SKSSF കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സമര സംഗമം നാളെ

കോഴിക്കോട് : "സർവ്വകലാ ശാല നയം നടപ്പിലാക്കുക" എന്ന പ്രമേയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിരന്തരമായ അനാസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ് വിംഗ് സമര സംഗമം സംഘടിപ്പിക്കുന്നു. കാലിക്കറ്റ്‌ യൂണിവേഴ്സ്റ്റി വിഭജിക്കുക; അക്കാദമിക്‌ കേന്ദ്രങ്ങൾ സ്ഥാപിക്കുക, പരീക്ഷകൾ യഥാസമയം നടത്തുക; റിസൽട്ടുകൾ പ്രഖ്യാപിക്കുക വിദൂര വിദ്യാഭ്യാസം ; യു.ജി.സി അംഗീകാരം തിരിച്ചുപിടിക്കുക, ഗവേഷണം ത്വരിതപ്പെടുത്തുക; സാങ്കേതിക വിദ്യ വിപുലപ്പെടുത്തുക; മാനേജ്‌മെന്റ്‌ ശാസ്ത്രീയമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി, നാളെ 12/10/2021 ചൊവ്വ രാവിലെ 10 മണിക്ക് കാലിക്കറ്റ് സർവകലാശാല പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഉദ്ഘാടനം നിർവ്വഹിക്കും. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമദ് മുഖ്യാതിഥിയായി പങ്കെടുക്കും . ക്യാമ്പസ് വിംഗ് കോർഡിനേറ്റർ ഇൻ ചാർജ്ജ് റിയാസ്‌ വെളിമുക്ക്, ജനറൽ കൺവീനർ ബാസിത്ത്‌ മുസ്‌ലിയാരങ്ങാടി, മുനീർ മോങ്ങം, ഷഹീർ കോണോട്ട്‌ എന്നിവർ സംബന്ധിക്കും.
- SKSSF STATE COMMITTEE