
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഒരുക്കം 2011 എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടന്നു വരുന്നത്.
പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലെ സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സി. കോയക്കുട്ടി മുസ്ലിയാര് ഉദ്ഘാടനംചെയ്യും. പൊന്നാനി ഖാസി എം.പി. മുത്തുകോയ തങ്ങള്‍ മഖ്ദൂമി അധ്യക്ഷതവഹിക്കും.