ബദര് ദിനം

ഇസ്ലാമില് വന്ന ശേഷം നീണ്ട പതിനഞ്ച് വര്ഷത്തോളമാണ് മുസ്ലിംകള് കഷ്ടപ്പെട്ട് ജീവിച്ചത്. മനുഷ്യരുടെ ക്ഷമയും സഹനവും നശിക്കാന് ധാരാളം മതിയായ കാലയളവാണ് ഒന്നരപ്പതിറ്റാണ്ട്. പക്ഷേ, സമ്പന്നതയില് നിന്നു ദാരിനദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീണിട്ടും നബി()യുടെ അനുചരന്മാരെ അത് തെല്ലും തളര്ത്തിയില്ല. പ്രതിസന്ധികള് അവരുടെ വിശ്വാസത്തെ തേച്ചുമിനിക്കുകയാണ് ചെയ്തത്!

ഇതിനിടയിലാണ് പോരാട്ടത്തിനുള്ള കല്പന വരുന്നത്. യുദ്ധം പരീക്ഷണങ്ങളുടെ അവസാനമാണ്. യുദ്ധത്തില് രണ്ടിലൊന്ന് തീരുമാനിക്കപ്പെടുന്നു. യുദ്ധത്തിനു ശേഷം നഷ്ടങ്ങളില്ല! പക്ഷേ, നബി()യുടെ അനുചരര്ക്ക് അത്തരം കണക്കുകൂട്ടലുകളൊന്നുമില്ല. അവര്ക്ക്, മുഹമ്മദ്() എന്തു പറയുന്നുവോ, അതാണു ജീവിതം. ബദ്ര് യുദ്ധവേളയില് മദീനക്കാരനായ നേതാവ് സഅ്ദുബ്നു മുആദ്() അത് അര്ത്ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തു.

മുസ്ലിംകളോട് പോരാട്ടത്തിനൊരുങ്ങാന് നബി() കല്പിച്ചത് അപ്രതീക്ഷിത സംഭവങ്ങള്ക്കൊടുവിലാണ്. മുസ്ലിംകള് ഒരു യുദ്ധത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അവരില്, പരിശീലനം സിദ്ധിച്ച ഒരു സൈന്യവുമുണ്ടായിരുന്നില്ല. യുദ്ധസാമഗ്രികളും അവരുടെ പക്കലുണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞ പോലെ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു അവര്. ആയിടക്കാണ് വമ്പിച്ച ഒരു കച്ചവടസംരംഭം കഴിഞ്ഞ് സിറിയയില് നിന്ന് അബൂസുഫ്യാന് മടങ്ങിവരുന്നുണെ്ടന്ന വിവരം മുസ്ലിംകള്ക്കു കിട്ടുന്നത്. വിദേശങ്ങളില് കച്ചവടയാത്ര നടത്തി ജീവിക്കുന്നതായിരുന്നു മക്കക്കാരുടെ ജീവിതശൈലി! നബി() തന്നെ കച്ചവടവസ്തുക്കളുമായി സിറിയയിലേക്കു പോയിട്ടുണ്ട്. മക്കയിലെ ഏതാണെ്ടല്ലാ ആളുകളും മുതല്മുടക്കിയ വമ്പിച്ച ഒരു കച്ചവടസംരംഭമാണ് അൂസുഫ്യാന് നയിച്ചിരുന്നത്. സംഘത്തെ വഴിമധ്യേ തടയണമെന്ന് മുസ്ലിംകള് പദ്ധതിയിട്ടു. അതിനു കാരണമുണ്ട്. അബൂസുഫ്യാന് നയിച്ചിരുന്ന കച്ചവടസംരംഭത്തില് മുസ്ലിംകളുടെ ധനവും ഉള്പ്പെട്ടിരുന്നു. സുഹൈ്(), മുസ്അ്() തുടങ്ങിയവരെപ്പോലെ പലരും മക്കയില് ഉപേക്ഷിച്ചുപോന്ന സമ്പത്തും കച്ചവടസംരംഭത്തില് ഉള്പ്പെട്ടിരുന്നു. അതുകൊണ്ട്തന്നെ സംഘത്തെ തടയണമെന്ന് മുസ്ലിംകള് പദ്ധതിയിട്ടു.

ബദ്ര്: അഹങ്കാരത്തിന്റെ അന്ത്യം

സിറിയയില് നിന്നു പുറപ്പെട്ട്, മദീന എത്തുന്നതിനു മുമ്പു തന്നെ അബൂസുഫ്യാന്, മുസ്ലിംകളുടെ പദ്ധതി മണത്തറിഞ്ഞു. സമര്ത്ഥനായ അബൂസുഫ്യാന് ഉടന് തന്നെ സഹായമാവശ്യപ്പെട്ട് മക്കയിലേക്ക് സന്ദേശമയച്ചു. അബൂസുഫ്യാന്റെ സന്ദേശമെത്തിയതോടെ മക്ക ഇളകിമറിഞ്ഞു. കാരണം, മക്കയിലെ ഓരോ ആളുകളുടെയും സമ്പത്തുമായാണ് അബൂസുഫ്യാന് വരുന്നത്.

അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് മക്കക്കാരുടെ ചുമതലയാണ്. അബൂജഹ്ല്, ഇത്ബത്ത്, ശൈബത്ത്, വലീദ് തുടങ്ങിയ മക്കയിലെ പ്രമുഖ നേതാക്കളൊക്കെ സടകുടഞ്ഞെണീറ്റു! വമ്പിച്ച ഒരു സൈന്യത്തെ പെട്ടെന്നു തന്നെ നേതാക്കള് സജ്ജമാക്കി. വേണ്ടുവോളം വിഭവങ്ങളും സമാഹരിച്ചു. രോഷവും, അഹങ്കാരവും അണപൊട്ടിയൊഴുകുന്ന ഒരു സൈന്യമായിരുന്നു അത്.

ഇതിനിടയില്, അബൂസുഫ്യാന് പതിവു സഞ്ചാരമാര്ഗമുപേക്ഷിച്ച് ചെങ്കടല് തീരത്തുകൂടി സഞ്ചരിച്ച്, മദീന തൊടാതെ, മക്കയിലേക്ക് നീങ്ങി! അപകടം തരണം ചെയ്തു എന്നു ഉറപ്പാക്കിയ അബൂസുഫ്യാന്, താന് സുരക്ഷിതനാണെന്നും സഹായം ആവശ്യമില്ലെന്നും മക്കയിലേക്ക് വീണ്ടും സന്ദേശമയച്ചു. അബൂസുഫ്യാന് സുരക്ഷിതനായി എത്തുകയാണെന്നറിഞ്ഞപ്പോള് യുദ്ധയാത്ര ഉപേക്ഷിക്കണമെന്ന്, തയ്യാറായി നിന്ന സൈനികരില് ബഹുഭൂരിഭാഗവും അഭിപ്രായപ്പെട്ടു. പക്ഷേ, ക്രൂദ്ധനായ അബൂജഹല് അണുകിട വിട്ടുകൊടുത്തില്ല. മുഹമ്മദ്()യേയും സംഘത്തെയും പാഠം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന് അയാള് തീര്ത്തു പറഞ്ഞു. മടിച്ചു നിന്ന സൈന്യം, അബൂജഹ്ലിന്റെ പ്രേരണയാല് മുന്നോട്ടു നീങ്ങി!

അനിവാര്യമായ പോരാട്ടം

മക്കയില് നിന്നു വന്സൈന്യം പുറപ്പെട്ട വിവരം അപ്പോള്തന്നെ റസൂല്()ക്കു കിട്ടി. ആര്ത്തലച്ചു വരുന്ന സൈന്യത്തിനു മുന്നില് കയ്യുംകെട്ടി നോക്കിനില്ക്കാനാവില്ല. പോരാട്ടം അനിവാര്യമായിത്തീര്ന്നിരിക്കുന്നു. റസൂല്() അനുചരരെ വിളിച്ചുകൂട്ടി അഭിപ്രായമാരാഞ്ഞു. നേരത്തെ പറഞ്ഞപോലെ അവര് സൈനികരോ, യുദ്ധം പ്രതീക്ഷിച്ചു നില്ക്കുന്നവരോ ആയിരുന്നില്ല. എന്നിട്ടും മുഹമ്മദ്()യുടെ ചോദ്യം കേട്ടപ്പോള് മുഹാജിറുകള് ഏകകണ്ഠമായി പറഞ്ഞു: ''അങ്ങയുടെ ഏത് കല്പനയും അനുസരിക്കാന് ഞങ്ങളിതാ തയ്യാറാണ്....'' മദീനക്കാരായ അന്സാരികളില് ആരും പ്രതികരിക്കാത്തത് അവിടുന്ന് ശ്രദ്ധിച്ചു. അവിടുന്ന് ചോദ്യം ആവര്ത്തിച്ചു. അപ്പോഴും മുഹാജിറുകളാണ് മറുപടി പറഞ്ഞത്. നബി() വീണ്ടും ചോദ്യമാവര്ത്തിച്ചപ്പോള് അന്സാരികളിലെ ആദരണീയനായ സഅ്ദുബ്നു മുആദ്() എഴുന്നേറ്റു നിന്നു. തീയിലും വെയിലിലും വാടുന്നതല്ല തങ്ങളുടെ ഈമാനെന്നും മുഹമ്മദ്()ക്കു വേണ്ടി ജീവാര്പ്പണം നടത്താന് തങ്ങള് സദാ സന്നദ്ധരാണെന്നും സഅ്ദ് () പ്രഖ്യാപിച്ചു. നബി()യെ അങ്ങേയറ്റം സന്തോഷിപ്പിച്ച, സന്തോഷം കൊണ്ട് അവിടുത്തെ വദനം വിടര്ന്നുപോയ, സഅ്ദ്()ന്റെ പ്രസിദ്ധമായ പ്രഖ്യാപനം ഇപ്രകാരമാണ്:

''അല്ലാഹുവിന്റെ ദൂതരേ...., അങ്ങയുടെ സംബോധന ഞങ്ങളോടാണെന്ന് തോന്നുന്നു. അങ്ങ് ഞങ്ങളുടെ അഭിപ്രായം ആരായുകയാണോ? മദീനയില് വെച്ച് അങ്ങയെ സഹായിക്കുമെന്നുള്ള വാഗ്ദാനമാണോ അങ്ങയെ സംശയാലുവാക്കിയത്? എന്നാല്, മുഴുവന് അന്സാരികളെയും പ്രതിനിധീകരിച്ച് ഞാന് പറയട്ടെ, ഇഷ്ടമുള്ളേടത്തേക്ക് അങ്ങ് പോവുക. കൂടെ ഞങ്ങളുണ്ടാകും. ഇഷ്ടമുള്ളവരുമായി ബന്ധം സ്ഥാപിക്കുകയോ, മുറിക്കുകയോ ചെയ്യുക. ഞങ്ങളുടെ സമ്പത്തില്നിന്ന് അങ്ങേക്ക് ഇഷ്ടമുള്ളത് എടുക്കുക. ഞങ്ങളുടെ സമ്പത്തില്നിന്ന് എന്തെങ്കിലും അങ്ങ് വാങ്ങുന്നതാണ് വാങ്ങാതിരിക്കുന്നതിനേക്കാള് ഞങ്ങള്ക്ക് പ്രിയങ്കരം. അങ്ങ് എന്തു കല്പിച്ചാലും അതാണ് ഞങ്ങളുടെ അഭിപ്രായം. അല്ലാഹുവില് സത്യം; അങ്ങ് യാത്ര ചെയ്ത് 'ബര്കുല്ഗിമാദ്' (യമനിലെ ഒരു സ്ഥലം 'അതിവിദൂര'ത്തിനു അറബികള് ഉപയോഗിച്ചിരുന്ന ഒരു പ്രയോഗം) വരെ എത്തിയാലും ഞങ്ങള് അങ്ങയോടൊപ്പമുണ്ടാകും. സമുദ്രത്തിലേക്ക് ചാടാനാണ് അങ്ങ് ഞങ്ങളോട് കല്പിക്കുന്നതെങ്കില് ഞങ്ങള് ചാടും.....''

സഅ്ദ്() ഭാഷണം തുടരവെ, മിഖ്ദാദ്() എഴുന്നേറ്റു നിന്ന്, ഇത്രയും കൂടി പറഞ്ഞു: ''താങ്കളും താങ്കളുടെ രക്ഷിതാവും പോയി യുദ്ധം ചെയ്തു കൊള്ളുക. ഞങ്ങള് ഇവിടെ ഇരുന്നുകൊള്ളാം... എന്ന് മൂസ()യോട് സ്വജനത പറഞ്ഞപോലെ ഞങ്ങള് പറയുകയില്ല. അങ്ങയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും നിന്ന് ഞങ്ങള് പടപൊരുതും.''

അന്സാരികളുടെ ആവേശദായകമായ പ്രതികരണം കണ്ട് നബി()യുടെ വദനം സന്തോഷം കൊണ്ട് വിടര്ന്നു. അവിടുന്ന് പറഞ്ഞു: ''പുറപ്പെടുക, അല്ലാഹു സഹായിക്കും....''

പിന്നെ, താമസിച്ചില്ല. വന്നുചേര്ന്നവരൊക്കെ സൈനികരായി! 313 പേരാണ് അവരുണ്ടായിരുന്നത്. എല്ലാവര്ക്കും ഒരേ വികാരം, ഒരേ ലക്ഷ്യം. അവരുടെ വികാരവും, ലക്ഷ്യവും എന്തായിരുന്നുവെന്ന് ഉമൈര്() എന്ന കൗമാര പ്രായക്കാരന് പറഞ്ഞുതരുന്നത് നോക്കുക.

കുട്ടികളുടെ ആവേശം

കുട്ടികളെയും, ബലഹീനരെയും സംഘത്തോടൊപ്പം കൂട്ടരുതെന്ന് നബി() പ്രത്യേകം നിര്ദ്ദേശിച്ചിരുന്നു. ഉമൈര്()ന് പതിനാറ് വയസ്സായിരുന്നുവെങ്കിലും കാഴ്ചയില് അത്രയും മതിക്കില്ലായിരുന്നു. ബദ്റിലേക്കു പോകാന് മുസ്ലിംകള് സംഘടിച്ചപ്പോള് ഉമൈര്()നു ഇരിക്കപ്പൊറുതി ഇല്ലാതായി. സംഘത്തിലുണ്ടായിരുന്ന സഹോദരന് സഅ്ദി() നോടൊപ്പം ഉമൈര്()ഉം കൂടി. എന്നാല് നബി()യുടെ കണ്ണില്പ്പെടാതിരിക്കാന് ഉമൈര്() ഒളിച്ചും പതുങ്ങിയും നടക്കുന്നതു കണ്ടപ്പോള് സഹോദരന്, കാരണമന്വേഷിച്ചു. ഉമൈര്() പറഞ്ഞു: ''പ്രായം കുറഞ്ഞവനാണെന്നു കരുതി റസൂല്() എന്നെ മടക്കി അയക്കുമോ എന്നു ഞാന് ഭയപ്പെടുന്നു. അല്ലാഹുവിന്റെ റസൂലിനോടൊപ്പം നിന്ന് പോരാടുക എന്നത് എന്റെ ആഗ്രഹമാണ്; റസൂലി()നു മുന്നില് രക്തസാക്ഷിയാവുക എന്നതു എന്റെ ലക്ഷ്യവും! അല്ലാഹു എന്റെ ലക്ഷ്യം സഫലീകരിച്ചു തരുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു...''

ഭയപ്പെട്ടതു തന്നെ സംഭവിച്ചു. റസൂല്() ഉമൈര്()നെ കണ്ടുപിടിച്ചു. മടങ്ങിപ്പോകാന് കല്പിച്ചു. അപ്പോള് ഉമൈര്() കരയാന് തുടങ്ങി. ഉമൈര്() ന്റെ കരച്ചില് കണ്ട് മനസ്സലിഞ്ഞ പ്രവാചകന് ) കൂടെപ്പോരാന് അനുമതി നല്കി. ബദ്റിലെത്തിയ ഉമൈര്() നബി()യുടെ ചാരെ നിന്ന് ആവേശത്തോടെ പോരാടി. ഒടുവില് ശത്രുവിന്റെ അമ്പേറ്റ് വീണു രക്തസാക്ഷിയായി, ലക്ഷ്യം നേടി! റസൂല്() സ്വന്തം കരങ്ങളില് ഉമൈര്()ന്റെ ദേഹം ചുമക്കുകയുണ്ടായി. ബദ്റിലെ സൗഭാഗ്യവാന്മാരായ പതിനാല് രക്തസാക്ഷികളില് ഒരാള് പതിനാറുകാരനാണ് (റളിയല്ലാഹു അന്ഹും).

നിരായുധരായ യുദ്ധ സംഘം!

രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് സംഘത്തിനുണ്ടായിരുന്നത്. യുദ്ധസാമഗ്രികള് വളരെ തുച്ഛം. അമ്പും, വില്ലും, കുന്തവുമായിരുന്നു മിക്കവരുടെയും കയ്യില്. സംഘത്തിന്റെ സര്വ്വസൈന്യാധിപനായി, ത്യാഗിയായ മുസ്അബ്ബ്നു ഉമൈര്()നെ നബി() പ്രഖ്യാപിച്ചു. മുഹാജിറുകളുടെ നായകത്വം അലി()ക്കും, അന്സാരികളുടെ നായകത്വം സഅ്ദ്ബ്നു മുആദ്()നും നല്കി!

മുസ്അബ്() റസൂല്()യുടെ കയ്യില് നിന്നു പതാക ഏറ്റുവാങ്ങി തക്ബീര് മുഴക്കി. അതോടെ സംഘം മുന്നോട്ടു നീങ്ങി.

സംഘം പാതിവഴിയിലെത്തിയപ്പോള് മക്കാ സൈന്യത്തെക്കുറിച്ച വിവരങ്ങള് വീണ്ടും നബി()ക്കു കിട്ടി. അവരിലെ നേതാക്കള് ആരൊക്കെയാണെന്ന് നബി() അന്വേഷിച്ചു. അബൂജഹല്, ഉത്ബത്, ശൈമ്പത്, വലീദ്, അംറ് തുടങ്ങിയവരുടെയൊക്കെ പേരുകള് പറയപ്പെട്ടു. അപ്പോള് നബി() പറഞ്ഞു: ''മക്ക അതിന്റെ കരളിന്റെ കഷണങ്ങളെയൊക്കെ ഇതാ നിങ്ങളുടെ മുന്നില് ഇട്ട് തന്നിരിക്കുന്നു....''

അപ്പോഴേക്കും മക്കാ സൈന്യം ബദ്റിലെത്തി ഒരു ഭാഗത്ത് തമ്പടിച്ചിരുന്നു. പിറകെ മുസ്ലിം സൈന്യവുമെത്തി മറുഭാഗത്ത് തമ്പടിച്ചു.

റമളാന് പതിനേഴ്

റമളാന് പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര് താഴ്വരയില് മുഖാമുഖം നിന്നു. നബി() അണികളെ ക്രമീകരിച്ചു നിര്ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു.

മുസ്ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്, ഇന്ന് വിജയം മക്കക്കാര്ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള് നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്!

അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന് പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്ണ്ണമായി! തിരുനയനങ്ങള് നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്()യുടെ ഭാവപ്പകര്ച്ച കണ്ട് അബൂബക്കര് ()ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല് () കൈകള് മേല്പ്പോട്ടുയര്ത്തി അല്ലാഹുവിന്റെ മുന്നില് നിറകണ്ണുകളോടെ അവിടുന്ന് പ്രാര്ത്ഥിച്ചു.

കണ്ണു നിറഞ്ഞ പ്രാര്ഥന

അന്ത്യനാള് വരെയുള്ള മുസ്ലിംകളുടെ ഭാഗധേയം നിര്ണ്ണയിച്ചതെന്നു പറയാവുന്ന പ്രാര്ത്ഥന ഓരോ മുസ്ലിമും എന്നും ഓര്ക്കേണ്ടതുണ്ട്. പ്രാര്ത്ഥനയില് അവിടുന്നുപയോഗിച്ച വരികള് നമുക്കു വേണ്ടിയായിരുന്നുവെന്നു നാം ഓരോരുത്തരും മനസ്സിലാക്കണം. റസൂല്() പ്രാര്ത്ഥനയില് പറഞ്ഞ പോലെ ബദ്റില് അന്ന് ചെറുസംഘം നശിപ്പിക്കപ്പെട്ടിരുന്നുവെങ്കില്, ഇന്ന് ഭൂമിയില് മനുഷ്യരില് വിശ്വാസികള് ഉണ്ടാകുമായിരുന്നോ എന്ന കാര്യം ചിന്തിച്ചുനോക്കാവുന്നതാണ്. പ്രസിദ്ധമായ പരിശുദ്ധ പ്രാര്ത്ഥന ഇപ്രകാരമാണ്:

''അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ചെറുസംഘത്തെ ദിവസം നീ നശിപ്പിക്കുകയാണെങ്കില് പിന്നെ, ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്കിയ വാഗ്ദാനം പൂര്ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......''

അല്ലാഹുവിനും, റസൂല്()ക്കും വേണ്ടി സര്വ്വവും ത്യജിച്ചിറങ്ങിയ കൊച്ചു സംഘത്തിനു വേണ്ടി അത്യന്തം ഹൃദയവേദനയോടെയും താഴ്മയോടെയും അവിടുന്ന് പ്രാര്ത്ഥിച്ചു കൊണ്ടിരുന്നപ്പോള്, പുണ്യശരീരം വിറക്കുകയും, അവിടുത്തെ മേല്മുണ്ട് താഴെ വീഴുകയും ചെയ്തു. അബൂബക്കര്() അതെടുത്ത് നബി()യെ പുതപ്പിച്ചു. നബി()യുടെ അസ്വസ്ഥത അബൂബക്കര്()നെയും വേദനിപ്പിച്ചു.

യുദ്ധത്തിന്റെ അന്തരംഗം

പ്രാര്ത്ഥനക്കു ശേഷം അവിടുന്ന് അനുചരരുടെ മുന്നിലേക്ക് വന്ന് അവര്ക്ക് ഉപദേശ നിര്ദ്ദേശങ്ങള് നല്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഉത്ബത്തും, ശൈബത്തും, വലീദും മുന്നോട്ടു വന്ന് മുസ്ലിംകളെ ദ്വന്ദയുദ്ധത്തിനു വെല്ലുവിളിച്ചു. മൂന്നു അന്സാരി യുവാക്കള് അതു കേട്ട് മുന്നോട്ടു ചാടി! അവര് മദീനക്കാരാണെന്നു മനസ്സിലാക്കിയ മക്കക്കാര്, മുഹാജിറുകളെയാണ് തങ്ങള്ക്ക് വേണ്ടതെന്നു പറഞ്ഞു. അതുകേട്ട് റസൂല്() ഹംസ()യോടും, അലി()യോടും ഉബൈദ()യോടും എഴുന്നേല്ക്കാന് പറഞ്ഞു. ഇവരെ കണ്ടപ്പോള് മക്കാപ്രമുഖര് പറഞ്ഞു: ''അതെ... ഇവരെത്തന്നെയാണ് ഞങ്ങള്ക്കു വേണ്ടത്.. ഇവര് തുല്യരാണ്....''

ഹംസ()യും, അലി()യും തങ്ങളുടെ പ്രതിയോഗികളെ ഞൊടിയിട കൊണ്ട് വകവരുത്തി. ഉബൈദ()യും, ഉത്ബത്തും തമ്മില് ശക്തമായ മല്പ്പിടുത്തം നടന്നു. പരുക്കുപറ്റി വീണ ഉബൈദ()യെ ഹംസ()യും അലി()യും സഹായിച്ചു. ഉത്ബത്തിനെ കീഴടക്കിയ ശേഷം ഉബൈദ()യെ താങ്ങി അവര് തമ്പിലെത്തിച്ചു. അല്പം കഴിഞ്ഞപ്പോഴേക്കും ഉബൈദ() മരണത്തിനു കീഴടങ്ങി! ബദ്റിലെ ആദ്യ ശഹീദ് ഉബൈദ()യാണ്.

ദ്വന്ദയുദ്ധത്തിലെ പരാജയം മക്കക്കാരെ പ്രകോപിതരാക്കി. അവരുടെ നിയന്ത്രണം വിട്ടു. അവര് ആര്ത്തലച്ചു മുന്നേറി. ശത്രുപക്ഷത്ത് ഒട്ടകങ്ങളും കുതിരകളും പൊടിപടലങ്ങളുയര്ത്തി. മുസ്ലിംകള് അപ്പോള് ഈയം ഉരുക്കിയൊഴിച്ച ഭിത്തിപോലെ അണിചേര്ന്നു നിന്നു, അവരുടെ മുന്നേറ്റത്തെ തടഞ്ഞു. ശത്രുക്കളുടെ കുതിരകള്ക്കും ഒട്ടകങ്ങള്ക്കും ഭിത്തി തകര്ക്കാനായില്ല. കുന്തങ്ങള് കൊണ്ടും അമ്പുകള് കൊണ്ടും മക്കക്കാരുടെ യുദ്ധമൃഗങ്ങളെ മുസ്ലിംകള് അടിച്ചുവീഴ്ത്തി. തസ്ബീഹ് മാലയിലെ മണികള് പൊട്ടിവീഴുംപോലെ ഒട്ടകങ്ങളും കുതിരകളും അവയുടെ സാരഥികളും ബദ്റിന്റെ മണ്ണില് തുരുതുരാ വീണുകൊണ്ടിരുന്നു. മുസ്ലിംകളുടെ അവിശ്വസനീയമായ ചെറുത്തുനില്പ്പ് കണ്ട് മക്കാസൈന്യം അമ്പരന്നു!

ശത്രുക്കളുടെ പിന്മാറ്റം

ഈമാനിക ശക്തിക്കു മുന്നില് താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്ക്കാനായില്ല. മുന്നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്ലിംകള് തുരത്തിയോടിച്ചുവിട്ടപ്പോള് പരിഭ്രമിച്ച പിന്നിരക്കാരും പിന്തിരിഞ്ഞോടാന് തുടങ്ങി. ഹംസ()യും അലി()യും മുസ്അബ്()മെല്ലാം ജീവന് മറന്നു പൊരുതി.

മുസ്ലിംകളുടെ ശക്തമായ ചെറുത്തുനില്പ്പ് പ്രവാചക()നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള് മോലോട്ടുയര്ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ''ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ''

ജിബ്രീല് ()ന്റെ നേതൃത്വത്തില് ഒരു സംഘം മലക്കുകള് അപ്പോള് ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!

മലക്കുകളുടെ പങ്കാളിത്തം

ബദ്റിന്റെ മണ്ണിലേക്കിറങ്ങിയ മലക്കുകള് മുസ്ലിംകളോടൊപ്പം അണിചേര്ന്നു. പിന്നീട്, ബദ്റില് നടന്നത് അവിസ്മരണീയ പോരാട്ടമാണ്. മലക്കുകളുടെ ആരവങ്ങളിലും, അദൃശ്യപ്രകടനങ്ങളിലും ഭയന്ന ശത്രുക്കള് പരക്കംപാഞ്ഞുതുടങ്ങി. മലക്കുകളുടെ ആക്രമണത്തില് കണക്കറ്റ ശത്രുക്കള് തലയറ്റു വീണു. തന്നോടു പോരാടുന്ന ശത്രു, അസാധാരണമാം വിധം കഴുത്തറ്റുവീഴുന്നത് മുസ്ലിം പോരാളി നോക്കിനിന്നു! മുസ്ലിമിനു വേണ്ടി മലക്ക് ശത്രുവിനെ വധിക്കുകയായിരുന്നു!

അല്ലാഹുവിന്റെ സംഘടിത സൈന്യത്തിനു മുന്നില് പിടിച്ചുനില്ക്കാനാവാതെ മക്കാ സൈന്യം പൂര്ണ്ണമായി ബദ്ര്മൈതാനം വിട്ടോടി! മുസ്ലിംകള് അവരില്പ്പലരെയും പിന്തുടര്ന്നു പിടിച്ചു, ബന്ധനസ്ഥരാക്കി. അപ്പോഴേക്കും മക്കക്കാരിലെ പ്രമുഖരടക്കം എഴുപതോളമാളുകള് കൊല്ലപ്പെട്ടിരുന്നു. നാനൂറോളം മക്കക്കാരെ മുസ്ലിംകള് ബന്ധനസ്ഥരാക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് 313 മനുഷ്യപ്പോരാളികളും മലക്കുകളുമാണ്.

മുസ്ലിംകളില് പതിമൂന്നു പേര് ബദ്റിലും, പരുക്കു പറ്റിയ ഒരാള് യാത്രാമദ്ധ്യേയും ശഹീദായി. പതിനാലു പേരുടെ പേരുകള് വലിയൊരു സിമന്റ് ഫലകത്തിലെഴുതി ബദ്ര് മൈതാനത്തിന്റെ ഗൈറ്റിനരികെ സ്ഥാപിച്ചിരിക്കുന്നത് ബദ്റില് ചെല്ലുന്നവര്ക്കു കാണാന് കഴിയുന്നതാണ്.

റസൂല്() പറഞ്ഞപോലെ മക്കയുടെ കരുത്തിന്റെ കഷ്ണങ്ങളെല്ലാം ബദ്റിന്റെ മണ്ണില് മരിച്ചുവീണു! മക്കക്കാര് ഇട്ടെറിഞ്ഞുപോയ പ്രമുഖരുടെ മൃതദേഹങ്ങള് റസൂല്()യുടെ നിര്ദ്ദേശപ്രകാരം ബദ്ര് മൈതാനിയിലുണ്ടായിരുന്ന ഒരു പഴയ കിണറിലിട്ട് മൂടുകയാണുണ്ടായത്.

മക്കക്കാര്ക്ക് വമ്പിച്ച നാശനഷ്ടങ്ങളാണു ബദ്ര് യുദ്ധം വരുത്തിവെച്ചത്. അതില് പ്രധാനം പ്രമുഖരുടെ വധം തന്നെ. റസൂല്() 'എന്റെ ഫിര്ഔന്' എന്നു വിശേഷിപ്പിച്ച അബൂജഹ്ലും അതിലുള്പ്പെട്ടു. ബദ്ര് യുദ്ധത്തിനു തന്നെ കാരണക്കാരനായ അഹങ്കാരിയെ, ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നിലയില് അബ്ദുല്ലാഹിബ്നു ഉമര്() ബദ്ര് മൈതാനിയില് വളരെക്കാലങ്ങള്ക്കു ശേഷം കണ്ടതായി ചരിത്രഗ്രന്ഥങ്ങളില് കാണുന്നുണ്ട്. യഥാര്ത്ഥ മുഅ്മിനീങ്ങള് ഇപ്പോഴും കാഴ്ച ബദ്റില് കാണുന്നുണ്ടാകാം.

പ്രഗത്ഭരില് പലരുടെയും തിരോധാനം കാരണം മക്ക അക്ഷരാര്ത്ഥത്തില് അനാഥമായതു പോലെയായി! യുദ്ധഫലം അബൂസുഫ്യാനെ അങ്ങേയറ്റം വേദനിപ്പിച്ചു. വന്നഷ്ടത്തിനു പകരംചോദിക്കാതെ താന് തലയില് വെള്ളമൊഴിക്കുകയില്ല എന്ന് അബൂസുഫ്യാന് ശപഥം ചെയ്തു! മാസങ്ങളോളം മക്കയില്, ശ്മശാനമൂകത തളംകെട്ടിനിന്നു!

ബദ്റില് പോരാടിയ 313 പേരെ അല്ലാഹുവും റസൂലും() പൂര്ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് ()യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള് അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില് അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്റില് പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണെ്ടന്നും ജിബ്രീല്() അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര് പോരാളികള് ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില് നബി() അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള് അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മനുഷ്യസമൂഹം മുഹമ്മദ് നബി()യോട് കടപ്പെട്ടിരിക്കുന്ന പോലെ, മുസ്ലിം സമുദായം മുഴുവന്, ബദ്ര് പോരാളികളോട് കടപ്പെട്ടിരിക്കുന്നു. അവരോടുള്ള ആദരവ്, സ്നേഹം, എല്ലാംതന്നെ അല്ലാഹുവിലേക്ക് നമുക്കുള്ള വസീലയാണ്; സംശയമില്ല. അന്തരിച്ച മഹാഗുരു ശംസുല് ഉലമാ .കെ. അബൂബക്കര് മുസ്ലിയാര് (::) ബദ്ര് പോരാളികളുടെ നാമം പതിവായി സ്മരിക്കുകയും, വസീല തേടുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തില് കാണുന്നുണ്ട്.

ബദ്ര് സഹനത്തിന്റെ ആത്മ പാഠം

നമ്മുടേതുപോലുള്ള രാജ്യങ്ങളില്, ബദ്ര് പലപ്പോഴും ആവര്ത്തിക്കാറുണ്ട് എന്നുള്ളത് വസ്തുതയാണ്. ബദ്ര് പോരാളികള് അഭിമുഖീകരിച്ചതു പോലെയുള്ള പ്രതിസന്ധികളും വര്ത്തമാനകാല മുസ്ലിം സമൂഹം അഭിമുഖീകരിക്കാറുണ്ട്. പക്ഷേ, നമ്മുടെ പ്രതികരണം പലപ്പോഴും എതിരായിട്ടുണേ്ടാ എന്ന് ആത്മപരിശോധന നടത്താവുന്നതാണ്! ലോക മുസ്ലിംകള്ക്ക് എല്ലായ്പ്പോഴും പാഠമുള്ക്കൊള്ളാനുള്ളതാണ് ബദ്ര്. പക്ഷേ, മുസ്ലിം സമൂഹം ബദ്റിന്റെ പാഠം അവഗണിക്കുകയും വിസ്മരിക്കുകയുമാണ് ചെയ്തത്. അതോടെ സമുദാത്തിന്റെ അന്തസ്സ് തകര്ന്നു! ഇന്നത്തെ മുസ്ലിംകളുടെ അവസ്ഥ ചിന്തിച്ചു നോക്കുക!

വെറും കയ്യോടെ, രണ്ടു കുതിരകളുമായാണ് മുസ്ലിംകള് പോരാടിയത്. ലോകത്ത് പല മുസ്ലിം സമൂഹത്തിന്റെയും അസ്ഥ ഇന്ന്, ഏതാണ്ടിതേ പ്രകാരം തന്നെയാണ്. പക്ഷേ, ബദ്ര്, ഉണ്ടാകുന്നില്ലെന്നു മാത്രം.

ഈമാനിക ശക്തി കൊണ്ട് ഇതിഹാസം രചിച്ച മഹത്തുക്കളെക്കുറിച്ചുള്ള ധാരണകളും, വിശേഷണങ്ങളും നാം തിരുത്തേണ്ടതുണ്ട്. അതിശയോക്തികളുദ്ധരിക്കുന്നതിനു പകരം, അവരുടെ യാഥാര്ത്ഥ്യം ലോകത്തെ അറിയിക്കാനാണ് നാം ശ്രമിക്കേണ്ടത്. എങ്കില് പട്ടിണിക്കാരായ ഒരു ചെറുസംഘം, ഒരു വന്സൈന്യത്തെ എങ്ങനെ പരാജയപ്പെടുത്തി എന്ന് അത്ഭുതത്തോടെ ലോകം ചോദിക്കും. ഉമൈര് ()നെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടി, അവരുടെ ഈമാനിക ശക്തി ഒന്നുകൊണ്ടു മാത്രം എന്ന് നമുക്കു മറുപടി പറയാനാവും. നാമും അവരും തമ്മില് എന്താണു വ്യത്യാസമെന്നു നമുക്കു പരിശോധിക്കാനാവും.

' സമുദായത്തിന്റെ ആദ്യ തലമുറയെ അനുകരിച്ചാലല്ലാതെ അവസാനതലമുറ വിജയിക്കുകയില്ല' എന്ന് മുഹമ്മദ്() സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. ബദ്റും അതിലുള്പ്പെടുന്നു; സംശയമില്ല.