
കോഴിക്കോട് : മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന സംരംഭങ്ങള്‍ക്ക് കരുത്തു പകരാന്‍ എസ്. കെ. എസ്. എസ്. എഫ് സേവന സജ്ജരായ യുവതയെ സമൂഹത്തിനു സമര്‍പ്പിക്കുമെന്ന് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിലില്കോഴിക്കോട് നടക്കുന്ന മജ്ലിസ് നതിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്സ് കാമ്പസിന് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ ക്യാമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.
സാങ്കേതിക സൗകര്യങ്ങളുടെ അതിപ്രസരത്തില്‍ നിഷ്ക്രിയരും അലസന്മാരുമായി വളരുന്ന പുതിയ തലമുറയില്‍ ഊര്‍ജ്ജസ്വലതയുടെ പാഠങ്ങള്‍ പരിശീലിപ്പിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണ്.
തീവ്രവാദ, അധാര്‍മിക പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്നേറ്റത്തിന് സംഘടന ഇനിയും നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവൂര്‍ ദാറുല്‍ മആരിഫ് അറബിക് കോളേജില്‍ നടന്ന ക്യാമ്പ് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് എം. പി ഹംദുല്ല സഈദ് മുഖ്യാതിഥിയായിരുന്നു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രൊജക്ട് അവതരിപ്പിച്ചു. അബൂബക്ര് ഫൈസി മലയമ്മ ബി.എസ്.കെ തങ്ങള്‍, ബശീര്‍ ദാരിമി തളങ്കര, അബ്ദുല്ല ദാരിമി കൊട്ടില, അയ്യൂബ് കൂളിമാട് പ്രസംഗിച്ചു. വര്. സെക്രട്ടറി ബശീര്‍ പനങ്ങാങ്ങര ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു. വിവിധ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് റഹീം ചുഴലി, കെ.എന്‍.എസ് മൗലവി, ലത്വീഫ് മാസ്റ്റര്‍ പന്നിയൂര്‍, സഈദ് എടവണ്ണപ്പാറ, മിഅ്ജഅ് നരിക്കുനി, റശീദ് ഫൈസി വെള്ളായിക്കോട് നേതൃത്വം നല്കി. സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.