SYS ജുബാല്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

അല്‍ജുബൈല്‍ : ജുബൈല്‍ എസ്.വൈ.എസ്. ന്‍റെ രണ്ടാം വാര്‍ഷികം നൂറുക്കണക്കിന് പ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും സാന്നിദ്ധ്യത്തില്‍ ആഘോഷിച്ചു. ലോകസമാധാനം ഖുര്‍ആനിലൂടെ എന്ന സന്ദേശം അടിസ്ഥാനമാക്കി നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ യൂസുഫ് മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്‍ലാമിന്‍റെയും നബിചര്യയുടെയും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഇസ്‍ലാം മതത്തിന്‍റെ പേരില്‍ നടത്തുന്ന സായുധ പ്രവര്‍ത്തനങ്ങള്‍ മുസ്‍ലിം സമുദായത്തെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനേ പ്രേരിപ്പിക്കുകയുള്ളൂ എന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് സമാധാനം നിലനിര്‍ത്താന്‍ മനുഷ്യ സൗഹാര്‍ദ്ദമായ പ്രവര്‍ത്തനങ്ങളുമായി സമസ്തയും എസ്.വൈ.എസ്സും എസ്.കെ.എസ്.എസ്.എഫും മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ശിഹാബുദ്ദീന്‍ ബാഖവി അധ്യക്ഷനായ യോഗത്തില്‍ അശ്റഫ് അന്‍വരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുറഹീം പന്തല്ലൂര്‍ (കെ.എം.സി.സി ട്രഷറര്‍ ജുബൈല്‍ കേന്ദ്ര കമ്മിറ്റി), അശ്റഫ് മുവ്വാറ്റുപുഴ (OICC സെക്രട്ടറി ജുബൈല്‍), അബ്ദുറഹ്‍മാന്‍ മലയമ്മ, അസ്‍ലം മൗലവി (DIC ദമാം), മുജീബ് ഫൈസി കക്കുപ്പടി, സൈതലവി ഹാജി (SYS ദമാം) എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ബഷീര്‍ ബാഖവി വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കബീര്‍ ഫൈസി(സെക്രട്ടറി SYS ദമാം) റിട്ടേണിംഗ് ഓഫീസറായിക്കൊണ്ട് SYS ന്‍റെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. യുവസമൂഹത്തിന്‍റെ ആശയ വ്യതിചലനം എന്ന പ്രമേയം കെ.എസ്. പുരം നൌഷാദ് അവതരിപ്പിച്ചു. സ്വാബിര്‍ കൊപ്പം കൃതജ്ഞതയും രേഖപ്പെടുത്തി.

- ബഷീര്‍ ബാഖവി -