അബ്ദുസ്സമദ് ദേളി
പ്രമുഖ പണ്ഡിതനും ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകണെന്ന കാര്യത്തില്‍ കേരള ജനതയ്ക്ക് സംശയമില്ല. കാരണം അദ്ദേഹത്തിന്റെ ആത്മീയ പിന്‍ബലം അത്ര ദൃഢമായിരുന്നു. മതത്തിന്റേതായാലും സമുദായകാര്യമായാലും, അതല്ല ഏത് പ്രവര്‍ത്തനവും അദ്ദേഹം നേതൃത്വം നല്കിപ്പോയിരുന്ന എല്ലാ കാര്യത്തിലും കണിശമായി നിലപാട് എടുത്തിരുന്ന, വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങള്‍ ചെയ്തിരുന്ന അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനു വേണ്ടി സത്യം മറച്ചുവെച്ച് എഫ് ഐ ആറില്‍ പോലും കൃത്രിമം കാണിച്ചു. ഈ പോലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ്കുറ്റവാളികള് ഈ കൃത്യം ചെയ്തതെന്ന് വ്യക്തം. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ എത്തുന്നതിനു മുമ്പ് ഇദ്ദേഹം എത്തുകയും ചെയ്തു. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പറയുകയും ചെയ്തു മാത്രമല്ല സാധാരണ ഗതിയില്‍ ഒരു ദുരൂഹമരണം സംഭവിച്ചാല്‍ ചെയ്യുന്നതൊ്നനും ചെയ്തില്ല. ഇദ്ദേഹം വലിയ രാഷ്ട്രീയ ഉന്നത നേതാക്കളുടെ ഏജന്റാണെ്നന് പൊതു സംസാരമാണല്ലോ. പിന്നെ ക്രൈബ്രാഞ്ചും, അവസാനം സി ബി ഐ യെയും കേസ് ഏല്‍പ്പിച്ചു.
സി ബി ഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടാണ് അവര്‍ പിന്മാറുന്നത്. അന്വേഷണത്തിന്റെ പ്രഥമ ഘട്ടത്തില്‍ കൊലപാതകമെന്ന് സൂചന നല്‍കികൊണ്ടാണ് അന്വേഷണം മുന്നോട്ടുപോയത്. അതിനാലാണ് ചിലരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചതും നുണ പരിശോധനകള്‍ നടത്തിയതും. ഒരു സൂചനയോ, കടുത്ത സംശയമോ ഇല്ലാതെ ഇങ്ങനെ ചെയ്യുമോ? ഇത് സി ബി ഐ യും കുറ്റവാളിയും തമ്മിലുള്ള ഒത്തുകളിയായിരിക്കും. അഭയകേസ് അന്വേഷിച്ചപ്പോള്‍ സംഭവിച്ചതുപോലെ ആദ്യം അന്വേഷിച്ച് ആത്മഹത്യ എന്നു പറഞ്ഞപ്പോള്‍ അവര്‍ കോടതിയെ സമീപിച്ച് സി ബി ഐ യുടെ പുതിയ വിംഗ് അന്വേഷിച്ച് കൊലപാതകമെന്ന് തെളിയിക്കുകയും, മുമ്പ് നടന്ന സാമ്പത്തിക ഒത്തുകളി പുറത്തുകൊണ്ടുവരികയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് പത്തുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ സ്ഥലം മാറ്റിയതു തന്നെ ചില ബാഹ്യശക്തികളുടെ ഇടപ്പെടല്മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്ര പെട്ടെന്ന് കേസ് ഡയറി പൂട്ടാന്‍ വെമ്പല്‍ കൊണ്ടതിന്റെ പിന്നില്‍ എന്താണെന്നത് ആരും പറയേണ്ടതില്ലല്ലോ. ഇതു സമുദായ വിഷയമാണ്. ഈ വിഷയത്തില്‍ സമസ്തയും, കീഴ്ഘടകവുമായ എസ് കെഎസ് എസ് എഫും മാത്രമല്ല ഇറങ്ങിത്തിരിക്കേണ്ടത്. സമുദായത്തിലെ എല്ലാ കക്ഷികളും സടകുടഞ്ഞ് എഴുന്നേല്‍ക്കണം. സ്വാധീനമുള്ളതും, ഇല്ലാത്തുമായ സകല വിഭാഗവും രംഗത്തുവരണം. ആദ്യ ഘട്ടത്തില്‍ സമരരംഗത്തുണ്ടായവര് പോലും ഇന്നു കാണാനില്ലല്ലോ. വൈരുദ്ധ്യമായ മൊഴികള്‍ നല്‍കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സി ബി ഐ സ്വീകരിച്ചത്. സി ബി ഐ പത്തുമാസം അന്വേഷിച്ച് നേരം കളഞ്ഞത്, നേരറിയാനോ അതല്ല നേരംപോക്കിനോ ? അതുമല്ലെങ്കില്‍ ചിലരുടെ അച്ചാരം വാങ്ങിപ്പോകാനോ !