ധാര്‍മികവിദ്യാഭ്യാസം സമഗ്രമാക്കണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

മലപ്പുറം: ധാര്‍മിക വിദ്യഭ്യാസം സമഗ്രമാക്കണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തിരൂരില്‍ സംഘടിപ്പിച്ച ജില്ലാ ടേബിള്‍ ടോക്ക്‌ ആവശ്യപ്പെട്ടു. പുതിയ തലമുറയില്‍ ക്രിമിനലിസം വളര്‍ത്തുന്നതും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌, ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ ദുരൂപയോഗം, മീഡിയകളുടെ ദുസ്സ്വാധീനം, പെട്ടന്ന്‌ പണം ഉണ്ടാക്കാനുള്ള ത്വര തുടങ്ങിയവ മൂല്യങ്ങളുടെ അപചയത്തിന്‌ പ്രധാന ഹേതുവാകുന്നുണ്ട്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ മത പഠന സംവിധാനം കാര്യക്ഷമമാക്കണം. സമസ്ത കേന്ദ്ര മുശാവറ അംഗം പി പി മുഹമ്മദ്‌ ഫൈസി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കെ മോയിന്‍കുട്ടി മോഡറേറ്ററായിരുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, അബ്ദുല്‍ ഗഫൂറ്‍ അല്‍ഖാസിമി, എം എ ചേളാരി, പി കെ ഷാഹുല്‍ഹമീദ്‌, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍, സി കെ മൊയ്തീന്‍ ഫൈസി, മുഹമ്മദ്‌ ശഫീഖ്‌ തിരൂറ്‍, മഅമൂന്‍ ഹുദവി വണ്ടൂറ്‍, ഡോ. അബു ഫര്‍ഹാസ്‌, ഡോ. സ്വലാഹുദ്ദീന്‍, സയ്യിദ്‌ മുഹ്സിന്‍ തങ്ങള്‍ പുത്തനത്താണി, മഈസ്‌, സുനൈസ്‌, റഹീം ചുഴലി, റഫീഖ്‌ അഹമ്മദ്‌ തിരൂറ്‍, സംസാരിച്ചു.