തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി 
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 21 ന് വൈകീട്ട് നാലുമണിക്ക് മഞ്ചേരിയില്‍ 
ആദര്‍ശ സമ്മേളനം നടക്കും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം 
ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത 
വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി, 
മുഹ്യുദ്ദീന്‍ കുട്ടി ഫൈസി തുവ്വൂര്‍, പി.ഇസ്ഹാഖ് ബാഖവി, ആബിദ് ഹുദവി തച്ചണ്ണ, 
മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍ എന്നിവര്‍ സംബന്ധിക്കും.