വാദീനൂര്‍ ഹജ്ജ് ക്ലാസ് ഉദ്ഘാടനം ചെയ്തു

റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വാദീനൂര്‍ ഹജ്ജ് ഉംറ സര്‍വ്വീസിന്‍റെ ഹജ്ജ് ക്ലാസ് ഉദ്ഘാടനം ഫവാസ് ഹുദവി പട്ടിക്കാട് നിര്‍വ്വഹിച്ചു. എന്‍.സി. മുഹമ്മദ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹംസക്കുട്ടി സഫ മക്ക പോളിക്ലിനിക്, അബൂബക്കര്‍ ബാഖവി മാരായമംഗലം,
ബഷീര്‍ ഫൈസി ചുങ്കത്തറ, ഹംസ മൂപ്പന്‍, മുഹമ്മദലി ഹാജി തിരുവേഗപ്പുറ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ക്ലാസിന് നേതൃത്വം നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹബീബുള്ള പട്ടാന്പി നന്ദിയും പറഞ്ഞു.

ഹജ്ജിന്‍റെ ചൈതന്യം ശേഷമുള്ള ജിവിതത്തില്‍ പ്രതിഫലിക്കുന്പോഴാണ് ഹജ്ജ് പൂര്‍ണ്ണതയില്‍ എത്തുന്നത്. പ്രവാസം പ്രയാസകരമായ ഒരനുഭവമാണെങ്കിലും സൗദി അറേബ്യയിലെ പ്രവാസിക്ക് ഹജ്ജിനും ഉംറക്കും ലഭിക്കുന്ന സൗകര്യം പരിഗണിക്കുന്പോള്‍ പ്രവാസം ഒരനുഗ്രഹമാകും.

എല്ലാം വാണിജ്യവല്‍ക്കരിച്ച ലോകത്ത് ഹജ്ജ് ഒരു ബിസ്നസ്സ് മാത്രമായി കാണുന്ന പ്രവണത അഭികാമ്യമല്ല. ഹജ്ജാജികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം ഒരു സേവനവും ഹജ്ജില്‍ നിന്ന് ലഭിക്കുന്ന മിച്ചം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കുന്ന ഇസ്‍ലാമിക് സെന്‍റര്‍ പോലെയുള്ള സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് വാദീനൂര്‍ ഹജ്ജ് ക്ലാസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.