കരുവാരകുണ്ട്: വ്രതശുദ്ധിയുടെ പ്രാര്‍ഥനാ സദസ്സിന് കരുവാരകുണ്ട് ദാറുന്നജാത്തില്‍ തുടക്കമായി. അഞ്ചുദിനങ്ങളിലായി നടക്കുന്ന പ്രാര്‍ഥനാ സദസ്സിന് കെ.ടി.മാനു മുസ്‌ലിയാരുടെ സിയാറത്തോടെയാണ് തുടക്കമായത്. ആറിന് രാവിലെ ഒമ്പതിന് നടന്ന ഖബര്‍ സിയാറത്തിനുശേഷം പാണക്കാട് സയ്യിദ് മുഈന്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. കെ.ടി.മൊയ്തീന്‍ ഫൈസി വ്രതം വിശുദ്ധിക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഞായറാഴ്ച ഷാജഹാന്‍ റഹ്മാനിയും മൂന്നാംദിനത്തില്‍ ഫരീദ് റഹ്മാനിയും പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കും. അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും