മുഅല്ലിം ഡേ ഇന്ന്

കോഴിക്കോട് : സേവന രംഗത്ത് നിന്ന് മുഅല്ലിംകളുടെ ഒഴിഞ്ഞ് പോക്ക്, വിജ്ഞാനത്തോട് വര്‍ദ്ധിച്ച് വരുന്ന അവജ്ഞ, അധാര്‍മ്മികതയുടെ കുത്തൊഴുക്ക്, ഇതര സംസ്കാരങ്ങളെ പുണരാനുള്ള യുവതയുടെ അഭിവാജ്ഞ എന്നീ വിഷത്തില്‍ വിഷയത്തില്‍ മുസ്‍ലിം സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള പതിനായിരത്തോളം മദ്റസകളില്‍ 2011 ജനുവരി 9 ന് മുഅല്ലിം ഡേ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

കാര്യ പരിപാടി :
കൂട്ട സിയാറത്ത്, പതാക ഉയര്‍ത്തല്‍, അനുസ്മരണം, സി.ഡി. പ്രദര്‍ശനം, ക്ലാസ് (വിഷയം : മദ്റസാ രംഗത്ത് നാം നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും).