ദാറുന്നജാത്ത് വാര്‍ഷികം ജനവരി 12 മുതല്‍ 15 വരെ

കരുവാരകുണ്ട്:ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ 36-ാം വാര്‍ഷികാഘോഷപരിപാടികള്‍ ജനവരിയില്‍ തുടങ്ങു മെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 12 മുതല്‍ 15 വരെയാണ് പരിപാടികള്‍.
കരുവാരകുണ്ടില്‍ നടന്ന ആലോചനായോഗത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ പി. കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി. സൈതാലി മുസ്‌ലിയാര്‍, എന്‍.കെ. അബ്ദുറഹ്മാന്‍, എം. അലവി, എ.പി. ബാപ്പു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.