സര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു: SKSSF കോഴിക്കോട്

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ സമുദായങ്ങളോട് കാണിക്കുന്ന സ്‌നേഹം സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ മറന്നു പോകുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം ലോകസഭയില്‍ കേന്ദ്രന്യൂനപക്ഷ സഹമന്ത്രി നിനോങ് എറിങിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നതെന്ന് SKSSF സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കാപട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് ഉദ്യോഗ നിയമനങ്ങളില്‍ ന്യൂനപക്ഷ പിന്നോക്കാവസഥ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 2011-12 വര്‍ഷങ്ങളില്‍ അഞ്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നായി കേന്ദ്ര ഉദ്യോഗത്തില്‍ എത്തിയത് 6.24% പേര്‍ മാത്രമാണ്. തൊഴില്‍ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൂടൂതല്‍ പ്രാതിനിധ്യം നല്‍കി സാമൂഹികമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം പോലും ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവസര സമത്വമെന്ന മഹത്തായമൂല്യം സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണം.
യോഗത്തില്‍ കുഞ്ഞാലന്‍കുട്ടി ഫൈസി ആധ്യക്ഷം വഹിച്ചു. ടി.പി സുബൈര്‍ മാസ്റ്റര്‍ , .പി. അഷ്‌റഫ്, ശര്‍ഹബീല്‍ മഅ്‌റൂഫ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ , ഫൈസല്‍ ഫൈസി, കബീര്‍ റഹ്മാനി, സിറാജ് ഫൈസി, കാസിം നിസാമി, കോയ ദാരിമി, നൂറുദ്ദീര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
- opmashraf