അറബിക് സര്‍വ്വകലാശാലക്ക് മതത്തിന്റെ നിറം നല്‍കരുത്: SMF

കോഴിക്കോട്: ലോക രാഷ്ട്രങ്ങളില്‍ അഗണ്യ നിലവാരം പുലര്‍ത്തുന്നതും നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതുമായ ഭാഷയാണ് അറബി ഭാഷ. ഈ ഭാഷ പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ നമ്മുടെ നാടുകളിലുണ്ട്. മുസ്‌ലിംകള്‍ അല്ലാത്തവരും ഇതില്‍ ധാരാളമുണ്ടെന്നിരിക്കെ അറബി ഭാഷ മുസ്‌ലിം ഭാഷയെന്ന് നിറംനല്‍കി നാട്ടില്‍ സ്ഥാപനങ്ങളുണ്ടാക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സാംസ്‌കാരിക കേരളത്തില്‍ ഭൂഷണമല്ലെന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ആരാധനാലയങ്ങളും, ശ്മശാനങ്ങളും അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാണക്കാട് സെയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സി. കെ. എം സാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജമലുല്ലൈലി തങ്ങള്‍, എ. ഹക്കീം മാസ്റ്റര്‍ കാസര്‍ഗോട്. എസ്. കെ ഹംസ ഹാജി കണ്ണൂര്‍, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കോഴിക്കോട്, ഉസ്മാന്‍ വയനാട്, യു. ശാഫി ഹാജി മലപ്പുറം, അബൂബക്കര്‍ മാസ്റ്റര്‍ പാലക്കാട്, ബഷീര്‍ കല്ലേപ്പാടം തൃശ്ശൂര്‍, കെ. കെ ഇബ്രാഹീം ഹാജി എറണാകുളം, അബ്ദുല്‍അസീസ് ഇടുക്കി, ത്വാഹ നെടുമങ്ങാട് തിരുവനന്തപുരം, ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈതലവി ഹാജി, ആര്‍. വി കുട്ടിഹസ്സന്‍ ദാരിമി, കെ. കെ. എസ് തങ്ങള്‍, കെ. എ റഹ്മാന്‍ ഫൈസി, ഹാജി കെ മമ്മദ് ഫൈസി, കെ. പി കോയ, മുഹമ്മദ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ. എം കുഞ്ഞമ്മദ് മാസ്റ്റര്‍, പി. എം കോയ മുസ്‌ലിയാര്‍, കെ. എം മൊയ്തു ഹാജി തൊടുപുഴ, കെ. ടി കുഞ്ഞിമോന്‍ ഹാജി, കെ. എന്‍. എസ് മൗലവി പ്രസംഗിച്ചു. ഉമര്‍ ഫൈസി സ്വാഗതവും എ. കെ ആലിപറമ്പ് നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari