മുസ്ലിംകളുടെ ഉന്നമത്തിന്നു വേണ്ടി ജമാത്ത് കമ്മിറ്റി പ്രവര്‍ത്തിക്കണം- ഖാസി ശൈഖുന ത്വാഖ അഹ്മദ്‌ മൌലവി അല്‍അസ്ഹരി

മംഗലാപുരം: സമുദായത്തിലെ ദാരിദ്രത്തെ ഇല്ലാതാക്കാനും, മത-സാമൂഹ്യ-വിദ്യാഭ്യാസ ഉന്നമനത്തിന്നും വേണ്ടി ജമാഅത്ത്‌ കമ്മിറ്റി കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഖാസി ശൈഖുന ത്വഖ അഹ്മദ്‌ മൌലവി അല്‍അസ്ഹരി പ്രസ്താവിച്ചു. മംഗലാപുരം സീനത്ത്‌-ഭക്ഷേ യതീംഖാന ഓഡിറ്റൊറിയത്തില്‍ നടന്ന ദക്ഷിണ കന്നടയിലെ വിവധ മഹല്ല് കമ്മിറ്റി മെമ്പര്‍മാരുടെ സംയുക്ത യോഗം അഭിസംഭോധനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആദ്ദേഹം. കേരളത്തില്‍ പ്രവാചക നിന്ദയുടെ പേരില്‍ കോളേജ് അധ്യാപകന്‍റെ കയ്പത്തി വെട്ടി മാറ്റിയ സംഭവത്തെ നീതീകരിക്കാന്‍ കഴിയില്ലെന്നും, അത്തരം പ്രവര്‍ത്തികള്‍ ദീനുല്‍ ഇസ്ലാമിനനെ അറിയാന്‍ ആഗ്രഹമുള്ളവരുടെ ഇടയില്‍ മോശമായ രീതിയിലുള്ള പ്രതിഫലനങ്ങളെ ഉണ്ടാക്കൂ എന്നും ആദ്ദേഹം പറഞ്ഞു. കൂടാതെ മതവിധികള്‍ നല്‍കുന്നതില്‍ പണ്ഡിതന്മാരും ജമാഅത്ത്‌ നേതാക്കളും മുഖം നോക്കാതെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും ആദ്ദേഹം ഉത്ഭോദിപ്പിച്ചു. സാമൂഹ്യ ആരാജകത്വമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീധത്തിനും ആര്‍ഭാടത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്ന ക്യാംപൈന്‍ യുവാക്കള്‍ ഉള്‍പ്പടെ രംഗത്ത് വന്നു വിജയിപ്പിക്കാന്‍ ആദ്ദേഹം ആവശ്യപ്പെട്ടു. കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കാതിരിക്കാനും പെണ്‍കുട്ടികള്‍ക്ക് പര്‍ദ്ദ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കളെ ആദ്ദേഹം ഉണര്‍ത്തി. ചടങ്ങില്‍ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌ മസൂദ്‌ സീനത്ത്‌, സെക്രട്ടറി ഹനീഫ്‌ ഹാജി, വഖഫ്‌ മെമ്പര്‍ മുഹമ്മദ്‌ കുഞ്ഞി, റഷീദ്‌ ഹാജി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമൂത്തില്‍ നടക്കുന്ന ഒട്ടനവധി നീതീകരിക്കാനാവാത്ത സ്ത്രീധനം പോലുള്ള ആരാജകത്വത്തെ തുടച്ചു നീക്കാന്‍ ധീരമായ കാല്‍വെപ്പുമായി ജനങ്ങളെ നേരിട്ട് സംവദിക്കാന്‍ തിരിച്ച മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ശൈഖുന ത്വാഖ അഹ്മദ്‌ മൌലവി അല്‍അസ്ഹരിയുടെ പ്രവര്‍ത്തി ദക്ഷിണ കന്നടയുടെ മണ്ണില്‍ വന്‍ ജനപ്രാധാന്യം നേടുന്നു..
കര്‍ണാടകയിലെ നിരവധി ഇംഗ്ലിഷ്, കന്നഡ മാധ്യമങ്ങള്‍ ഖാസിയുടെ പ്രവര്‍ത്തിയെ പ്രാധാന്യം കൊടുക്കുകയുണ്ടായി.