മുഅല്ലിം ഡേ ആചരിച്ചു

കാഞ്ഞങ്ങാട് : പൂച്ചക്കാട് തെക്ക്പുറം ശംഫുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഅല്ലിം ഡേ  വിവിധ പരിപാടികളോടെ ആചരിച്ചു. സമാപന യോഗത്തില്‍ ഹാശിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍കരിം ഫൈസി ശംസുദ്ധീന്‍ ദാരിമി, ടി.പി. കിഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തില്‍ പത്ത് മത പഠന ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ടി.എം. സ്വാലിഹ് നന്ദിപറഞ്ഞു.