SKSSF ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സി ഡി പി ജുഡീഷ്യൽ സർവ്വീസ് സ്കോളർഷിപ്പ് പദ്ധതിയായ ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിയുടെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദമാം എസ് ഐ സി യുടെ ലീഡ് പദ്ധതിയുമായി സഹകരിച്ചാണ് സംഘടന ഈ പദ്ധതി നടപ്പാക്കുന്നത്. മുൻസിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്കാണ് പദ്ധതി മുഖേന സ്കോളർഷിപ്പ് നൽകുന്നത്.

ദമാം എസ് ഐ സി ചെയർമാൻ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. ത്വയ്യിബ് ഹുദവി, മാഹിൻ വിഴിഞ്ഞം, യൂസുഫ് ഫൈസി വാളാട്, ഷാജഹാൻ ദാരിമി തിരുവനന്തപുരം, അബ്ദുറഹ്മാൻ പൂനൂർ, സി.എച്ച് മൗലവി, അബ്ദുറഹ്മാൻ മലയമ്മ, ഉമർ വേങ്ങര, കെ. കെ സക്കരിയ്യ ഫൈസി, ഡോ. അബ്ദുൽ ഖയ്യൂം, സിദ്ധീഖ് ചെമ്മാട് പ്രസംഗിച്ചു. സത്താർ പന്തലൂർ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.

തിരൂർ പോളിടെക്നിക്കിൽ പ്രവേശന പരീക്ഷയും ഇൻ്റർവ്യുവും നടന്നു. മുൻ മന്ത്രി കുട്ടി അഹ് മദ് കുട്ടി, റിട്ട. ജില്ലാ ജഡ്ജി അലി മുഹമ്മദ്, അഡ്വ. പി.കെ മൂസക്കുട്ടി, അഡ്വ. ഷഹീർ, സത്താർ പന്തലൂർ എന്നിവർ നേതൃത്വം നൽകി.
- SKSSF STATE COMMITTEE