
വിശുദ്ദ ഖുരാന്‍ ‘സുറത്ത് നഹല്‍’ 80-ാം വാക്യത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് വസിക്കുവാന്‍ വീട് ഒരുക്കി തന്നത് അല്ലാഹുവാണ്. അല്ലാഹു അവന്റെ ദാസന്‍ മാര്‍ക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങള്‍ അവന്‍ എടുത്തു പറയാറുണ്ട്. ഏകദൈവ വിശ്വാസം അരക്കിട്ടുറപ്പിക്കാനാണിത്. സുഖകരമായി താമസിക്കാന്‍ നമുക്ക് വിട് ഒരുക്കി തന്നവന്‍, അതില്‍ അഭയം, വിവിധ ഉപകാരം, മറ എന്നീ കാര്യങ്ങള്‍ കൂടി തന്നിരിക്കുന്നു. (ഇബ്നു കസീര്‍: 4-509)
നമുക്ക് എന്തിനാണ് വീട്? നാം ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും, ഭാര്യയും സന്താനങ്ങളുമൊത്ത് ജീവിതം പങ്കിടുന്നതും വീട്ടില്‍ വെച്ചാണ്. ഒന്നു മനസ്സുഖത്തോടെ ഉറങ്ങുവാനും വീടു വേണം. മനുഷ്യമനസ്സിന് സ്വസ്ഥത നല്‍കുന്ന ഇടമാണ് വീട്. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും വീട്ടുകാരെ സന്തോഷപൂര്‍വം കാണുന്നത് മനസ്സിന് എന്തൊരു സന്തോഷമാണ്! ഭാര്യയേയും മക്കളെയും കാത്തു സൂക്ഷിക്കുന്ന കാവല്‍പുരയാണ് ഭവനം. സാമൂഹ്യതിന്മകളില്‍ നിന്നും അകന്ന് സമുദായത്തിലേക്ക് നല്ല സമൂഹത്തെ കുടുംബം വഴി വാര്‍ത്തെടുക്കുന്ന കോന്ദ്രമാണല്ലോ വീട്.
സ്വന്തമായി ഒരു വീട് ഒരനുഗ്രഹം തന്നെ. അതില്ലാത്തവര്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലോ, പീടികത്തിണ്ണയിലോ, ചേരികളിലോ, കഴിഞ്ഞു കൂടുന്നു. താല്‍കാലിക മായി തമ്പടിച്ചാണവര്‍ ജീവിതം കഴിക്കുന്നത്. കിടന്നു പൊറുക്കാന്‍ ഒരു വീടുള്ളതിന്റെ വിലയും സൌകര്യവും, വീടില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സിലാവും. ഒരു കുടിലില്ലെങ്കിലും സ്വന്തമായി കിട്ടുക ഏതു മനുഷ്യന്റെയും ജീവിതാഭിലാഷമാണ്‌വീടില്ലാത്തവന്റെ മനോവേദന അവസാനിക്കുക ഒരു കുടിലെങ്കിലും കെട്ടിയാലാണ്. വീടില്ലാത്ത് എത്രയേറെ മനുഷ്യരാണ് അന്യരുടെ കടത്തിണ്ണകളിലും പൊതു പാര്‍ക്കിലും തുറന്ന കടല്‍കരയിലുമൊക്കെ അന്തിയുറങ്ങി ജീവിതകാലം തള്ളി നീക്കുന്നത്. ബനു നളീര്‍ ഗോത്രക്കാരായ ജൂതന്‍മാരെ അല്ലാഹു ശിക്ഷിച്ചത് ഭവന രഹിതരാക്കി കൊണ്ടാണ്. ഇക്കാര്യം ‘സുറത്തുല്‍ ഹശ്‌റ്’ വഴി അല്ലാഹു പ്രസാതാവിച്ചിട്ടുണ്ട്.
കേവലം ഭൌതിക സുഖാസ്വാദന കേന്ദ്രമല്ല വീട്. പാരത്രിക വിജയം കൊയ്തെടു ക്കാനുള്ള വിളനിലമാണ്. അനാവശ്യമായി വീട് പരിതിയിലധികം വലുതാക്കുകയോ, ധൂര്‍ത്തടിക്കും വിധം അത് മോടി പിടിപ്പക്കുകയോ അരുത്. ഓരോ കുടുംബത്തിന്റെയും അംഗസംഖ്യ കണക്കിലെടുത്ത് അത്യാവശ്യം മാന്യമായ വീട് വേണമെന്ന നയനേ പറ്റൂ. ഒരു കോടി മുടക്കിയ വലിയ ഒരു ബംഗ്ലാവിന്റെ പണി തീര്‍ത്താല്‍ അതില്‍ നിന്ന് ഒരു വരുമാനവും കിട്ടില്ല. നേരെ മറിച്ച് ആവശ്യത്തിനു മാത്രമുള്ള വീട് പണിത് പിന്നീട് വാടക ലഭിക്കുന്ന മറ്റൊരു വീട് പണിതാല്‍ അതൊരു മുതല്‍കൂട്ടാവും അതാണ് ബിദ്ധിപരമായ നയം. നാം പണിത വിട് മോടി പിടിപ്പിച്ചത് കൊണ്ട് മാത്രം കാര്യമായില്ല. അതില്‍ വളരുന്ന തലമുറയെ നന്നാക്കണം. അതല്ലെ സമൂഹത്തിന് ഉപകരിക്കൂ. വീടുണ്ടാക്കുന്നതി നേക്കാള്‍ ശ്രമകരം സ്വന്തം വീട് ചിട്ടയില്‍ നടത്തിവരാനാണ്. ധാരളം കാര്യങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെ ചെയ്യേണ്ടതുണ്ട്
അന്യര്‍ക്ക് നമ്മുടെ വീടിനകത്ത് സ്വാതന്ത്രം കര്‍ശനമായി നിയന്ത്രിക്കണം. അന്യരുടെ പ്രവേശനം പല വിനയുമുണ്ടാക്കും. ‘ആരും അന്യരല്ല’ എന്ന സര്‍വവിശാല മനസ്കത കുടുംബം പാര്‍ത്തുന്ന വീട്ടില്‍ പറ്റില്ല. കാരണം അന്യരെ ബാധിക്കുന്ന ധാരാളം പ്രസ്ഥാവനകള്‍ ഖുരാനിലുണ്ട്. വീടുമായി അന്യര്‍ ഇടപഴകുന്നതിലും ഇസ്ലാം വ്യവസ്ഥ വെച്ചിരിക്കുന്നു
ഖുരാന്‍ പറയുന്നു: വിശ്വാസികളെ നിങ്ങള്‍ അനുവാദം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. ആ വീട്ടുകാര്‍ക്ക് നിങ്ങള്‍ സലാം പറയുക. (അഥവാ അസ്സലാമു അലൈകും ; അഅ്ദഖുലു? എന്നു പറയുക അങ്ങനെ ചെയ്യുന്നതാണ് ഉപദേശം ഫലിക്കുന്നവര്‍ക്ക് നല്ലത് എന്നു കൂടി സൂറതുല്‍ ഹസിറില്‍ ഉല്‍ബോധിക്കുന്നു.)അഥവാ വീട്ടിലാരുനില്ലെങ്കില്‍ സമ്മതം കിട്ടുന്നത് വരെ അങ്ങോട്ടു കടക്കരുത്. മടങ്ങിപ്പോകാന്‍ പറഞ്ഞാല്‍ ഉടനെ തിരിച്ചു പോവുന്നതാണ് പവിത്രതക്കും നല്ലതെന്നും നിങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹ അറിയുന്നുണ്ടെന്നും അല്ലാഹു തന്നെ പഠിപ്പിക്കുന്നു.
പക്ഷേ, ആള്‍താമസമില്ലാത്ത വീട്ടില്‍ താന്‍ വെച്ചു പോകുന്ന വല്ല സാധന സാമഗ്രിയും എടുക്കാന്‍ ഉദ്ദേശ ശുദ്ധിയോടെ അനുവാദമില്ലെങ്കിലും കടക്കുകയും തന്റെ. സാധനങ്ങള്‍ എടുക്കുകയും ചെയ്യുന്നതിന് ഖുരാന്‍ വിലക്കു കല്‍പിച്ചിട്ടില്ല. മിക്ക വീട്ടിലും മിക്കപ്പോഴും ഒരു സ്ത്രീ മാത്രമാവാനിടയുണ്ട്. അങ്ങോട്ട് ഒരു പുരുഷന്‍ കടന്നു ചെല്ലുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടും. അതു പോലെ, ഒരു പുരുഷന്‍ മാത്രം വസിക്കുന്ന സ്ഥലത്തേക്ക് ഒരു സ്ത്രീ കടന്നു ചെല്ലുന്നതും തെറ്റിദ്ധാരണക്ക് ഇടം നല്‍കും. അതിനാല്‍ അല്ലാഹു ഗൃഹ പ്രവേശനത്തിന് നിയമം വെക്കു കയാണ് ചെയ്തത്. ഒരു ഇസ്ലാമിക ഭവനം വിഭാവന ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
അന്യന്റെ വീട്ടില്‍ കടക്കുന്നതിനു മുമ്പ് അനുവാദം തേടാനാണ് ഇസ്ലാം കല്‍പിക്കുന്നത്. പ്രാചീന കാലങ്ങളില്‍ സമ്മതം ചോദിക്കാതെ ആര്‍ക്കും എവിടേക്കും കടന്നു ചെല്ലാമാ യിരുന്നു. ഇസ്ലാം പക്ഷേ ഇതു വിലക്കി. അനുവാദം ചോദിക്കുന്നതിനു മുമ്പ് വീട്ടിലേക്കു നോക്കുന്ന ആള്‍ നാശമുണ്ടാക്കുന്ന ആളാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അനുവാദം ചോദിച്ചു വാങ്ങിയ ശേഷമുള്ള പ്രവേശനം വീട്ടുകാരില്‍ നല്ല പ്രതികരണമുണ്ടാക്കുമ്പോള്‍ അനുവാദമില്ലാതെ അതിക്രമിച്ചു കയറ്റം വെറുപ്പാണുണ്ടാക്കുക.
വീട്ടില്‍ കടക്കാന്‍ അനുവാദം തേടുന്ന വഴിയും തിരുമേനി പഠിപ്പിച്ചിരിക്കുന്നു. ഒരിക്കല്‍ ഒരാള്‍ വന്ന് വീട്ടിലേക്ക് കടക്കാന്‍ അനുവാദം തേടിക്കൊണ്ട് ഇങ്ങനെ ചോദിച്ചു: ‘അഅലിജു?’ ഞാന്‍ കടക്കട്ടെയോ? ഇത് കേട്ട് തിരുമേനി അവിടെയുണ്ടായിരുന്ന ‘റൌസത്ത്’ എന്ന സ്ത്രീയോട് പറഞ്ഞു: “അയാള്‍ക്കു നീ വീട്ടിലേക്കുള്ള പ്രവേശനാനുമതി തേടുന്ന രീതി പഠിപ്പിക്കുക. വേറും അനുവാദം പോരാ; അയാള്‍ ഇങ്ങനെ പറയട്ടെ “അസ്സലാമു അലൈക്കും! അഅദ്ഖുലു?”
ഇതു കേട്ട ആഗതന്‍ സ്വയം തിരുത്തി. റസൂല്‍(സ) പ്രവേശനാനുമതി നല്‍കി. അയാള്‍ വന്ന് നബിയോടിങ്ങനെ ചോദിച്ചു: താങ്കള്‍ക്കറിയാത്ത കാര്യങ്ങളുണ്ടോ? റസൂല്‍ പ്രതിവചിച്ചു: എനിക്ക് അല്ലാഹു ധാരാളം ഗുണങ്ങള്‍ ചെയ്തു തന്നിരിക്കുന്നു. പക്ഷേ, ചില കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിന് മാത്രമെ അറിയൂ. മൂന്നു തവണ ‘പ്രവേശിക്ക ട്ടെ?’ എന്നു അനുവാദെ തേടുക. അനുവദച്ചെങ്കില്‍ മാത്രം അകത്തു പ്രവേശ്ക്കുക.
ഒന്നാം തവണ അനുവാദം തേടുന്നത് വീട്ടുകാര്‍ ശ്രദ്ധിക്കാനും, രണ്ടാമതും ചോദിക്കുന്നത് അവര്‍ തയ്യാറാകാനും, മൂന്നാം ചോദ്യത്തിനു ശേഷം അവര്‍ പ്രവേശനാനുമതി തരികയോ തടയുകയോ ചെയ്യുവാനാണ്. മൂന്നാം തവണയും മറുപടി ലഭിച്ചില്ലെങ്കില്‍ പിന്നെ അനുവാദം തേടേണ്ടതില്ല, മടങ്ങണം.
അബൂ സഈദുല്‍ ഖുദ്‌രി (റ) ഉദ്ധരിക്കുന്നു: ഞാന്‍ ഒരിക്കല്‍ അന്‍സാരികളുടെ സദസ്സില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അബൂ മൂസാ(റ) ദുഃഖിച്ചു കൊണ്ട് അവിടെ വന്നു.
ഞങ്ങള്‍ അയാളോടു ചോദിച്ചു: എന്താണ് താങ്കള്‍ക്കൊരു മനഃപ്രയാസം? അദ്ദേഹം പറഞ്ഞു: എന്നോട് ഉമര്‍(റ) അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞിരുന്നു. ഞാന്‍ ചെന്ന് മൂന്നു തവണ പ്രവേശനാനുമതി തേടി. ഒരു മറുപടിയുമില്ല. അങ്ങനെ തിരിച്ചു പോന്നു.
അങ്ങനെ പിന്നീട് എന്നെ കണ്ടപ്പോള്‍ ‘താങ്കള്‍ എന്തേ വരാതിരുന്ന’തെന്ന് ഉമറുല്‍ ഫാറൂഖ്(റ) ചോദിച്ചു. ഞാന്‍ മൂന്നു വട്ടം സമ്മതം തേടിയിട്ടും സമ്മതം കിട്ടാതെ തിരിച്ചു വന്നതാണെന്നും അങ്ങനെ സമ്മതമില്ലെങ്കില്‍ വീട്ടില്‍ കടക്കരുതെന്ന് നബി തിരുമേനി പറഞ്ഞിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. ഉമറുല്‍ ഫാറൂഖ്(റ) പറഞ്ഞു: ഈ പറഞ്ഞതിന് തെളിവ് തരാതിരുന്നാല്‍ ഞാന്‍ നിന്നെ ശിക്ഷിക്കും. അങ്ങനെ അബൂ സഈദ്(റ) ഈ ഹദീസില്‍ പറഞ്ഞ തത്വങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.
ഉമറുല്‍ ഫാറൂഖ്(റ) പറഞ്ഞു: അബൂ മൂസാ താങ്കളെ എനിക്കറിയാം പക്ഷേ, ജനങ്ങള്‍ നബിയുടെ മേല്‍ ഹദീസ് കെട്ടിച്ചമക്കും. ഇത് സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വാതിലിനു നേരെ അഭിമുഖമായി നിന്നു കൊണ്ടാവരുത് അന്യന്റെ വീട്ടിലേക്ക് പ്രവേശനാ നുമതി തേടേണ്ടത്. ഒന്നുകില്‍ വലതു ഭാഗത്തോ അല്ലെങ്കില്‍ ഇടതു ഭാഗത്തോ നിന്ന് അകത്തേക്ക് നോക്കാതെ സമ്മതം ചോദിക്കുക എന്നാണ് നബി(സ) പഠിപ്പിച്ചത്.അന്യരുടെ കൈ കടത്തലുകള്‍ സ്വന്തം വീട്ടില്‍ അനുവാദമില്ലാതെ പറ്റില്ലെന്നാണ് ഇത് പഠിപ്പിക്കുന്നത്.
വീടു നന്നാക്കാന്‍ എന്തു വേണം? ആദ്യമായി വീട്ടുകാരന്‍ സ്വന്തം ശരീരവും തന്റെ ഭാര്യാ-സന്താനങ്ങളുടെ ശരീരങ്ങളും നരകത്തില്‍ ഇടപ്പെടുന്നതിനെ തടഞ്ഞു നിര്‍ത്തുകയും കരിയുന്ന തീയില്‍ നിന്ന് കുടുംബ സമേതം രക്ഷപ്പെടുവാനുള്ള വഴി കണ്ടെത്തുകയുമാണ് വേണ്ടത്.
സത്യവിശ്വാസികളെ നിങ്ങളുടെ ഭാര്യാ-സന്താനങ്ങളുടെയും ശരീരങ്ങളെ നരകത്തെ ത്തൊട്ട് കാക്കുക. നരകത്തില്‍ മനുഷ്യരെയും കല്ലുകളെയുമാണ് കത്തിക്കുന്നത്. അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായ പരുഷ സ്വഭാവത്താരെയാണ് നരകം കാക്കാന്‍ ഏല്‍പിച്ചിട്ടു ള്ളതെന്ന് ഖുരാന്‍ ‘സുറത്തുത്തഹ്‌രീം’ വഴി വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ നാളില്‍ കുടുംബ നാഥന്‍ അല്ലാഹുവിന്റെ മുമ്പില്‍ മുഴുവന്‍ ഉത്തരവാദി യാണ്. തിരുമേനി പറഞ്ഞു: ഓരോ ഭരണ കര്‍ത്താവും അവരവരുടെ കീഴിലെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അവന്‍ ഉത്തരവാദിത്തം നിറവേറ്റിയോ ഇല്ലേ എന്നാണ് ചോദ്യം ചെയ്യ—പ്പെടുക. അങ്ങനെ ഒരു ഗൃഹ നാഥനോട് അവന്റെ ഭാര്യാ-സന്താനങ്ങളോട് ചോദ്യം ചെയ്യപ്പെടും. (നസേെ)
വീട്, സ്വന്തം ശരീരത്തെ കാത്തു സൂക്ഷിക്കാനും ഏതു കുഴപ്പത്തെയും തടയുവാനുമുള്ള പരിചയാണ്. കുഴപ്പത്തില്‍ പെടുന്ന ജനതക്കുള്ള അഭയസ്ഥാനം വീട് മാത്രമാണ്.
ഒരിക്കല്‍ തിരുനബി(സ) ഇങ്ങനെ പറഞ്ഞു: സ്വന്തം നാവിനെ നിയന്ത്രിക്കുകയും, വീട് വിശാലമാക്കുകയും, തെറ്റു കുറ്റങ്ങളോര്‍ത്ത് കരയുകയും ചെയ്‌വര്‍ സ്തുത്യര്‍ഹരാകുന്നു (ത്വബ്‌റാനി)
തിരുനബി ഗൃഹഗഗുണം വിവരിതച്ചു കൊണ്ട് ഒരിക്കല്‍ പറയുകയുണ്ടായി: അഞ്ചു കാര്യങ്ങളില്‍ ഒന്നു ചെയ്യുന്നവരെ സംരക്ഷിക്കുവാന്‍ അല്ലാഹുവിന് ഉത്തരവാദി ത്തമുണ്ട്. രോഗിയെ സന്ദര്‍ശിക്കുക, യോദ്ധാവിന് വേണ്ടത് ഒരുക്കി അയക്കുക, ചെയ്ത തെറ്റിന്റെ ഹദ്ദ് നടപ്പാക്കാനായി ഇമാമിനെ തേടി പോകുക, സ്വന്തം വീട്ടില്‍ ഇരുന്ന് ജനങ്ങളുടെ ശര്‍റില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, ജനങ്ങളെ കുഴപ്പത്തിലാക്കാതിരിക്കുക എന്നിവയാണത്. (അഹ്മദ്)
ഒരാള്‍ കുഴപ്പത്തില്‍ പെടാതിരിക്കാനുള്ള മാര്‍ഗം സ്വന്തം ഭവനത്തില്‍ സദാ കഴിച്ചു കൂട്ടലാണ്. (ദെയിലമി) ചീത്ത കൂട്ടുകാര്‍ നാട്ടില്‍ നിറയുക, സദുപദേശം ഫലിക്കാതിരിക്കുക, സദാചാരവിരുദ്ധ പ്രവര്‍ത്തനവും സ്ത്രീകളുടെ അഴിഞ്ഞാട്ടവും വര്‍ധിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ കഴിഞ്ഞു കൂടുകയാണല്ലോ നല്ലത്.
മനുഷ്യര്‍ വിശ്രമത്തിനു വേണ്ടിയും, ചൂടില്‍ നിന്നും തണുപ്പില്‍ മിന്നും രക്ഷ നേടുവാനും മഴക്കാത്തും അധികവും വീട്ടില്‍ കഴിച്ചു കൂട്ടും. ഇത് മുഴുവന്‍ ദീനിയായ മാര്‍ഗത്തില്‍ കഴിച്ചു കൂട്ടുകയാണ് വേണ്ടത്.
വലിയ ഒരു വീടല്ല, ചെറിയ ഒരു വീട്ടില്‍ നിന്നും വളരുന്ന വലിയ ഒരു സമൂഹമാണ് ബോധമുള്ള മുസ്ലിമിന്റെ ലക്ഷ്യം. വീടിന് ജീവനില്ല ജീവന്‍ വീട്ടുകാര്‍ക്കു മാത്രം. ജീവനുള്ള സമൂഹത്തിന് ആത്മീയമായി ജീവനുള്ള വീട്ടുകാര്‍ വേണം. നല്ല ഉറപ്പുള്ള സാമഗ്രികള്‍ കൊണ്ട് നിര്‍മിക്കുന്ന വീട് നല്ലാകുെമെന്നത് പോലെ നല്ല ശിക്ഷണത്തില്‍ വളര്‍ത്തപ്പെടുന്ന വീട്ടുകാര്‍ നല്ല സമൂഹമാവും.
മതവിദ്യ നുകരുന്ന ആള്‍, മാതൃകാ വനിതയായ ഉമ്മ, ഉത്തമസ്വഭാവക്കാരായ കുടുംബം, നല്ല ഭര്‍ത്താവ്, വിശ്വസ്തനായ യോദ്ധാവ്, നല്ല സന്താനങ്ങള്‍, ആദര്‍ശാ നിഷ്ഠരായ മാതൃകാ പ്രവര്‍ത്തകര്‍ ഒക്കെ വീട്ടില്‍ വളര്‍ന്നു വരണം. ഇതാണ ഒരു വീട് കൊണ്ട് ലക്ഷ്യമാക്കേണ്ടത്. വീട്ടില്‍ ദീനി വിരുദ്ധ പ്രവണത ഉണ്ടായാല്‍ ലക്ഷ്യം സാക്ഷാല്‍കരിക്കില്ല. ഇക്കാര്യത്തില്‍ ഗൃഹനാഥനില്‍ വിട്ടു വീഴ്ച ഉണ്ടായിക്കൂടാ.
ചീത്ത സ്വഭാവം, ദുഷിച്ച സംസ്കാരം, ദീനി ബോധക്കുറവ്, പാശ്ചാത്യന്‍ പരിഷ്കാരഭ്രമം, അശ്ലീല സാഹിത്യങ്ങള്‍, രഹസ്യവും പരസ്യവും ഒരേ രൂപത്തില്‍ മുതലായവ ഗൃഹാന്തരീക്ഷം തകര്‍ക്കും; സമൂഹത്തെയും.