കോഴിക്കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റും മംഗലാപുരം ചെന്പരിക്ക ഖാസിയുമായിരുന്ന ശൈഖുനാ സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതിരിച്ചു വിടാനുള്ള ലോക്കല്‍ പോലീസിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹത്തിന്‍െ മൃത ദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവത്തിലും തുടര്‍ന്ന നടന്ന ചില പോലീസ് മാധ്യമ ഇടപെടലുകളിലും അസ്വാഭാവികതകള്‍ ധാരാളമുണ്ടെന്നും ഉടനെ മുതിര്‍ന്ന ഏജന്‍സികളെ ഉപയോഗപ്പെടുത്തി കേസന്പേഷണം ഊര്‍ജ്ജിതമാക്കി സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും പുറത്തുകൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാവണമെന്നും കേരള സ്റ്റേറ്റ് റഹ്‍മാനീസ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
സ്വഭവനത്തിന്‍റെ പടവുകള്‍ പോലും പരസഹായമില്ലാതെ കയറാന്‍ കഴിയാത്ത ഖാസിയുടെ തലപ്പാവും ചെരിപ്പും ഊന്നുവടിയും കിലോമീറ്റര്‍ അകലെയുള്ള കടപ്പുറത്തെ ഒരാള്‍പൊക്കമുള്ള പാറക്കെട്ടില്‍ നിന്നും കണ്ടെത്തിയതും പുറത്തുപോകന്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണട കിടപ്പുമുറിയില്‍ തന്നെയുണ്ടായിരുന്നതും കിടപ്പുമുറി പൂട്ടിയ താക്കോല്‍ കൂട്ടം ഇതുവരെ കണ്ടെത്താനാവാത്തതും സംഭവത്തിലെ ദുരൂഹതകള്‍ ബലപ്പെടുത്തുന്നവയാണ്. ഇത്തരുണത്തില്‍ സംഭവത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരും വരെ സമരരംഗത്തുള്ളവര്‍ക്കൊപ്പം റഹ്‍മാനീസും സമരസജ്ജരായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംഘടനയുടെ 2010 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറല്‍ബോഡി സംഗമവും നേടത്തെ നടന്നിരുന്നു.
മുഖ്യഭാരവാഹികള്‍

ഫരീദ് റഹ്‍മാനി നീലാഞ്ചേരി (പ്രസിഡന്‍റ് ), സൈതലവി റഹ്‍മാനി ഗുഢല്ലൂര്‍ (ജ.സെക്ര), ഹംസ റഹ്‍മാനി കൊണ്ടിപറന്പ് (ട്രഷറര്‍ ), മുസ്ഥഫ റഹ്‍മാനി വാവൂര്‍ (വര്‍ക്കിംഗ് സെക്ര.)
ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍
അബ്ദുല്ല റഹ്‍മാനി വയനാട് (യു.എ.ഇ. ചാപ്റ്റര്‍ ), മുജീബ് റഹ്‍മാനി മൊറയൂര്‍ (കെ.എസ്.എ. ചാപ്റ്റര്‍ ), ഹുസൈന്‍ റഹ്‍മാനി ചെമ്മാണിയോട് (ഖത്തര്‍ ചാപ്റ്റര്‍ )
മറ്റുഭാരവാഹികള്‍
ശഫീഖ് റഹ്‍മാനി വഴിപ്പാറ, ഉബൈദുല്ല റഹ്‍മാനി കൊന്പംകല്ല് (മീഡിയ സെല്‍ ), അബ്ദു നാസ്വിര്‍ റഹ്‍മാനി കരുവാരക്കുണ്ട്, അബ്ദുല്‍ മജീദ് റഹ്‍മാനി വെള്ളമുണ്ട, മൂസ റഹ്‍മാനി കടമേരി, സുബൈര്‍ റഹ്‍മാനി മേപ്പാടി, ഫൈസല്‍ റഹ്‍മാനി തൊട്ടില്‍പ്പാലം, ജലാലുദ്ദീന്‍ റഹ്‍മാനി കന്പ്ളക്കാട്, അബ്ദുറസാഖ് റഹ്‍മാനി, അന്‍വര്‍ ഹുസൈന്‍ റഹ്‍മാനി പന്തല്ലൂര്‍, അമാനുള്ള റഹ്‍മാനി കണ്ണമംഗലം, ലത്വീഫ് ഫൈസല്‍ റഹ്‍മാനി കാസര്‍കോഡ്, ഹംസ റഹ്‍മാനി കാഞ്ഞിരപ്പുഴ, മിദ്‍ലാജ് റഹ്‍മാനി മാട്ടൂര്‍ (മെന്പര്‍മാര്‍ )