ബാഗേജ് നിയന്ത്രണം; എയര്‍ ഇന്ത്യ തീരുമാനം പുന:പരിശോധിക്കുക

ഷാര്‍ജ : ഗള്‍ഫ് രാജ്യങ്ങില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സപ്രസ്സില്‍ ബാഗേജ് അലവന്‍സ് മുപ്പത് കിലോയില്‍ നിന്ന് ഇരുപത് കിലോയാക്കി വെട്ടിക്കുറക്കാനുള്ള അധികാരികളുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബാഗേജ് കുറച്ചു കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുമെന്ന എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം പ്രവാസികളോടുള്ള പരിഹാസമാണെന്നും നാളിതു വരെ ഗള്‍ഫ്‌ പ്രവാസികളോട് മാത്രം തുടരുന്ന അനീതിയുടെയും ചൂഷണത്തിന്റെയും പുതിയ രീതിയാണിതെന്നും യോഗം വിലയിരുത്തി. നേരത്തേയുണ്ടായിരുന്ന ബാഗേജ് പരിധിയായ 30 കിലോ തുടരണമെന്നും 20 കിലോഗ്രാമില്‍ അധികംവരുന്ന ഓരോ കിലോക്കും 50 ദിര്‍ഹം വീതം അടയ്ക്കണമെന്ന നിബന്ധന പ്രായോഗികമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കടവല്ലൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ , അബ്ദുള്ള ചേലേരി, അഹമദ് സുലൈമാന്‍ ഹാജി, അബ്ദുറസാക്ക് വളാഞ്ചേരി, ത്വഹ സുബൈര്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.
- ishaqkunnakkavu