തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി; ചരിത്ര സെമിനാര്‍ 17ന്

തളങ്കര: വിഖ്യാത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദും രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി ചര്‍ച്ച ചെയ്യുന്ന ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന സെമിനാര്‍ ഓഗസ്റ്റ് പതിനേഴ് തിങ്കളാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. കാസര്‍കോടിന്റെ ചരിത്ര പാരമ്പര്യം, തുഹ്ഫത്തുല്‍ മുജാഹിദീനും സൈനുദ്ദീന്‍ മഖ്ദൂമും എന്നിങ്ങനെ രണ്ട് സെഷനുകളായാണ് സെമിനാര്‍ നടക്കുക. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ആദ്യ സെഷനില്‍ ഖാദി അബ്ദുല്ല ഹാജിയും കാസര്‍കോടിന്റെ ഖാദി പാരമ്പര്യവും, വാണിജ്യ സാംസ്‌കാരിക രംഗത്തെ കാസര്‍കോടന്‍ പെരുമ, കലാ- സാഹിത്യ പാരമ്പര്യം എന്നീ വിഷയങ്ങളില്‍ മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖ അഹ്മദ് മൗലവി, റഹ്മാന്‍ തായലങ്ങാടി, ഡോ.എം.എസ് നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന രണ്ടാം സെഷന്‍ മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനിയോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വെസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ.കെ.എന്‍ കുറുപ്പ് ഉല്‍ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും. തുഹ്ഫയുടെ സമകാലിക പ്രസക്തി, തുഹ്ഫയുടെ രചനാ പശ്ചാത്തലം, തുഹ്ഫയുടെ സാഹിത്യ മൂല്യം എന്നീ വിഷയങ്ങളില്‍ ഡോ.കെ.കെ കുറുപ്പ്, പ്രൊഫ.ഇ.ഇസ്മായീല്‍, ഡോ.എന്‍.എ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. പരിപാടിയില്‍ എ.അബ്ദുറഹ്മാന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, മുക്രി ഇബ്‌റാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, കെ.എം അബ്ദുറഹ്മാന്‍, കെ.എച്ച് അശ്‌റഫ്, എന്‍.കെ അമാനുല്ല, അസ്‌ലം ഹാജി പടിഞ്ഞാര്‍, ടി.എ ഖാലിദ്, ജമാല്‍ ഹുസൈന്‍ ഹാജി, മുഈനുദ്ദീന്‍ ഹാജി കെ.കെ പുറം, ഹസൈനാര്‍ ഹാജി തളങ്കര, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, ടി.ഇ മുഖ്താര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ബാസ് ബാങ്കോട്, അബ്ദുറഹ്മാന്‍ ബാങ്കോട്, എം. ഹസൈന്‍, മുജീബ് കെ.കെ പുറം തുടങ്ങിയവര്‍ സംബന്ധിക്കും.
- malikdeenarislamic academy