ദാറുല്‍ഹുദാ സെക്കന്‍ഡറി പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ യു.ജി കോളേജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയാവുന്നതാണ്.
വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥ്വിമ സഹ്‌റാ വനിതാകോളജ്, മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു നടന്ന പ്രവേശന പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദാറുല്‍ഹുദാ സെക്കന്‍ഡറിയിലേക്ക് ഇത്തവണ മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. കേരളത്തിലെ 24 സ്ഥാപനങ്ങളിലായി 888 സീറ്റുകളിലേക്കാണ് ഒന്നാം അലോട്ട്‌മെന്റിന്‍ പ്രവേശനം ലഭിച്ചത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയും ഈ മാസം 30 നകം നിശ്ചിത സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്തേണ്ടതുമാണ്.
പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 4 ന് ബുധനാഴ്ച ക്ലാസുകളാരംഭിക്കും. മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും 4 നു ക്ലാസുകളാരംഭിക്കും.
വാഴ്‌സിറ്റിയുടെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ 17 സീറ്റുകളിലേക്ക് 378 വിദ്യാര്‍ത്ഥികളും വനിതാ കോളേജ് സെക്കന്‍ഡറിയിലെ 35 സീറ്റുകളിലേക്ക് 559 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പ്രവേശന പരീക്ഷ എഴുതിയത്.
വനിതാകോളേജിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 7 ന് ശനിയാഴ്ച ക്ലാസുകളാരംഭിക്കും.
- Darul Huda Islamic University