മര്‍ക്കസ് ഉലൂമില്‍ ഇസ്‍ലാമിയ്യ - വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

നിലന്പൂര്‍ : മലബാറിലെ പിന്നോക്ക മേഖലയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളുമായി ജൈത്രയാത്ര തുടരുന്ന നിലന്പൂരിലെ മര്‍ക്കസ് ഉലൂമില്‍ ഇസ്‍ലാമിയ്യ ഹോസ്റ്റല്‍ സംവിധാനത്തോടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മര്‍ഹൂം കെ.ടി. മാനു മുസ്‍ലിയാരുടെ ശ്രമഫലമായി നിലന്പൂര്‍ ചന്തക്കുന്നിലെ ബീരാന്‍ ഔലിയ നഗറില്‍ 2009 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മര്‍ക്കസുല്‍ ഉലൂമില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ തുടക്കം കുറിച്ച ശരീഅത്ത് കോളേജ് പട്ടിക്കാട് ജാമിഅ നൂരിയയില്‍ ബിരുദാനന്തര കോഴ്സിലേക്ക് യോഗ്രത നല്‍കുന്ന സിലബസുമായി വൈജ്ഞാനിക രംഗത്തും ഒപ്പം അക്കാദമിക് രംഗത്തും ഒരേ സമയം പുതിയ തലമുറക്ക് സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റും മൊയ്തീന്‍ ഫൈസി പുത്തനഴി സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലന്പൂരില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുക കൂടിയാണ് മര്‍ക്കസുല്‍ ഉലൂം ലക്ഷ്യമിടുന്നത് എന്ന് സ്ഥാപനത്തിന്‍റെ പ്രചരണാര്‍ത്ഥം സൗദിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ വൈസ് പ്രസിഡന്‍റ് ഇ.കെ. കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍, സെക്രട്ടറി മോയിന്‍കള്‍ ഏനി ഹാജി എന്നിവര്‍ വിശദീകരിച്ചു.
ഉസ്മാന്‍ എടത്തില്‍ -