മഫ്‌ത നിരോധനം: സുന്നീ സംഘടനകള്‍ വിദ്യാഭ്യാസ വകുപ്പിന്‌ പരാതി നല്‍കി

കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യ നിഷേധിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ കേരളത്തിലെ പ്രമുഖ സുന്നീ സംഘടനകള്‍ പരാതിയുമായി രംഗത്ത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മഫ്ത, വെള്ളിയാഴ്ച്ഛകളിലെ ജുമുഅ നമസ്കാരം എന്നിവ നിഷേധിക്കുന്നതായി നേതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു. കേരള മുസ്ലിംകളുടെ ആതികാരീക മത സംഘടനകളായ എസ്‌.വൈ.എസ്‌, എസ്‌.കെ. എസ്‌.എസ്‌.എഫ്‌, എസ്‌.കെ.ജെ. എം, എസ്‌. കെ.എസ്‌.ബി.വി എന്നിവയുടെ നേതാക്കള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അനീഷ്‌ ഐ. എ. എസ്‌, ജില്ലാ ഡപ്യൂട്ടി അസിസ്റ്റന്റ്‌ ഡയറക്ടര്‍ സി പി മാനു എന്നിവര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കി.
സമസ്‌ത നേതാക്കളായ മൊയ്‌തു മൗലവി മക്കിയാട്‌, സത്താര്‍ കൂടാളി, ഇബ്രാഹിം എടവച്ചാല്‍, റഷീദ്‌ മുണ്ടേരി , മന്‍സൂര്‍ എന്നിവരാണു പരാതി നല്‍കിയത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ അടിയന്തര നടപടി സ്വീകരിക്കാമെന്നു ഇവര്‍ നേതാക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.