സമസ്ത മദ്രസ പൊതുപരീക്ഷാ ഫലം: 84.9 ശതമാനം വിജയം

ഫലം ലഭ്യമാകുന്ന വെബ്സൈറ്റ്:
www.samastha.net


അല്ലെങ്കില്‍
direct link : http://result.samastha.net/95400490313313net9847016862/result/html/index1.php


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ് ഘടകമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ അഞ്ച്‌, ഏഴ്‌, 10, പ്ലസ്‌ടു ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ 84.90 ശതമാനം വിജയം. കൂടുതല്‍ റാങ്കുകള്‍ പെണ്‍കുട്ടികള്‍ നേടി. സംസ്ഥാനത്തെയും വിദേശത്തെയും 9,037 മദ്‌റസകളിലായി പരീക്ഷയെഴുതിയ 1,95,402 പേരില്‍ 1,65,893 പേരാണ്‌ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌. അഞ്ചാംതരത്തില്‍ ടി മുഹമ്മദ്‌ റാശിദ്‌ (മലപ്പുറം റെയ്ഞ്ച്‌ ഇരുമ്പുഴി-തെക്കുംമുറി അല്‍മദ്‌റസത്തുല്‍ ജലാലിയ്യ, മലപ്പുറം) ഒന്നാം റാങ്കും എം ഫര്‍സാനാ ഷറീന്‍ (വാണിയമ്പലം റെയ്ഞ്ച്‌, തച്ചങ്കോട്‌ നൂറുല്‍  ഇസ്‌ലാം മദ്‌റസ, വാണിയമ്പലം റെയ്ഞ്ച്‌) രണ്ടാംറാങ്കും നേടി. എ ആര്‍ മുഹമ്മദ്‌ സിനാന്‍ (കാസര്‍കോഡ്‌ റെയ്ഞ്ച്‌ നീര്‍ച്ചാല്‍-ബദര്‍നഗര്‍ ബുസ്താനുല്‍ ഉലൂം മദ്‌റസ, കാസര്‍കോഡ്‌), കെ നിഹാലമോള്‍ (പാലോട്ട്‌ പള്ളി റെയ്ഞ്ച്‌ 19ാം മെയില്‍ അല്‍മദ്‌റസത്തു റഹ്മാനിയ്യ, കണ്ണൂര്‍) എന്നിവര്‍ മൂന്നാംറാങ്ക്‌ പങ്കിട്ടു. ഏഴാംതരത്തില്‍ കെ ടി മര്‍വ (പുവ്വത്താണി റെയ്ഞ്ച്‌ വട്ടപ്പറമ്പ്‌ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, മലപ്പുറം), പി സഹ്'ല (പാണ്ടിക്കാട്‌ റെയ്ഞ്ച്‌ ചെരിച്ചിയില്‍പാറ-പയ്യപ്പറമ്പ്‌ മദ്‌റസത്തുല്‍ ഹിദായ,മലപ്പുറം) എന്നിവര്‍ ഒന്നാംറാങ്ക്‌ നേടിയപ്പോള്‍ പി വി ഷഹാന (നല്ലളം റെയ്ഞ്ച്‌ ചെറുവണ്ണൂര്‍ മുനവ്വിറുല്‍  ഇസ്‌ലാം മദ്‌റസ, കോഴിക്കോട്‌), പി പി ഫാതിമത്‌ സുഹ്‌റ (അജാനൂറ്‍ റെയ്ഞ്ച്‌ മുട്ടുന്തല ദാറുല്‍ ഉലൂം മദ്‌റസ, കാസര്‍കോഡ്‌) യഥാക്രമം രണ്ടും മൂന്നും റാങ്ക്‌ നേടി. 10ാം തരത്തില്‍ യു കെ ബിശാറ (തളിപ്പറമ്പ്‌ ഈസ്റ്റ്‌ റെയ്ഞ്ച്‌ അള്ളാംകുളം നൂറുല്‍  ഇസ്‌ലാം  മദ്‌റസ, കണ്ണൂര്‍), എം ഫാത്വിമസുനയ്യ (ബേക്കല്‍ റെയ്ഞ്ച്‌ ബിലാല്‍ നഗര്‍ ബിലാലിയ്യ മദ്‌റസ, കാസര്‍കോഡ്‌)പി ത്വയ്യിബ സലീം (അഞ്ചരക്കണ്ടി റെയ്ഞ്ച്‌ തട്ടാരി ഉര്‍വ്വത്തുല്‍ ഇസ്ളാം മദ്‌റസ, കണ്ണൂര്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും റാങ്ക്‌ കരസ്ഥമാക്കി. പ്ളസ്ടുവില്‍ പി മനീഹ (കക്കട്ടില്‍ റെയ്ഞ്ച്‌ തൊടുവളപ്പ്‌ നൂറുല്‍ഹുദാ സെക്കന്‍ഡറി മദ്‌റസ, കോഴിക്കോട്‌) ഒന്നാംസ്ഥാനം നേടിയപ്പോള്‍ പി കെ സ്വാലിഹ്‌ (മലപ്പുറം റെയ്ഞ്ച്‌ ഇരുമ്പുഴി-തെക്കുംമുറി അല്‍മദ്‌റസത്തുല്‍ ജലാലിയ്യ, മലപ്പുറം), എ റഹ്മത്തുന്നിസാഅ്‌ (ചീക്കോട്‌ റെയ്ഞ്ച്‌ പറപ്പൂറ്‍ റൌളത്തുല്‍ഉലൂം മദ്‌റസ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കിന്‌ അര്‍ഹരായി. ആകെ വിജയിച്ച 1,65,402 പേരില്‍ 2,818 പേര്‍ ഡിസ്റ്റിങ്ങ്ഷനും 19,197 പേര്‍ ഫസ്റ്റ്‌ ക്ലാസും 21,971 പേര്‍ സെക്കന്‍റ് ക്ലാസും 1,21,911 പേര്‍ തേര്‍ഡ്‌ ക്ലാസിനും കരസ്ഥമാക്കി. 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഈ മാസം 20നു രാവിലെ 11നു മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സപ്തംബര്‍ 5 വരെ സ്വീകരിക്കും. പരീക്ഷാഫലം www.samastharesult.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക്‌ 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സപ്തംബര്‍ 11 ന്‌ രാവിലെ 11 നു നടക്കുന്ന 'സേ'പരീക്ഷയ്ക്കിരിക്കാവുന്നതാണ്‌.ഈ മാസം 25 മുമ്പ്‌ 45 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോറം സമസ്ത വെബ്സൈറ്റില്‍ നിന്ന്‌ ഡൌണ്‍ലോഡ്‌ ചെയ്യാം. സമസ്തയുടെ വെബ്സൈറ്റ്: www.samastha.net
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ , സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ , മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സംബന്ധിച്ചു.  



വിശദ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്‌: 0494 -2401263, 2400256,2401261