠനം ഏല്‍പ്പെടുത്തിയാണ് പുതിയ അദ്ധ്യയ വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികള്‍ ഇന്നലെ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഇന്നലത്തെ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു.

രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പെങ്കടുക്കാന്‍ കഴിയാത്തവര്‍ക്കും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടവര്‍ക്കും ക്ലാസുകള്‍ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രമായി.

ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. സ്വന്തം ഭവനത്തില്‍ നിന്നുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് തുണയായി. മദ്‌റസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായകമായി. സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു.

മദ്‌റസ അദ്ധ്യയന വര്‍ഷവും സ്‌കൂള്‍ അദ്ധ്യയന വര്‍ഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നലത്തെ അധ്യയന വര്‍ഷാരംഭത്തിന്. കോവിഡ് -19 ലോക്ക് ഡണ്‍ മൂലം മൂന്ന് മാസത്തോളമായി വിദ്യാലയത്തില്‍ പോയി പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതലുള്ള മദ്‌റസ-സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനം അനുഗ്രമായി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ 'ദര്‍ശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ഓണ്‍ലൈന്‍ മദ്‌റസ ഇന്നത്തെ വിഷയക്രമം: ഒന്നാം ക്ലാസ്-തഫ്ഹീമുത്തിലാവ (1), രണ്ടാം ക്ലാസ് ഖുര്‍ആന്‍, അഖ്‌ലാഖ്, മൂന്നാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, നാലാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, അഞ്ചാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ആറാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ഏഴാം ക്ലാസ് - ഖുര്‍ആന്‍, താരീഖ്, എട്ടാം ക്ലാസ് - ഫിഖ്ഹ്, ഒമ്പതാം ക്ലാസ് - താരീഖ്, പത്താം ക്ലാസ് - ദുറൂസുല്‍ ഇഹ്‌സാന്‍, പ്ലസ്‌വണ്‍ - ഫിഖ്ഹ്, പ്ലസ്ടു - തഫ്‌സീര്‍. ദര്‍ശന ടി.വി: എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 7.15 വരെ ഖുര്‍ആന്‍. പ്ലസ്ടു: 7.15 മുതല്‍ 7.35 വരെ. പ്ലസ്‌വണ്‍: 7.35 മുതല്‍ 7.55 വരെ. പത്താം ക്ലാസ്: 7.55 മുതല്‍ 8.15 വരെ. ഒന്നാം ക്ലാസ്: 8.15 മുതല്‍ 8.35 വരെ. രണ്ടാം ക്ലാസ്: 8.35 മുതല്‍ 8.55 വരെ. മൂന്നാം ക്ലാസ്: 8.55 മുതല്‍ 9.15 വരെ. നാലാം ക്ലാസ്: 9.15 മുതല്‍ 9.35 വരെ. അഞ്ചാം ക്ലാസ്: 9.35 മുതല്‍ 9.55 വരെ. ആറാം ക്ലാസ്: 9.55 മുതല്‍ 10.15വരെ. ഏഴാം ക്ലാസ്: 10.15 മുതല്‍ 10.35വരെ. എട്ടാം ക്ലാസ്: 10.35 മുതല്‍ 10.55 വരെ. ഒമ്പതാം ക്ലാസ്: 10.55 മുതല്‍ 11.15 വരെ.
- Samasthalayam Chelari

കടമേരി റഹ്‌ മാനിയ്യ റൂബി ജൂബി സമ്മേളനം; പുന: സംപ്രേഷണം ഇന്ന്‌ രാത്രി ദര്‍ശന ചാനലില്‍

കടമേരി : കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വടകര കടമേരിയില്‍ സമാപിച്ച റഹ്‌മാനിയ്യ അറബിക്‌ കോളേജ്‌ റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രധാന ഭാഗങ്ങളുടെ പുന:സംപ്രേഷണം ഇന്ന്‌ (തിങ്കള്‍)രാത്രി ഇന്ത്യന്‍ സമയം 10 മണി മുതല്‍ ദര്‍ശന ചാനലില്‍ ഉണ്ടായിരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദര്‍ശന ചാനല്‍ ഓണ്‍ലൈനില്‍ കാണാന്‍  ഇവിടെ ക്ലിക്ക്‌ ചെയ്യുക

എസ്‌.വൈ.എസ്‌. സമ്മേളനം ഇന്ന്‌() ( ശനി) ദര്‍ശന ടി.വിയില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എസ്‌.വൈ.എസ് സമ്മേളനത്തിന്റെ സംപ്രേഷണം ഇന്ന്‌((ശനി)ഇന്ത്യന്‍ സമയം രാവിലെ 9.മണിക്ക് ദര്‍ശന ടി.വിയിലൂടെ സംപ്രേഷണം ചെയ്യും. www.turbotv.in/darshana-tv-live എന്ന വെബ്സൈറ്റ് വഴി ഇന്റര്‍നെറ്റിലൂടെയും ഇതിന്റെലൈവ് സംപ്രേഷണം ലഭ്യമാണ്‌.... കഴിഞ്ഞ ദിവസം (വെള്ളി) രാത്രി 10 നും  1.30 നും സമ്മേളനം സംപ്രേഷണം ചെയ്തിരുന്നു.

റഈസുല്‍ ഉലമയുടെ ജനാസ ഖബറടക്കവും അനുസ്മരണവും തല്‍സമയം ഇന്ന് ദര്‍ശന ടി.വിയില്‍

റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്റെ ജനാസ ഖബറടക്കവും തുടര്‍ന്ന് പ്രമുഖരുടെ അനുസ്മരണവും ഇന്ന് തല്‍സമയം ദര്‍ശന ടി.വി സംപ്രേഷണം ചെയ്യുന്നു .. 
ദര്‍ശന ടി.വി ഓണ്‍ലൈനില്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

വേറിട്ട ദൃശ്യവിസ്മയങ്ങളുമായി 'ദര്‍ശന' മിഴി തുറന്നു...







Darshana TV
കോഴിക്കോട്: മലയാളി പ്രേക്ഷക ലോകത്തിനു നൂതന ദൃശ്യ വിരുന്നൊരുക്കി സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈ.ലിമിറ്റഡിന്റെ ദര്‍ശന ചാനല്‍ ടെസ്റ്റ്‌ റണ്ണിംഗ് ആരംഭിച്ചു.
Downlink Details: Satelite - INSAT 2E, Frequency: 3656 MHz, Symbol Rate: 13330, Polarization-VERTICAL, FEC - 7/8, Beam-Wide beam, Extent upto Middle East. 
കഴിഞ്ഞ ദിവസം മുതലാണ് കോഴിക്കോട്ടെ നടക്കാവ് ഓഫീസില്‍ നിന്നുള്ള വിഷ്വലോടു കൂടിയ പരീക്ഷണ സംപ്രേഷണ ത്തിനു ദര്‍ശന തുടക്കമിട്ടത്. 
ടെലി വിഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യകളോടെയും പൂര്‍ണ സജ്ജീകര നങ്ങളോടെയും മലബാറില്‍ നിന്നാരംഭിക്കുന്ന ആദ്യ മലയാളം ചാനല്‍ കൂടിയാണ് ദര്‍ശന. 
കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ഉള്‍കൊള്ളുന്ന ഈ ചാനലിന്‍റെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. ഇസ്മയില്‍ കുഞ്ഞുഹാജി(മാനേജിങ് ഡയറക്റ്റര്), സിദ്ദിഖ് ഫൈസി(ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍), തുടങ്ങിയവരാണ് മറ്റു മുഖ്യ ഭാരവാഹികള്‍.
വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനുള്ള അനുവാദമാണിപ്പോള്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ദര്‍ശനക്ക് നല്‍കിയിരിക്കുന്നത്. 
എന്നാല്‍ കേവല വിനോദങ്ങള്‍ക്കപ്പുറം ധാര്‍മിക-സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള വിനോദ-വിജ്ഞാനപരിപാടികളാണ് ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. 
അതോടൊപ്പം വാര്‍ത്തേതര ചാനലായി ഇപ്പോള്‍ സംപ്രേഷണം ആരംഭിക്കുന്നുന്ടെങ്കിലും വാര്‍ത്താ വിഭാഗത്തിലേക്കും ചാനല്‍ വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും അണിയറയില്‍  തുടരുന്നുണ്ട്. വൈകാതെ ഈ വര്‍ഷാവസാനത്തോടെ തന്നെ ദര്‍ശനയെ  വാര്‍ത്ത‍ ചന്നലാക്കി മാറ്റാനും കഴിയുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് അറിയിച്ചു.
ഇന്ത്യയിലും ഗള്‍ഫ്, മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍. നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത്. 
ദര്‍ശനയുടെ വരവോടെ മലയാളം സംസാരിക്കുന്ന ചാനലുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു . ഏഷ്യാനെറ്റ് (3), കൈരളി (3), ഇന്ത്യാവിഷന്‍(2), ജീവന്‍ ടിവി, ജയ്ഹിന്ദ്, അമൃത, ഡി ഡി മലയാളം, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളാണ് ഇന്ന് മലയാളതിലുള്ളത്.
ചാനല്‍ ടൂണ്‍ ചെയ്യാനാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:: www.darshana.tv, 0495-2762396, 4040578(Kerala), 09711449098(Delhi), 00971 506334952 (Middle East). ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്