ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ വന്‍ തിരക്ക്‌

തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ ക്യാമ്പ്‌ രജിസ്‌ട്രേഷന്‌ വന്‍ തിരക്ക്‌. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ്‌-മെഡിക്കല്‍ കോളേജുകള്‍, ദര്‍സ്‌-അറബിക്‌ കോളേജുകള്‍ തുടങ്ങിയ വ്യത്യസ്‌ത മേഖലകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്‌തു.  മെയ്‌ 3 വരെയാണ്‌ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ളത്‌. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.dhiusilverjubilee.com-ല്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ നേരിട്ട്‌ അപേക്ഷിക്കുകയോ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ silverjubileecamp@gmail.com എന്ന വിലാസത്തിലേക്ക്‌ മെയില്‍ ചെയ്യുകയോ ചെയ്യാം. ദാറുല്‍ ഹുദാ ഓഫിസില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിച്ചും ക്യാമ്പില്‍ അംഗമാകാം. പൊതുജനങ്ങള്‍ക്കായുള്ള മെയിന്‍ ക്യാമ്പ്‌, പ്ലസ്‌ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ടീനേജ്‌ ക്യാമ്പ്‌ എന്നിവക്ക്‌ വെവ്വേറെ അപേക്ഷിക്കണം.