SKSSF സംഘടനാ കാമ്പയിന്‍ സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ | കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം സെപ്തംബര്‍ രണ്ടാം വാരം

കാസറകോട് : SKSSF സംസ്ഥാന വ്യാപകമായി സെപ്റ്റമ്പര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സംഘടനാ കാമ്പയിന്‍ നടക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ തലത്തില്‍ നടക്കുന്ന കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനം സെപ്റ്റംബര്‍ രണ്ടാം വാരം വിദ്യാനഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉമറാ മീറ്റ് സംഘടിപ്പിക്കും. മേഖലാ തലത്തില്‍ റാലിയും സമ്മേളനവും ക്ലസ്റ്റര്‍ തലത്തില്‍ പഠന ക്യാമ്പും ശാഖ തലത്തില്‍ കുടുംബ സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ , റഷീദ് ഫൈസി ആറങ്ങാടി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ശമീര്‍ മൗലവി കുന്നുങ്കൈ, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ ബെളിഞ്ചം, യൂസുഫ് ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ , ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee