Showing posts with label Kudumbam. Show all posts
Showing posts with label Kudumbam. Show all posts

കുടുംബം - 4



എന്തെങ്കിലും കാരണവശാല്‍, വീട്ടുകാരന്‍ വീട്ടുകാരിയെ വിവാഹ മോചനം ചെയ്താല്‍ പോലും അവള്‍വീട്ടില്‍ നിന്ന് പുറത്തു പോകാനോ അവളെ പുറത്താക്കാനോ പാടില്ല. മടക്കിയെടുക്കാന്‍ സൗകര്യമാക്കത്തക്ക വിധം, വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ‘ഇദ്ദ’യുടെ കാലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ അകന്ന് കഴിയണം. അക്കാലത്ത് അവള്‍ക്ക് ചെലവ് കൊടുക്കുകയും വേണം.

മതിയായ കാരണമുണ്ടെങ്കില്‍ പുരുഷന്നും സ്ത്രീക്കും പിണങ്ങിക്കൊണ്ട് തന്നെ വീട്ടിലോ പുറത്തോ താമസിക്കാം. ശറഈ നന്‍മ പരിഗണിക്കണമെന്നേയൊള്ളു. സ്ത്രീകളുമായി, ആവശ്യമാണെന്നു കണ്ടാല്‍ വീട്ടില്‍ കിടപ്പറയില്‍ പിണങ്ങി ക്കഴിയാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കന്നുണ്ട്. റസൂല്‍ തിരുമേനി ഭാര്യമാരുമുണ്ടായ ഒരു സൗഹാര്‍ദ്ദപ്പിണക്കത്തില്‍ വീട്ടിനു പുറത്തു പിണങ്ങി ക്കഴിഞ്ഞ സംഭവം ബുഖാരി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഒരാള്‍ ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കാന്‍ പാടില്ല. ഒരാള്‍ തനിച്ച് വീട്ടില്‍ ഉറങ്ങുവാനും പാടില്ല. ഇബ്‌ന !ുഉമര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: ഒറ്റക്ക് ഒരു വീട്ടില്‍ രാപ്പാര്‍ക്കുന്നതും തനിച്ചു യാത്ര പോകുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (അഹ്മദ് മുസ്‌നദ് 191)

കള്ളന്‍ വരികയോ ശത്രു അക്രമിക്കുകയോ പരസഹായം ആനിവാര്യമാകുന്ന രോഗം പിടി പെയുകയോ ചെയ്താല്‍ ഉണ്ടായെക്കാവുന്ന വിഷമം കണക്കിലെടുത്താണ് ഒറ്റക്കു ഉറങ്ങുന്നതിനെ തിരുനബി വിലക്കിയത്. ഒരാള്‍ കൂട്ടിനുണ്ടായാല്‍ ഉപകാര പ്പെടും. രോഗമായാല്‍ ശുശ്രൂഷിക്കുന്നതിന് അത്യാവശ്യമാണ്. മരിച്ചെന്നു വന്നാലും ഒരാള്‍ കൂടെ വേണം. അടഞ്ഞ വാതിലിനുള്ളില്‍ മരിച്ചു കിടക്കുന്നത് അടഞ്ഞ അധ്യായമാണ്. (അല്‍ഫഥുറബ്ബാനി 5:64)

ചുമരോ പാരപ്പെറ്റോ ഇല്ലാത്ത വീടിന്റെ മേല്‍ഭാഗത്ത് ഉറങ്ങുന്നതും നബി(സ) വിലക്കിയിരിക്കുന്നു. അവിടുന്ന് പറയുന്നു: വല്ല ആളും വീടിന്റെ മേല്‍ഭാരത്ത് കിടന്നുറങ്ങി ഉരുണ്ട് വീണാല്‍, ചുമരില്ലാത്ത സ്ഥലമായിരുന്നെങ്കില്‍ അവന്റെ കാര്യത്തില്‍ വീട്ടുകാരന്ന് യാതൊരു ഉത്തരമാദിത്തവുമില്ല. (അബൂദാവൂദ് സൂനന്‍5041)

ഉറക്കത്തില്‍ ചിലപ്പോള്‍ ഉരുണ്ടെന്നു വരും. എഴുന്നേറ്റു നടന്നെന്നും വരും. മറയോ, ചുമരോ ഇല്ലാത്ത തട്ടിന്‍ പുറത്ത് ഉറങ്ങിയാല്‍ ഉരുണ്ട് താഴെ വീണെന്നും വരും. ചിലപ്പോള്‍ ഇത് അന്ത്യയാത്രയാകും. അങ്ങനെ വന്നാല്‍ ആ അപകടത്തിലോ മരണത്തിലോ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല. അതിനാല്‍ വീട്ടുകാരെ ഇത് ബോധവല്‍കരിക്കണം.

വീട്ടിലെ പൂച്ച

പൂച്ച വളരുന്ന വീട് വീട്ടുകാരന്റെ നല്ല സ്വഭാവത്തിന്റെ ചിഹ്നമാണ്. അതിനെ ആക്രമി ക്കരുത്. അവക്കു തിന്നാന്‍ കൊടുക്കുന്നത് പുണ്യമാണ്. നജസ് തിന്നുന്നത് കാണാത്ത പക്ഷം ആ പൂച്ച വെള്ളത്തില്‍ തലയിടുന്നത് കൊണ്ട് ആ വെള്ളം നജസല്ല. ഭക്ഷണത്തില്‍ തലയിട്ട് ഭക്ഷണം കഴിക്കുന്നതിനും വിലക്കില്ല.

അബ്ദുല്ലാഹിബ്‌നു അബീ ഖതാദഃ ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരിക്കല്‍ തനിക്ക് വുളു ചെയ്യാനായി വെച്ച പാത്രത്തില്‍ പൂച്ച തലയിട്ടു. അദ്ദേഹം ആ വെള്ളം കൊണ്ട് വുളു എടുക്കുകയും ചെയ്തു. അനുയായികള്‍ പറഞ്ഞു: അബൂ ഖതാദഃ പൂച്ച ആ വെള്ളത്തില്‍ തലയിട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: തിരുമേനി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പൂച്ച വീട്ടിലെ ഒരംഗമാണ്, അത് നിങ്ങളുടെ വീട്ടില്‍ ചിറ്റിക്കറങ്ങുന്ന സ്ത്രീപുരുഷ വര്‍ഗം മാത്രമാണ്. (അഹ്മദ് മുസ്‌നദ് 5:309) മറ്റൊരു റിപ്പോര്‍ട്ടില്‍ പൂച്ച നജസാക്കില്ല എന്നുമുണ്ട്.

ഗൃഹ സംഗമം

കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കണം. വീട്ടുകാര്യമായാലും നാട്ടുകാര്യമായാലും കൂടിയാലോചിക്കുന്ന സ്വഭാവമാണ് ഇസ്ലാമിന്റെത്. അക്കാര്യം ഖുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട ആഭ്യന്തരമോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ ഒരു മേശക്കു ചിറ്റുമിരുന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുകയാണ് വേണ്ടത്. കുടുംബ ഭദ്രതക്ക് ഇത് അനിവാര്യമാണ്.

വീട്ടിലെ ഭരണീയരുടെ സകല കാര്യങ്ങളെ പറ്റിയും ഏല്‍പ്പിക്കപ്പെട്ട ഗൃഹനാഥന്‍ ആദ്യം ചോദ്യം ചെയ്യപ്പെടും. പക്ഷേ, കുട്ടികള്‍ വലുതാവും തോറും വീട്ടു ഭരണം കൂട്ടുത്തരമാദിത്തത്തില്‍ വരുന്നു. അതു കൊണ്ട് കൂടിയാലോചന അനിവാര്യമാകുകയും ചെയ്യുന്നു. നല്ല ഒരു കുടുംബം വാര്‍ത്തെയുക്കാന്‍ അദ്ദേഹത്തെ സഹായിക്കലും സഹകരിക്കലും കുടുംബാംഗങ്ങളുടെ കടമയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കൂടി സമാഹരിച്ച് അതില്‍ നിന്ന് ഉരുത്തിതയുന്ന സുന്ദരമായ ആദര്‍ശം കിട്ടാനാണ് കുടുംബ സംഗമം നടത്തുന്നത്. ഹജ്ജ്, ഉംറ, വ്രതം, ദാനധര്‍മങ്ങള്‍, കുടുംബബന്ധങ്ങം പുതുക്കാന്‍ഉള്ള യാത്ര, അനുവദനീയമായ ഉല്ലാസ യാത്ര, കല്യാണ ക്ഷണം, കല്യാണ സദ്യ, അഖീഖ:, വീടുമാറ്റം, സാധുസംരക്ഷണമാര്‍ഗങ്ങള്‍, കത്തെഴുത്ത്, കുടുംബ പ്രശ്‌നങ്ങള്‍, അത് പരിഹരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെല്ലാം കൂടിയാലോചനകള്‍ വഴി തീരുമാനം കണ്ടെത്തുന്നതാണ് ഉത്തമം.

മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ പ്രശ്‌നപരിഹാര മാര്‍ഗങ്ങളിലുണ്ടാ യേക്കാവുന്ന ഭിന്നാഭിപ്രായങ്ങളും ചര്‍ച്ച വഴി ഏകീകരിക്കാം. ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍, അനന്തരം എന്നിവയിലും, വൈവാഹിക കുടുംബ സ്ഥാപനത്തിലും, പക്ഷപാത പരമോ തെറ്റിദ്ധാരണാജനകമോ ആയ തീരുമാനങ്ങള്‍ എടുക്കരുത്. ചില മക്കള്‍ക്ക് മാത്രം ഇഷ്ടദാനം ചെയ്യുന്നതും കുടുംബബന്ധം തകര്‍ക്കാന്‍ ഹേതുവാകും. മാത്രമല്ല അനന്തരക്കാരില്‍ ചിലരെ തടയാന്‍ വേണ്ടി സ്വത്ത ചിലരുടെ മേല്‍ ജീവിതകാലത്തു തന്നെ ‘തീര്’ കൊടുത്താല്‍ ‘വിചാരണ നാളില്‍’ അയാള്‍ക്ക് അല്ലാഹുവില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യം അല്ലാഹു തടഞ്ഞു വെക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു.

കുട്ടികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുള്ളവരാക്കാന്‍ ഗൃഹനായകനും നായികയും തങ്ങളുടെ ചെറുപ്പത്തിലെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കണം. കുടുംബ കാര്യങ്ങ ളില്‍ അന്യര്‍ കൈകടത്താന്‍ അവസരം സൃഷ്ടിക്കരുത്.

ഭിന്നിപ്പും മക്കളും

അല്ലറചില്ലറ തര്‍ക്കം കുടുംബ ജീവിതത്തില്‍ ഉണ്ടായേക്കും. എങ്കിലും സന്ധി ഗുണപ്രദവും സത്യത്തിലേക്കുള്ള തിരിച്ചു വരവ് മഹത്തരവുമാണ്. പക്ഷേ വീട്ടിനക്കത്ത് വിപ്ലവകരമായ കുഴപ്പമുണ്ടാക്കുന്നത് അപകടം വരുത്തും. ഉമ്മയും വാപ്പയും പിണങ്ങുകയും പിതാവ് കുട്ടികളോട് “ഉമ്മയോട് മിണ്ടിപ്പോകരുത്” എന്നു പറയുകയും ചെയ്താല്‍ ആ വീട്ടിലുണ്ടാകുന്ന അവസ്ഥ ഓര്‍ത്തു നോക്കുക! ഉമ്മ മറിച്ചും! അതോയെ ആ കുടുംബം ആകെ കുഴപ്പത്തിലായി. അതിനാല്‍ വീട്ടില്‍ ഭിന്നിപ്പില്ലാതെ കഴിക്കണം.

വീട്ടിലെ ഭദ്രത

ദീനി കാഴ്ചപ്പാടില്‍ നടപടി ദൂഷ്യമുള്ളവന്‍, വീട്ടില്‍ കടക്കുന്നത് കരുതിയിരിക്കണം. തരുമേനി പറയുന്നത് കാണുക: ചീത്ത കൂട്ടുകാരോടൊപ്പം ഇരിക്കുന്നത് കൊല്ലന്റെ ആലയില്‍ ഇരിക്കുന്നതിന് സമമാണ്. (അബൂദാവൂദ്)

കൊല്ലന്റെ ഉലക്കക്കരികെയിരുന്നാല്‍ നിന്റെ ഭവനവും വസ്ത്രവും കത്താനിടയണ്ട്. ഒന്നുമില്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധമെങ്കിലും നിനക്ക് ഉപദ്രവമാടിരിക്കും. (ബുഖാരി 4:323)

ഏതെങ്കിലും വിധത്തില്‍ വീട്ടില്‍ ഫസാദ് വളര്‍ന്നാല്‍ ആവീട് കരിഞ്ഞതു തന്നെ. എത്രയെത്ര വീടുകളുടെ ഭദ്രതയാണ് ഫസാദുകാരുടെ കരങ്ങളും നാക്കും തകര്‍ക്കുന്നത്. അത് കുടുംബത്തില്‍ ശത്രുത വിതക്കും. കുടുംബനാഥനെയും നായികയേയും തന്നില്‍ അകറ്റും. നാക്കിന്‍ തുമ്പില്‍ നിന്നടര്‍ന്നു വീഴുന്ന പരദൂഷണത്തിന്റെയും ഏഷണിയുടെയും കൈവിഷത്തിന്റെയും സിഹ്‌റിന്റെയും പേരില്‍ എത്രയെത്ര കുടുംബങ്ങളാണ് തകര്‍ന്ന തരിപ്പണമായത്.!

കുടുംബാംഗങ്ങള്‍ക്കിടയില്‍ കുഴപ്പത്തിന്റെ വിത്ത് പാകുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിനിരയാകും. പാതാവിന്നും മക്കള്‍ക്കും ഇടയിലുള്ള ബന്ധം അകറ്റാന്‍ പ്രവര്‍ത്തിക്കുന്നവരത്രയും അല്ലാഹുവിന്റെ കോപത്തിനിരയായവരാണ്. പരദൂഷണവും ഏഷണിയുമായി കഴിയുന്ന സ്ത്രീകളെയും പുരഷന്‍മാരെയും അവര്‍ അയല്‍വാസികളാണെങ്കില്‍ പോലും വീട്ടിലേക്ക് അടുപ്പിക്കരുത്.

വീടിന്റെ ഉമ്മരപ്പടി(വീട്ടുകാരി)യാണ് ഇവിടെ അധികം ശ്രദ്ധ ചെലുത്തേണ്ടത്. ഒരിക്കല്‍ നബി(സ) അല്‍പം ഗൗരവത്തില്‍ അനുചരന്‍മാരോയാടി ഇങ്ങനെ ചോദിച്ചു: “ഏതു ദിവസമാണ് ഞാന്‍ ഇഹ്‌റാം ചെയ്യേണ്ടത്?”മൂന്നു പ്രാവശ്യം നബി(സ) ഇങ്ങനെ ആവര്‍ത്തിച്ചു. സഹാബാക്കള്‍ പറഞ്ഞു: ഹജ്ജുല്‍ അക്ബറിന്റെ ദിവസം. പിന്നീട് അവിടുന്ന് ഹജ്ജുല്‍ അക്ബറിലെ പൊതുപ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കു ചെയ്തു തരേണ്ട അവകാശമെന്താണ ന്നറി യാമോ? നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വീട്ടിലേക്ക് കടത്താതിരിക്കുക യാണവര്‍ വേണ്ടത്. അത്തരക്കാര്‍ നിങ്ങളുടെ വീട്ടില് പ്രവേശിക്കുകയോ, നിങ്ങളുടെ വിരിപ്പില്‍ സ്പര്‍ഷിക്കുകയോ ചെയ്യരുത്.(തിര്‍മദി)

സ്ത്രീകള്‍, അവരുടെ പിതാവോ ഭര്‍ത്താവോ ‘വീട്ടിലേക്ക് കടത്തരു’തെന്ന് പറഞ്ഞ അയല്‍ക്കാരികളെ പോലും വീട്ടിലേക്കു കടത്തരുത്. കുടുംബം നന്നാകാന്‍ ഈ അനുസരണം ആവശ്യമാണ്. വീട്ടുകാരന്റെ പ്രവര്‍ത്തനത്തില്‍ ഭംഗം വന്നാല്‍ പോലും സദുപദേശം ചെയ്യാന്‍ അധികാരം വീട്ടുകാരിക്കുണ്ട്. നല്ലൊരു വീടുണ്ടാകാന്‍ അത് അത്യാവശ്യമാണ്. ഗൃഹനാഥന്‍ സദാ വീട്ടിലുണ്ടാവുന്നത് കൊണ്ട് ധാരാളം ഗുണങ്ങ ളുണ്ട്. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന മട്ടില്‍ അങ്ങാടിയില്‍ മാത്രം സമയം പാഴാക്കരുത്.

സന്ദര്‍ഭോചിതം സന്താനങ്ങള്‍ക്കു വേണ്ട ശിക്ഷണം നല്‍കാന്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം ആവശ്യമാണ്. എങ്ങോട്ടെന്നില്ലാതെ, ഒന്നും പറയാതെ, വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിക്കുന്നത് വീട്ടുടമക്ക് നന്നല്ല. കുട്ടികളെയും ഭാര്യയെയും മറ്റു കുടുംബാംഗ ങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യാന്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം വീട്ടില്‍ അനിവാര്യമാണ്.

സ്വന്തം വീടിന്റെയും കുടുംബത്തിന്റെയും അത്യാവശ്യങ്ങള്‍ ശ്രദ്ധിക്കാതെ വാനോദങ്ങളില്‍ മാത്രം ഏര്‍പ്പെചാനും പാടില്ല. അല്ലാഹുവിന്റെ ശത്രുക്കള്‍ക്കത് പ്രോത്സാഹനമാകും. ഗൃഹനാഥന്‍ വിനോദകേന്ദ്രങ്ങളിലും ചായക്കടകളിലും ടൗണിലും അലഞ്ഞു നടന്നു സമയെ കഴിച്ചാല്‍ അത് നല്ലൊരു കുടുംബത്തിന്റെ അഭാവമാണ് സമൂഹത്തിലുണ്ടാക്കുകയെന്ന് 1923ല്‍ ഫ്രാന്‍സില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സ് അംഗീകരിച്ച പ്രമേയത്തില്‍ പോലും ചൂണ്ടിക്കാട്ടിയിരുന്നു

കുടുംബം - 3

വീട്ടുകാരുടെ നിത്യദിനചര്യ ദീനി ശരീഅത്ത്‌ നിയമമനുസരിച്ച്‌ തന്നെ നടത്തുവാനും ദീനി കർമശാസ്ത്രം യഥാവിധി പഠിക്കുവാനും, സഹായകമായ ഒരു നല്ല ഗ്രന്ഥ ശേഖരം വീട്ടിൽ സജ്ജമാക്കണം. അത്യാവശ്യ വിവരങ്ങൾ നൽകുന്ന ഇസ്ലാമിക പുസ്തകങ്ങൾ അതിലുണ്ടായിരിക്കണം. എളുപ്പം ആശയം ഗ്രഹിക്കത്തക്ക പുസ്തകങ്ങളും അത്യാവശ്യം പത്ര മാസികാ-വാരികകളുമാണതിൽ വേണ്ടത്‌. വീട്ടിൽ ആവശ്യക്കാർക്കൊക്കെ എടുത്ത്‌ ഉപയോഗിക്കത്തക്ക രീതിയിലാണ്‌ ഇത്തരം ഗ്രന്ഥങ്ങൾ സജ്ജീകരിക്കേണ്ടത്‌. വീട്ടുകാരിൽ വായനാശീലം വളർത്തണം. വായിക്കാൻ പ്രേരിപ്പിക്കണം.
വീട്ടിലെ മജ്ലിസ്‌’ ഹാളിലോ ബെഡ്‌ റൂമിലോ സ്വീകരണ മുറിയിലോ ആയിരുന്നാൽ നന്ന്‌. സ്കൂൾ-മദ്രസ കുട്ടികൾക്കും, കോളേജുകാർക്കും ഉപകരിക്കുന്ന ഗൈഡുകളും മറ്റും വീട്ടിൽ വേണം.
വിവിധ മസ്‌അലകളിൽ സ്ത്രീകളെയും കുട്ടികളെയും വിജ്ഞരാക്കുന്ന ഗ്രന്ഥങ്ങളും അതിൽ ഉണ്ടായിരിക്കണം. എല്ലാ പ്രായക്കാർക്കും പൊതുവിൽ ഉപകാരപ്രദമായ ഗ്രന്ഥങ്ങളാണ്‌ കണ്ടെത്തേണ്ടത്‌. കുട്ടികളുടെ കൂട്ടുകാർക്കും അഥിതികൾക്കും വായിക്കാൻ ഇവ കൊടുക്കുകയും ചെയ്യാം.

കുടുംബ സന്ദർശകർക്കും വീട്ടുകാർക്കും എളുപ്പത്തിൽ പ്രയോചനപ്പെടുന്ന രീതിയിൽ പുസ്തകങ്ങൾ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചു വെക്കണം. ആവശ്യമുള്ള വിഷയത്തിൽ വേണ്ട പുസ്തകം വേഗമ കണ്ടെത്താൻ കഴിയും വിധം പുസ്തകങ്ങൾക്കു നമ്പറും അവയുടെ ലിസ്റ്റും ഉണ്ടാക്കി വെക്കണം. ഖുർആൻ, ഹദീസ്‌, ഫിഖ്ഹ്‌, ചരിത്ര ഗ്രന്ഥങ്ങൾ എല്ലാം ധാരാളം ഇന്ന്‌ മലയാളത്തിൽ ലഭ്യമാണ്‌. ‘സമസസ്ത’യുടെ പ്രഗദ്ഭരായ നേതാക്കളും എഴുത്തുകാരും രചിച്ച എല്ലാ ഗ്രന്ഥങ്ങളും വാങ്ങി വെക്കണം. വിശ്വാസപരമായും കർമപരമായും വഴി തെറ്റിക്കുന്ന ബിദഈ പ്രസ്ഥാനക്കാരുടെ ഗ്രന്ഥങ്ങൾ അതിലുണ്ടാവരുത്‌. കുടുംബത്തിൽ ഇസ്ലാമും ഈമാനും ഭദ്രമാക്കാൻ പറ്റിയ ഗ്രന്ഥങ്ങൾ പണ്ഡിതന്മാരോടന്വേഷിച്ചാൽ അറിയാം. അശ്ലീല സാഹിത്യഗ്രന്ഥങ്ങൾ കൊണ്ട്‌ സംസ്കാരവും മലീമസമാക്കരുത്‌. സ്വഭാവസംസ്കരണത്തിനും കർമ ശാസ്ത്ര വിജ്ഞാനത്തിനും ഊന്നൽ നൽകുന്ന ഗ്രന്ഥങ്ങളാണ്‌ വേണ്ടത്‌. കൂടാതെ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളും വീട്ടിൽ വേണം.

ഇത്രയും പറഞ്ഞത്‌ മനുഷ്യന്റെ ആത്മീയ ചികിത്സക്കാവശ്യമായവയാണ്‌. ശാരീരികമായ രോഗനിവാരണങ്ങൾക്കും, രോഗപ്രധിരോധത്തിനും ചികിത്ലക്കും വേണ്ട ഒരു പ്രഥമ ശുശ്രൂഷാ സംവിധാനവും (ഫസ്റ്റ്‌ ഐഡ്‌ ബോക്സ്‌) ചെറിയ ഒരു മരുന്നു ശേഖരണവും വീട്ടിലുണ്ടായിരിക്കാൻ കുടുംബനാഥൻ പ്രത്യേകം ഗൗനിക്കണം.

വീട്ടിൽ ടേപ്പ്‌ റിക്കാർഡർ ഗുണത്തിനും ദോഷത്തിനും വക നൽകും. അത്‌ അല്ലാഹുവിന്റെ പൊരുത്തത്തിലാക്കാനുള്ള ഉത്തരവാദിത്തം ഗൃഹനാഥനാണ്‌. അത്‌ സാക്ഷാൽകരിക്കപ്പെടാൻ വീട്ടിൽ ഒരു കാസറ്റ്‌ ശേഖരം വേണം. ഇസ്ലാമിക കാസറ്റുകളാണതിൽ വേണ്ടത്‌. പ്രസിദ്ധ സുന്നി പണ്ഡിതരുടെ ക്ലാസ്‌, വഅള്‌, പ്രസംഗം, വാഗ്വാദം, ഖുർആൻ പാരായണം എന്നിവയുടെ കാസറ്റുകളാണ്‌ വേണ്ടത്‌. കുട്ടികളെ ഹിഫ്ല്‌ പഠിപ്പിക്കാൻ കാസറ്റ്‌ ഉപകരിക്കും. വീട്ടിൽ പിശാചിന്റെ കാസറ്റുകൾ വേണ്ട. അത്‌ അകറ്റകു തന്നെ വേണം. അല്ലാഹുവിന്റെ മാർഗത്തിൽ നിന്നുള്ള ശബ്ദം മുഖരിതമായാൽ പിന്നെ അവിടെ പിശാചിന്റെ ശബ്ദം വളരില്ല.

വിവിധ പണ്ഡിത വീക്ഷണത്തിൽ ഫതിവ വിവരിക്കുന്ന മസ്‌അല നിറഞ്ഞ എത്രയോ ഇനം കാസറ്റുകളുണ്ട്‌. വീട്ടുകാർക്കും വിരുന്നുകാർക്കും അത്‌ വിജ്ഞാനം നൽകും. മഹാൻമാരുടെയും പ്രഗൽഭ പണ്ഡിതരുടെയും പ്രഭാഷണങ്ങളുടെ കാസറ്റുകൾ വേണം. മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരുടെ തറാവീഹ്‌, ഖിറാആത്ത്‌ കാസറ്റുകൾ ഓരോ വീട്ടിലും അത്യാവശ്യമാണ്‌. ദൈനംദിന അദ്കാർ വിവരിക്കുന്നതും ഭാഗികമായിഖുർആൻ പഠിക്കാൻ സഹായകവുമായ കാസറ്റുകളും ഇന്ന്‌ കടകമ്പോളങ്ങളിൽ സുലഭമാണ്‌. ഇത്തരം കാസറ്റുകൾ ശ്രവണത്തിന്‌ വീട്ടുകാരെ, പ്രത്യേകിച്ച്‌ കുട്ടികളെ തത്പരരാക്കണം. സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന്‌ അവരെ അകറ്റാൻ നിഷ്പ്രയാസം ഇങ്ങനെ സാദ്യമാകും.
ദീനി പഠനത്തിനു പറ്റിയ കാസറ്റുകൾ മറ്റുള്ളവർക്കു പകർത്താൻ കൊടുക്കുന്നതും, കേട്ട ശേഷം മറ്റുള്ളവർക്ക്‌ കേൾക്കാൻ അവസരം കൊടുക്കുന്നതും വായ്പ കൊടുക്കുന്നതും പുണ്യമാണ്‌.

അടുക്കളയിൽ ഇത്തരം കാസറ്റുകളുടെ പ്രയോജനമുണ്ടായാൽ അത്‌ കുടുംബിനികൾക്ക്‌ വലിയ ഉപകാരമാവും. ഗീബത്തും നമീമത്തും സിനിമാപ്പാട്ടും ഒഴിഞഞു കിട്ടും.അനാവശ്യ മിമിക്രികളുടെയും, ഹാസ്യ നാടകങ്ങളുടെയും കാസറ്റുകൾ വേണ്ട. അവ കുടുംബത്തെ ധാർമികമമായി തകർക്കും.

സജ്ജനങ്ങളും, ദീനി വിദ്യാർത്ഥികളും പുണ്യപുരുഷൻമാരും വീട്ടിൽ സന്ദർശകരായി വന്ന്‌ പ്രാർത്ഥിക്കണം. സൂറത്ത്‌ നൂഹിൽ ഇതിന്റെ മഹത്വം കുറിക്കുന്ന ഒരു സൂക്തം കാണാം: “എനിക്കും മാതാപിതാക്കൾക്കും, എന്റെ വീട്ടിൽ കടന്നു വന്ന മുസ്ലിം സ്ത്രീ പുരഷൻമാർക്കും പാപമോക്ഷം നൽകണേ!” എന്ന പ്രാർത്ഥനയാണ്‌ പ്രസ്തുത ആയത്തിൽ കാണുന്നത്‌.
വിശ്വാസ ദാർഡ്യമുള്ളവരുടെ ആഗമനം വീടിനെ പ്രകാശപൂരിതമാക്കും. അവരുടെ സംഭാഷണം മൂലം വീട്ടുകാർക്ക്‌ ധാരാളം അമൂല്യനിധികൾ സമ്പാദിക്കാനാവും. സുഗന്ദ വ്യാപാരിയോട്‌ നിനക്ക്‌ സുഗന്ദം വാങ്ങാം അല്ലെങ്കിൽ അവൻ നിനക്ക്‌ പൂശിത്തരും. അതുമല്ലെങ്കിൽ അവന്റെ പെട്ടിയിൽ നിന്നുയരുന്ന മണം നുകരാം. അത്തരക്കാരുമായുള്ള ഗൃഹനാഥന്റെ സംഭാഷണത്തിൽ നിന്ന കുട്ടികൾക്കും മറക്കു പിന്നിൽ നിന്ന്‌ സംഭാഷണം ശ്രവിക്കുന്ന സ്ത്രീകൾക്കും വലിയ പാഠം ലഭിക്കുന്നു.
ശറഈ വിധി വീട്ടുകാരെ പഠിപ്പിക്കണം. റസൂൽ തിരുമേനി പറയുന്നു: പുരുഷൻമാരുടെ നിസ്കാരത്തെ സൂചിപ്പിച്ചു കൊണ്ട്‌ (പുരുഷൻമാരുടെ നിസ്കാരങ്ങളിൽ നിന്ന്‌) ഫർളൊഴിച്ചുള്ളവ വീട്ടിൽ വെച്ച്‌ നിസ്കരിക്കലാണ്‌ ഉത്തമം. (അബൂദാവൂദ്‌)
അത്യാവശ്യ ഒഴിവ്കഴിവില്ലെങ്കിൽ പുരുഷൻമാർ ഫർള്‌ നിസ്കാരം പള്ളിയ്‌ല്‌ നടത്തണം. വീട്ടിൽ വെച്ചു സുന്നത്ത്‌ നിസകരിക്കുന്നതിന്‌ പള്ളിയിൽ വെച്ചു ജനസന്നിഹിതിയിൽ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷടതയുണ്ട്‌. ഒറ്റക്ക്‌ നമസ്‌രിക്കുന്നതിനേക്കാൾ ജമാആത്തിൽ നമസ്കരിക്കുന്നതിന്‌ ഇരുപത്തെഴ്‌ ഇരട്ടി പ്രതിഫലമുണ്ടെന്ന പോലെ വീട്ടിൽ വെച്ച്‌ സുന്നത്ത്‌ ഒറ്റക്ക്‌ നിസ്കരക്കുന്നതിന്‌ ഇരുപത്തേഴിരട്ടി കൂലിയുണ്ട്‌. (ഇബ്നു അബീശൈബ - സ്വഹീഹുൽ ജാമിഅഃ 29/53)
പക്ഷെ, സ്ത്രീകൾ ഫർള്‌ നിസ്കാരം കൊണ്ടും സുന്നത്ത്‌ നിസ്കാരങ്ങൾ കൊണ്ടും വീട്‌ ധനമം#​‍ാക്കുകയാണ്‌ വേണ്ടത്‌. അവർക്ക്‌ വീടിന്റെ ഏറ്റവും ആന്തരിക ഭാഗത്ത്‌ നിസ്കരിക്കുന്നത്‌ ഏറ്റവും പുണ്യകരമാണ്‌.

നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിസ്കാരത്തിൽ ഏറ്റവും പുണ്യമേറിയത്‌ അവളുടെ വീടിന്റെ ഉ‍ീന്റെയു‍ീൽ വെച്ചുള്ള നിസ്കാരമാണ്‌. (ത്വബാറാനി, സ്വഹീഹുൽ ജാമിഅഃ 3311)

പക്ഷേ, ഹജ്ജ്‌ കാലത്ത്‌ ചെയ്യുന്ന സൽകർമങ്ങൾക്ക്‌ ഇത്‌ ബാധകമല്ല. കഅബാശരീഫ്‌ മസ്ജിദുൽ ഹറമിനുള്ളിലായതിനാൽ അവിടെ മസ്ജിദുൽ ഹറാമിലാണ്‌ സ്ത്രീകൾക്കും പുണ്യമുള്ളത്‌.

സ്വന്തം വീട്ടിൽ അന്യർ ഇമാമത്‌ നിൽക്കരുത്‌. ഗൃഹനാഥന്റെ ഇരിപ്പിടത്തിൽ അനുവാദം കൂടാതെ ഇരിക്കുകയുമരുത്‌. നബി(സ) പ്രസ്ഥാവിക്കുന്നു. ഒരാളുടെ അധികാര മേഖലയിൽ മറ്റൊരാൾ ഇരിക്കുകയോ, ഒരാളുടെ പ്രത്യേക ഇരിപ്പിടത്തിൽ അനുവാദം കൂടാതെ അന്യൻ കയറിയിരക്കുകയോ ചെയ്യരുത്‌. (തിർമുദി)

പള്ളിയിലും മറ്റും നിയമിതനായ ഇമാം ഉണ്ടായിരിക്കെ അവിടെ അന്യർ കയറി ഇമാമത്ത്‌ അരുതെന്നും നാം കടന്നു ചെല്ലുന്ന വീട്ടിൽ ആ വീട്ടുകാരനാണ്‌ ഇമാമത്ത്‌ നിൽക്കേണ്ടതെന്നു അതേപോലെ, വീട്ടുകാരന്റെ വിരിപ്പിലോ, കട്ടിലിലോ, അനുവാദം കൂടാതെ ചേക്കറെരുതെന്നുമാണ്‌ ഹദീസ്‌ നൽകുന്ന പാഠം.

അന്യരുടെ വീട്ടിൽ നിന്ന്‌ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അത്‌ കഴിക്കുന്നതിൽ വിരോധമില്ല. അതു പോലെ, താക്കോൽ സൂക്ഷിപ്പുകാരന്റെ കൂടെ അവർക്കു വെറുപ്പില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കൂടുന്നതിനും ഇസ്ലാം വിലക്കു കൽപിച്ചിട്ടില്ല. സൂറത്തു നൂറിൽ ഇത്‌ വ്യക്തമാകുന്നുണ്ട.

വീട്ടിലെ കുട്ടികളും വേലക്കാരും മാതാപിതാക്കളുടെ കിടപ്പറയിലേക്ക്‌ അവർ പതിവായി ഉറങ്ങുന്ന സമയത്ത്‌, പ്രവേശക്കരുതെന്ന്‌ പഠിപ്പിക്കണം.

കുടുംബം - 2



വീടു നന്നാക്കാന്‍ മാര്‍ഗമെന്ത്‌? ഇസ്ലാം ആജ്ഞാപിച്ചത്‌ ചെയ്യാനും, നിരോധിച്ചത്‌ വര്‍ജ്ജിക്കാനുമുള്ള ശീലം വീട്ടില്‍ വളര്‍ത്തുക തന്നെ. വീട്‌ സംവിധാനം ചെയ്യേണ്ടത്‌ എങ്ങനെ? ആദ്യമായി ഗൃഹനായികയെ തെരെഞ്ഞെടുക്കുന്നത്‌ തന്നെ ശ്രദ്ധിച്ചു വേണം. വിശുദ്ധ ഖുരാന്‍ പറയുന്നു: വൈവാഹിക ധര്‍മം പുലര്‍ത്തുന്ന നല്ല ആളുകള്‍ തമ്മില്‍ വിവാഹ ബന്ധം പുലര്‍ത്തട്ടെ. നല്ല ദാസന്‍മാരും ദാസിമാരും തമ്മിലാണ്‌ ഇണ ചേരേണ്ടത്‌. സാമ്പത്തിക കഴിവു കുറവ്‌ ഈ രംഗത്ത്‌ പ്രതിബന്ധമല്ല. അല്ലാഹു കഴിവു കുറഞ്ഞവര്‍ക്ക്‌ അവന്റെ ഔദാര്യം കൊണ്ട്‌ അനുഗ്രഹിക്കാന്‍ മതിയായവനാണ്‌. അവന്‍ വിശാലമനസ്കനും സര്‍വ്വജ്ഞനുമത്രെ. (നൂര്‍; 32) നല്ല ഒരു ഗൃഹനാഥനു വേണ്ടി നല്ല ഗൃഹനായികയെ തെരെഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും ചില നിബന്ധനകള്‍ പാലിക്കേണ്ടി വരും. സാധാരണയായി നാലു കാര്യങ്ങള്‍ പരിഗണിച്ച്‌ വിവാഹം കഴിക്കാറുണ്ട്‌. സമ്പത്ത്‌, തറവാട്‌, സൌന്ദര്യം, മതബോധം ഇതില്‍ വൈവാഹിക ജീവിതരംഗത്ത്‌ വിജയെ കണ്ടെത്തുക ദീനിനെ, മതബോധത്തെ പരിഗണിക്കുന്നവരായയിരിക്കും.(ബുഖാരി, മുസ്ലിം) ഇഹലോകവും ഇതിലുള്ള സകല വസ്തുക്കളും മനുഷ്യന്റെ സുഖജീവിതത്തിനായിാ‍രുക്കിയവയാണ്‌. സ്വലിഹത്തായ പെണ്ണാണ്‌ അതില്‍ ഏറ്റവും ഉല്‍കൃഷ്ടമായത്‌. (മുസ്ലിം) ഓരോരുത്തര്‍ക്കും നന്ദിയുള്ള ഹൃദയവും ന്ദിയുള്ള ഒരു നാക്കും പരലോക കാര്യങ്ങളില്‍ സഹായിക്കുന്ന സഹധര്‍മിണിയു വേണം. (അഹ്മദ്‌) എന്നാണ്‌ നബി(സ) പ്രസ്താവിച്ചിരക്കുന്നത്‌. ജനങ്ങള്‍ സംഭരിച്ചതില്‍ ഏറ്റവും മഹത്വമേറിയത്‌ ദീനിയായും ദുന്‍യവിയായും പുരുഷനെ സഹായിക്കുന്ന സ്വാലിഹത്തായ സ്ത്രീയാണ്‌. (ബൈഹഖി) എന്നു ഹദീസിലേ# വന്നിരിക്കുന്നു. ധാരാളം പ്രസവിക്കുകയും സ്നേഹബന്ധം കുടുംബത്തില്‍ വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളെ കല്യാണം കഴിക്കണം. ഞാന്‍ എല്ലാ അംബിയ്യാക്കളേക്കാളും അനുയായികള്‍ അധികരിച്ച ആളാണെന്നതില്‍ അഭിമാനിക്കുന്നു. കന്യകമാരെ നിങ്ങള്‍ വിവാഹം ചെയ്യുക. അവര്‍ ഗര്‍ഭാശയം പവിത്രമായവരും, വായ ആകര്‍ഷകമായവരും (നിയന്ത്രണാധീനമായവര്‍) കുറഞ്ഞത്‌ കൊണ്ട്‌ തൃപ്തമായവരുമായിരിക്കും. കൂടാതെ അവര്‍ക്ക്‌ കുതന്ത്രം കുറവുമായിരിക്കും(ഇബ്‌നുമാജ). സ്വാലിഹത്തായ ഒരു സ്ത്രീ നാല്‌ വിജയങ്ങളില്‍ ഒന്നാണെന്ന പോലെ ചിത്ത സ്ത്രീ നാല്‌ പരാജയങ്ങളില്‍ ഒന്നുമാണ്‌. തിരുമേനി(സ) പറയുന്നു: സ്വാലിഹത്തായ സ്ത്രീ വന്‍ വിജയമാണ്‌. അവളെ കാണുി‍ന്നത്‌ കൌതുകവും, നിന്റെ അഭാവത്തില്‍ അവള്‍ സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ വിശ്വസ്തയുമാണ്‌. എന്നാല്‍ ചീത്ത സ്ത്രീയെ കാണുന്നത്‌ ലക്ഷണക്കേടും, അവള്‍ നാവു കൊണ്ട്‌ ഉപദ്രവിക്കുന്നവളമായിരിക്കും. മാത്രമല്ല ഭര്‍ത്താവിന്റെ അഭാവചചത്തില്‍ അവള്‍ക്ക്‌ തടിയും മതലും സൂക്ഷിക്കുവാന്‍ അവള്‍ക്കു കഴിയുകയുമില്ല(ഇബ്‌നു ഹിബ്ബാന്‍) പ്രത്യക്ഷത്തില്‍ സ്വഭാവവും ദീനിബോധവുമുള്ള ഒരു പെണ്ണിനെ ആകര്‍ഷിച്ചാല്‍ അവളെ നിങ്ങള്‍ കല്യാണം കഴിക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ ധാരാളം കുഴപ്പവും ഫിത്നയയും അതുണ്ടാക്കിയേക്കും. (ഇബ്‌നുമാജ) നല്ല ഒരു കുടുംബം ആഗ്രഹിക്കുന്നവര്‍ വിവാഹത്തിനു മുമ്പ മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാക്കിക തന്നെ വേണം. അല്ലാത്ത പക്ഷം വീടിന്റെ എല്ലാ ഭദ്രതയും തകര്‍ക്കും. നല്ല സ്വാലിഹായ ഒരു പുരുഷനും സ്വാലിഹത്തായ ഒരു ല്‍ത്രീയും സംരമിച്ചാല്‍ നല്ലൊരു ഭവനമായി. അതില്‍നിന്ന്‌ നല്ല ഉല്‍പാദനവും പ്രതീക്ഷിക്കാം. മറിച്ചായിരുന്നാല്‍ പേട്‌ മാത്രമെ പ്രതീക്ഷിക്കാനാവൂ. സ്ത്രീ പതിവൃതയായാല്‍ എത്രയും നന്നായി. അത്‌ അല്ലാഹുവിന്റെ ഔദാര്യമാണ്‌. എന്നാല്‍ പിന്നെ പോരാഴ്മ നികത്തി മെച്ചം വരുത്തുകയേ വീട്ടുകാരന്‍ ചെയ്യേണ്ടൂ. ദീനികാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവളെ കല്യാണം കഴിച്ചാല്‍ കുടുമബ സമ്മര്‍ദ്ദത്തില്‍ നന്നാകുമെന്ന പ്രതീക്ഷയില്‍ വിവാഹ ബന്ധം സ്ഥാപിച്ചാല്‍ അവള്‍ നന്നാകാന്‍ ഭര്‍ത്താവ്‌ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ഹിദായത്ത്‌ അല്ലാഹുവില്‍ നിന്ന്‌ ലഭിക്കുന്ന ഔദാര്യമാണെന്ന്‌ ഭര്‍ത്താവ്‌ ആദ്യം അറിഞ്ഞിരിക്കണം. അല്ലാഹുവാണ്‌ നന്നാക്കുന്നവന്‍. മനുഷ്യനെ ശരീരികമായും, മാനസികമായും, സാമ്പത്തികമായും, സാംസ്കാരികമായുമൊക്കെ നന്നാക്കുന്നത്‌ അല്ലാഹു മാത്രമാണ്‌. സക്കരിയ്യാ(അ)യുടെ ഭര്യയെ നന്നാക്കിയത്‌ അല്ലാഹുവാണെന്ന്‌ ഖുരാന്‍ പറയുന്നുണ്ട്‌. ഭാര്യയെ എങ്ങനെ നന്നാക്കാം? അല്ലാഹുവിനെ വണങ്ങാനുള്ള മനസ്ഥിതി വളര്‍ത്തുകയാണ്‌ പ്രഥമമായി വേണ്ടത്‌. വിശ്വാസ ദാര്‍ഢ്യം വളര്‍ത്തുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വേണം. ഖുരാന്‍ പാരായണം, രാത്രിയിലെ നിസ്കാരം, ദിക്‌റുകള്‍, ദാനധര്‍മങ്ങള്‍ എല്ലാം ചെയ്യിക്കണം. ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യട്ടെ, നല്ല കാസറ്റുകള്‍ സമ്പാദിച്ച്‌ കേള്‍പ്പിക്കണം. നല്ല കൂട്ടുകാരികളെ കണ്ടെത്താനുള്ള ബോധവും പ്രവണതയും സ്ത്രീകളില്‍ വളര്‍ത്തണം. ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന്‌ അകലുകയും, ശര്‍റുകളെ പ്രധിരോധിക്കുകയും ചെയ്യാന്‍ സ്ത്രീയെ ശീലിപ്പിക്കുകയും വേണം. സ്ത്രീകള്‍ പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ അവരെ അലയാന്‍ അനുവദിക്കരുത്‌. സ്റ്റുഡിയോവില്‍ സ്വയം കയറിയികരങ്ങുന്ന, മറ്റു ആവശ്യങ്ങള്‍ അന്യരുടെ മുമ്പില്‍ പോയി സ്വയം ശരിയാക്കി വരുന്ന പെണ്ണിനെ വീടു ഭരിക്കാന്‍ കൊള്ളില്ല. പിന്നീട്‌ ആ ശീലം മക്കളിലേക്കും വ്യാപിച്ചെന്നു വരും. അതോടെ, നല്ല ഒരു ഇസ്ലാമിക കുടുംബം രൂപപ്പെടാനുള്ള സാധ്യത അടയുകയാണ്‌ ചെയ്യുന്നത്‌. തെറ്റായ വഴിക്ക്‌ നടക്കക്കുന്നതില്‍ തല്‍പരയായ ഉമ്മ, മക്കളുടെ ദുര്‍നടപ്പപ്പു#ി‍നു നേരെ കണ്ണു ചിമ്മും. വീട്ടിലെ വിശ്വാസപരമായ അന്തരീക്ഷം പ്രധാനമാണ്‌. സത്യവിശ്വാസത്തിന്റെ തെളിവ്‌ വീട്ടില്‍ പ്രകടമാക്കണമെന്ന്‌ നബി(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. “നിങ്ങളുടെ വീട്‌ നിങ്ങള്‍ ‘ഖബര്‍’ പോലെയാക്കരുതെ”ന്ന്‌ അവിടുന്ന്‌ അരുള്‍ ചെയ്തു. കല്ലറകളില്‍ ദികൃ-ദുാ‍കളോ വായനയോ ഒന്നുമില്ലാത്തതു പോലെ വീടും ഇവയില്‍ നിന്നും മുക്തമാക്കരുതെന്നാണ്‌ ഇതിന്റെ താല്‍പര്യം. അല്ലാഹുവിന്റെ ദിക്‌റ്‌ കൊണ്ട്‌ ധന്യമാക്കുന്ന വീടും, ദിക്‌റില്‍ നിന്നകന്നു കഴിയുന്ന വീടും, ജീവനുള്ള വസ്തുവും, മരിച്ച വസ്തുവും പോലെ വ്യത്യസ്തങ്ങളാണ്‌. (മുസ്ലിം) പഠന ശാല പോലെയും, ആരാധനാലയം പോലെയും വീട്‌ ആരാധന കൊണ്ടും പഠന ക്ലാസ്‌ കൊണ്ടും ധന്യമാക്കണം. നിസ്കാര മുറി, ദിക്‌റ്‌ ഹാള്‍, എന്നിവ വീട്ടില്‍ കരുതിയിരിക്കണം. ഗ്രന്ഥപാരായണവും, വിജ്ഞാന സദസ്സും, വീട്ടില്‍ സംഘടിപ്പിക്കണം. അല്ലാഹുവിന്റെ ദിക്‌റില്ലാതെ അമുസ്ലിം വീടു പോലെ ഓഡിയോ-വീഡിടോ പരിപാടികളാല്‍ മാത്രം അലംകൃതമായ എത്രയെത്ര വീടുകളാണ്‌ ഇന്നു കാണുന്നത്‌. യഥാര്‍ത്തത്തില്‍ ഇത്‌ മരിച്ച വീടാണ്‌. പരദൂഷണം, ഏഷണി, അപരാധം, പൈശാചികമായ കൂത്തരങ്ങുകള്‍ എന്നിവയാണ്‌ വീട്ടില്‍ നടമാടുന്നത്‌. അധര്‍മങ്ങളുടെ അരങ്ങേറ്റം, പലരുടെയും കടന്നേറ്റം, ദീനി വിരുദ്ധ സംസ്കാരം ഇതാണിന്ന്‌ പല വീടുകളിലും കാണുന്നത്‌. ഇത്തരം വീട്ടില്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ പ്രവേശിക്കുകയില്ല. നിങ്ങളുടെ വീട്‌ ഖിബ്ലക്ക്‌ അഭിമുഖമീയിരിക്കട്ടെ. ഓരോരുത്തരുടെ വീടും ഒരു ഖിബ്ല(ആരാധനാലയം) ആയിരിക്കണം. സൂറത്തു യൂനുസില്‍ അല്ലാഹു പറയുന്നു: മൂസാ നബി(അ)യോടും സഹോരനോടും നാം മിസ്‌റില്‍ അവര്‍ക്കായി ഭവനം പണിയാന്‍ കല്‍പിച്ചു. ഓരോരുത്തരുെ‍# ഭവനവും ഓരോ ആരാധനാ മണ്ഡപമായി കാണാനും, അതില്‍ നിസ്കാരം നില നിര്‍ത്തുവാനും നാം സന്ദേശമയക്കുകയും ചെയ്തു. മുഅ്മിനുകളെ അറിയിക്കേണ്ട സന്തോഷ വിവരമാണിത്‌. അവരോട്‌ സ്വന്തം ഭവനം മസ്ജിദ്‌ പോലെ ആരാധനയാല്‍ പവിത്രമാക്കാനും, ധന്യമാക്കാനുമാണ്‌ അല്ലാഹു കല്‍പിച്ചതെന്നാണ്‌ ഇബ്‌നു അബ്ബാസ്‌(റ)യുടെ അഭിപ്രായം. വീട്ടില്‍ വെച്ചു ആരാധന നടത്തുന്നതിന്റെ മഹത്വമാണിത്‌ കുറിക്കുന്നത്‌. ‘ഫര്‍ള്‌’ നിസ്കാരമല്ലാത്തവ വീട്ടില്‍ വെച്ചു നിസ്കരിക്കുന്ന സ്വഭാവമായിരുന്നു സഹാബത്തിനുണ്ടായിരുന്നത്‌ മഹാനായ മഹ്മൂദ്‌ ബിന്‍ റബീു‍ല്‍ അന്‍സാരി(റ) റിപ്പോര്‍ട്ടു ചെയ്യുന്നു: റസൂല്‍ (സ) യുടെ അനുചരനും, ബദ്‌രീങ്ങളില്‍ പെട്ടയാളുമായ ഇത്ബാനുബ്‌നു മാലിക്‌(റ) ഒരിക്കല്‍ തിരു സന്നിധിയില്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക്‌ കാഴ്ച നഷ്ടമായിരിക്കുന്നു, ഞാന്‍ എന്റെ അനുയായികളുടെ ഇമാമാണ്‌. മഴ പെയ്ത്‌ വെള്ളം പൊങ്ങിയാല്‍ എനിക്ക്‌ പള്ളിയ്‌ല്‌ പോകാനാവുന്നില്ല. അതിനാല്‍ തിരുനബി എന്റെ വീട്ടില്‍ വന്ന്‌ ഒന്ന്‌ നിസ്കരിക്കണം എന്നാല്‍ പിന്നെ ആ സ്ഥലം എനിക്ക്‌ നിസ്കാര ഹാള്‍ ആക്കാമല്ലോ. ‘ഇന്‍ശാ അല്ലാഃ അങ്ങനെയാവാം’ എന്ന്‌ തിരുമേനി (സ) പ്രതിവചിച്ചു. ഇത്ബാന്‍(റ) പറയുന്നു: അങ്ങനെ കാലത്ത്‌ റസൂല്‍(സ) അബൂബക്കര്‍ സിദ്ദീഖുമൊത്ത്‌ എന്റെ വീട്ടില്‍ വന്നു. പ്രവേശനാനുവാദം തേടി. അങ്ങനെ വീട്ടില്‍ ഇരിക്കും മുമ്പായി എന്നോടു ചോദിച്ചു: ഞാന്‍ നിന്റെ വീട്ടില്‍ ഏതു റൂമില്‍ വെച്ചാണ്‌ നിസ്കരിക്കേണ്ടത്‌?

ഞാന്‍ ഒരു ഭാഗം കാണിച്ചു കൊടുത്തു. അവിടെ റസൂല്‍(സ) നിന്ന്‌ തക്ബീര്‍ ചൊല്ലി നിസ്കരിച്ചു. പിന്നില്‍ ഞങ്ങളും അണിയായി നിന്നു. രണ്ട്‌ റക്ത്ത്‌ നിസ്കരിച്ചു.(ബുഖാരി) വീട്ടില്‍ നിസ്കാരത്തിനും ദികിറിനുമായി ഒരു പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ്‌ ഈ ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നത്‌.
എന്നാല്‍ പള്ളികളില്‍ ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത്‌ തന്നെ സ്ഥാനം പിടിക്കുന്നത്‌ നന്നല്ല. അത്‌ ‘ലോകമാന്യ’ത്തിന്‌ ഇട നല്‍കുന്നതിനാല്‍ വിരോധിച്ചു കൊണ്ട്‌ അബൂദാവൂദ്‌ റിപ്പോര്‍ട്ടു ചെയ്ത ഹദീസ്‌ വന്നിരിക്കുന്നു. ആയിഷ(റ)യെ തൊട്ട്‌ ഉദ്ദരിക്കപ്പെടുന്നു-
മഹതി പറഞ്ഞു: തിരുനബി(സ) രാത്രി എഴുന്നേറ്റ്‌ നിസ്കരിക്കാറുണ്ടായിരുന്നു. വിത്‌റ്‌ നിസ്കാരം കഴിഞ്ഞാല്‍ വീട്ടുകാരോട്‌ എഴുന്നേറ്റ്‌ നിസ്കരിക്കാന്‍ പറയുമായിരുന്നു. (മുസ്ലിം)
രാത്രി സ്വയം എഴുന്നേറ്റ്‌ നിസ്കരിക്കുകയും കുടുംബാംഗങ്ങളെ നിസ്കരിപ്പിക്കുകയും, എഴുന്നേല്‍ക്കാന്‍ അലസത കാണിക്കുന്നവരുടെ മുഖത്ത്‌ വെള്ളം കുടയുകയും ചെയ്യുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂ ദാവൂദ്‌, അഹ്മദ്‌) എന്നും ഹദീസില്‍ വന്നിട്ടുണ്ട്‌ വീട്ടിലെ സ്ത്രീകളെ ദാനധര്‍മങ്ങള്‍ക്ക്‌ പ്രോത്സാഹിപ്പിക്കുന്നതും, മേല്‍പറഞ്ഞ രീതിയില്‍ തഹജ്ജുദും വിത്‌റും നിസ്കരിപ്പിക്കുന്നതും ഈമാന്‍ വര്‍ദ്ധിപ്പിക്കും.
ഒരിക്കല്‍ തിരുമേനി(സ) സ്ത്രീകളോടായി ഇങ്ങനെ പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മങ്ങള്‍ ധാരാളം ചെയ്യുക. ഞാന്‍ നരകത്തില്‍ കൂടുതല്‍ കട്ടത്‌ സ്ത്രീകളെയാണ്‌. (ബുഖാരി) വീട്ടില്‍ സാധ്യമെങ്കില്‍ ധര്‍മസ്ഥാപനങ്ങളുടെ ഹുണ്ഡികപ്പെട്ടി സ്ഥാപിക്കുക! വീട്ടില്‍ വരുന്ന അഗഥി-അനാഥകള്‍ക്കും ആവശ്യക്കാര്‍ക്കുമായി ഇതില്‍ ധനം നിക്ഷേപിക്കുക. മുസ്ലിം ഭവനത്തില്‍ ആവശ്യക്കാരന്ന്‌ അവകാശമുണ്ട്‌. അതിന്നായി മുന്‍ഭാഗത്ത്‌ ഒരു ധര്‍മപ്പെട്ടി വേണം. വീട്ടുകാരെ കാണാതെയും അവരോട്‌ അര്‍ത്ഥിക്കാതെയും അതില്‍ നിന്ന്‌ സ്വയം ധര്‍മമെടുക്കാന്‍ അനുവാദവും അവസരവും കൊടുക്കുന്നതാണ്‌ നല്ലത്‌.
കൂടാതെ വെളുത്ത രാവുകളിലും, തിങ്കള്‍-വ്യാഴം ദിവസങ്ങളിലും, മുഹര്‍റം ഒമ്പത്‌-പത്തുകളിലും, അറഫാനാളിലും, മുഹര്‍റനിസസലും വൃതമെടുക്കാനും വീട്ടുകാരെ ശീലിപ്പിക്കണം. വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം ആവശ്യമാണ്‌. ‘അതു വേണ്ട, ഇതു വേണ്ട!’ എന്നു പറഞ്ഞു എല്ലാ കാര്യങ്ങളും ലാഘവത്തോടെ തള്ളിയാല്‍ വിശ്വാസം നശിക്കും.
വീടുമായി ബന്ധപ്പെട്ട ദിക്‌റുകളും സുന്നത്തുകളും ശ്രദ്ധിക്കണം.
ഇമാം മുസ്ലിം ‘സ്വഹീഹ്‌ മുസ്ലിമില്‍’ ഉദ്ദരിക്കുന്നു:
തീര്‍ച്ചയായും തിരുനബി(സ) പ്രസ്ഥാവിച്ചു: ഒരാള്‍ വീട്ടിലേക്ക്‌ അല്ലാഹുവിനെ ധ്യാനിച്ചു കൊണ്ട്‌ കടക്കുകയും കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ‘ബിസ്മി’ ചൊല്ലുകയും ചെയ്താല്‍ പിശാച്‌ അതിന്റെ അനുയായികളോടു പറയും: ഈ വീട്ടില്‍ നിന്ന്‌ ഇന്ന്‌ നിങ്ങള്‍ക്ക്‌ താമസ സൌകര്യമോ ഭക്ഷണമോ ഇല്ല.!’
പിശാചിന്റെ അനുയായികള്‍ ഇതു കേട്ട്‌ തിരിച്ചു പോകും. മറിച്ച്‌ കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വാതില്‍ കൊട്ടിയടക്കുമ്പോഴും മറ്റും ‘ബിസ്മി’ ചൊല്ലാതെ പോയാല്‍ പിശാചിന്റെ തലവന്‍ ഇങ്ങനെ പറയും: നിങ്ങള്‍ക്കവിടെ താമസവും ഭക്ഷണവും തയ്യാറാണ്‌. (മുസ്ലിം)
ആള്‍ താമസമുള്ള വീട്ടില്‍ ‘സലാം’ പറഞ്ഞു കൊണ്ടും സൂറതുല്‍ ഇഖ്ലാസ്‌ ഓതിക്കൊണ്ടും കടക്കുക. ആള്‍താമസമില്ലാത്ത വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ‘അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്വാലിഹീന്‍’ എന്നും ചൊല്ലണം. കൂടാതെ മിസ്‌വാക്ക്‌ ചെയ്യലും സുന്നത്തുണ്ട്‌.
അബൂദാവൂദ്‌ തന്റെ ‘സുനന്‍ അബൂദാവൂദില്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ തിരുമേനി ‘ബിസ്മി’ ചൊല്ലി ‘തവക്കല്‍ത്തു അലല്ലാഹ്‌’ എന്നു പറയാറുണ്ടായിരുന്നു. കൂടാതെ, ലാ ഹൌല വലാ ലാഖുവത്ത ഇല്ലാ ബില്ലാഹ്‌’ എന്നും പറയാറുണ്ടായിരുന്നു. ഇത്‌ കേട്ടാല്‍ അങ്ങനെ ചൊല്ലിയ ആളോട്‌ അല്ലാഹുവിന്റെ മലക്കുകള്‍ ഇങ്ങനെ മറുപടി പറയും: നിന്റെ സമ്മാനം നല്ലത്‌. അത്‌ മതി. നീയും ഭവനവും ഇനി കാത്തു രക്ഷിക്കപ്പെടും.
ഇത്‌ കേള്‍ക്കുന്ന പിശാച്‌ തന്റെ കൂട്ടുകാരനായ പിശാചിനോടു പരിതപിക്കും: അല്ലാഹു സന്മാര്‍ഗം കാണിച്ച, ആനുകൂല്യം തികച്ചു കൊടുക്കുന്ന, അല്ലാഹു കാത്തു സൂക്ഷിക്കുന്ന ഒരുത്തനെയും നിനക്ക്‌ ഒന്നും ചെയ്യാനാവില്ല. (അബൂദാവൂദ്‌, തിര്‍മുദി)
വീട്ടില്‍ നിന്ന പിശാചിനെ അകറ്റാന്‍ എന്തു ചെയ്യണം?
‘അല്‍ബഖറ:’ സൂറത്ത്‌ തുടര്‍ച്ചയായി ഓതിയാല്‍ പിശാചിനെ ആട്ടിയോടിക്കാനാവും. ഇത്‌ സംബന്ധമായി ധാരാളം നബി വചനങ്ങളുണ്ട്‌. വീട്‌ നിങ്ങള്‍ ഖബര്‍ പോലെയാക്കരുത്‌. ‘അല്‍ബഖറ:’ സൂറത്ത്‌ ഓതപ്പെടുന്ന വീട്ടില്‍ നിന്ന്‌ പിശാചിന്‌ പ്രവേശനമില്ല. (ഹാകിം) ‘അല്‍ബഖറ:’ സൂറത്തിലെ പ്രധാനപ്പെട്ട രണ്ട്‌ ആയത്തുകളുടെന മഹത്വം വിവരിച്ചു കൊണ്ടും ഹദീസുകളുണ്ട്‌.
അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു എഴുത്ത്‌ എഴുതി അര്‍ശിന്നരികെ സൂക്ഷിച്ചിരുന്നു. അതില്‍ നിന്ന്‌ രണ്ട്‌ ആയത്ത്‌ എടുത്താണ്‌ ‘അല്‍ബഖറ:’ സൂറത്ത്‌ അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നത്‌. മൂന്നു രാവുകള്‍ തുടര്‍ച്ചയായി ഈ ആയത്തുകള്‍ ഓതപ്പെടുന്ന വീട്ടില്‍ പിശാച്‌ അടുക്കുക പോലുമില്ല. (അഹ്മദ്‌)
വീട്ടില്‍ ശറഈ വിജ്ഞാനം നിറഞ്ഞു നല്‍ക്കണം. വീട്ടുകാരെയും കുടുംബത്തെയും അത്യാവശ്യ കാര്യങ്ങള്‍ പഠിപ്പിക്കണം. ഇത്‌ കുടുംബ നാഥന്റെ ചുമതലയാണ്‌. ഇങ്ങനെ ചെയ്യണമെന്ന കല്‍പ സൃഷ്ടാവായ അല്ലാഹുവിന്റെതാണ്‌. ഖുര്‍ആനിലൂടെ അവന്‍ പറയുന്നു: “സത്യ വിശ്വാസികളെ, നിങ്ങള്‍ സ്വന്തം ശരീരത്തെയും കുടുംബാംഗങ്ങളുടെ ശരീരത്തെയും നരകത്തെ തൊട്ട്‌ കാക്കുക! നരകത്തില്‍ കത്തിക്കപ്പെടുന്നത്‌ മനുഷ്യരെയും കല്ലുകളെയുമാണ്‌.” (ഖുരാന്‍) വീട്ടുകാരെ പഠിപ്പിക്കുവാനും, പരിപാലിക്കുവാനും ഉപദേശിക്കുകയാണിവിടെ. അവരെ നന്മ കൊണ്ട്‌ കല്‍പ്പിക്കുവാനും തിന്മ കൊണ്ട്‌ വിരോധിക്കുവാനുമുള്ള ഉത്തരവാദിത്തം വീട്ടുകാരനാണ്‌.
ഇത്‌ സംബന്ധമായയി ചില ഖുരാന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിട്ടുള്ളത്‌ ശ്രദ്ധിക്കുക: വീട്ടുകാരെ വഴിപാടിനു പ്രേരിപ്പിക്കലും അവരെ തിന്മയില്‍ നിന്ന്‌ തടയലും അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കാന്‍ അവരെ സഹായിക്കലുമാണ്‌ ഈ ആയത്ത്‌ ഉദ്ഘോഷിക്കുന്നതെന്നാണ്‌ ഇമാം ഖതാദഃ(റ)യുടെ അഭിപ്രായം. ദീനില്‍ അനിഷ്ടമായ വല്ല കാര്യങ്ങളും കണ്ടാല്‍ കണ്ടില്ലെന്നു നടിക്കുന്ന സ്വഭാവം അവരില്‍ പാടില്ല. അവര്‍ക്ക്‌ താക്കീത്‌ നല്‍കണം. അവരെ ശകാരിക്കുകയും ആവശ്യമെങ്കില്‍ നിയമപരവും നീതിപരവുമായ നിലയില്‍ വടിപ്രയോഗം നടത്തുകയും വേണം. (ത്വബ്‌രി 21-316)
അല്ലാഹു ഫര്‍ളാക്കിയ കാര്യങ്ങളും അവന്റെ നിരോധങ്ങളും തന്റെ ആശ്രിതരെ പഠിപ്പിക്കല്‍ ഗൃഹനാഥന്‌ നിര്‍ബന്ധമാണെന്നാണ്‌ ഇമാം ളഹ്ഹാക്കിന്റെയും ഇമാം മുഖാതില്‍(റ)യുടെയും അഭാപ്രായം. (തഫ്സീര്‍ ഇബ്‌നു കസീര്‍ 8-194)
തന്റെ കുടുംബത്തെ പഠിപ്പിക്കുകയും മര്യാദക്കാരാക്കുകയും ചെയ്യാനുള്ള ഉത്തരമാദിത്തം വീട്ടുടമക്കാണെന്ന്‌ ഇമാം അലി(റ) അഭിപ്രായപ്പെടുന്നത്‌. (സാദുല്‍ മസീര്‍ 8-316)
മക്കളെയും വീട്ടുകാരെയും മതബോധമുള്ളവരാക്കുകയും ഖൈറായ കാര്യങ്ങളും അത്യാവശ്യ അദബുകളും പഠിപ്പിക്കുകയും ചെയ്യേണ്ടത്‌ ഗൃഹനാഥന്റെ ചുമതലയാണ്‌. സ്വതന്ത്രരല്ലാത്ത അടിമകളോടും കുട്ടികളോടും വരെ, വിജ്ഞാന സമ്പാദനത്തില്‍ പ്രോത്സാഹിപ്പിക്കണമെന്നു വരുമ്പോള്‍ സ്വതന്ത്രരായ ഭാര്യാ-സന്താനങ്ങളെ ശിക്ഷിക്കണമെന്നും ശിക്ഷണം നല്‍തണമെന്നും പറയേണ്ടതില്ലല്ലോ.
ഇമാം ബുഖാരി(റ) പുരുഷന്‍ തന്റെ അടിമകളെയും കുടുംബത്തെയും പഠിപ്പിക്കണമെന്ന്‌ പറയുന്ന അദ്ധ്യായത്തില്‍ ഇങ്ങനെ ഒരു ഹദീസ്‌ ഉദ്ദരിക്കുന്നു: മൂന്ന്‌ വിഭാഗം ആളുകളുടെ പ്രവര്‍ത്തനത്തിന്‌ രണ്ട്‌ മാര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കും ഒരാള്‍ തന്റെ കീഴിലുള്ള ഒരു വെള്ളാട്ടിയെ ‘അദബ്‌’ പഠിപ്പിക്കുകയും നല്ല ലിലയില്‍ അവള്‍ക്ക്‌ ദീനി വിജ്ഞാനം പഠിപ്പിട്ടു കൊടുക്കുകയും പിന്നെ അവളെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിച്ച്‌ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്താല്‍ അത്ന്‌ രണ്ട്‌ പ്രതിഫലം ലഭിക്കും.
ഇമാം ഇബ്‌നു ഹജര്‍(റ) ഈ ഹദീസിന്റെ സംഗ്രഹത്തില്‍, ഒരു സ്വതന്ത്ര സ്ത്രീയെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ച്‌ സംസ്കരിച്ചെടുക്കുന്നത്‌ സാധാരണ ഗതിയില്‍ അടിമ സ്ത്രീയെ സംസ്കരിച്ചെടുക്കുന്നതിനേക്കാള്‍ പ്രതിഫലം വര്‍ദ്ധിച്ചതാണെന്ന്‌ വിവരിച്ചിട്ടുണ്ട്‌. (ഫഥുല്‍ ബാരി 1-190) മനുഷ്യന്‍, പ്രത്യേകിച്ച്‌ പുരുഷന്‍മാര്‍ വിവിധ ജോലിത്തിരക്കു കാരണം കുടുംബ ക്ലാസ്സ്‌ നടത്തുന്നത്‌ മുടങ്ങിപ്പോകാന്‍ ഇട വരുന്നു. അതിനാല്‍ അതിന്നായി മാസത്തില്‍ പ്രത്യേക ദിവസങ്ങള്‍ തെരെഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌.
ഈ ക്ലാസില്‍ ഭാര്യാ-സന്താനങ്ങള്‍ക്കു പുറമെ അടുത്ത കുടുംബക്കാരികളായ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കണം. അതിന്നൊരു പ്രത്യേക സമയം നിശ്ചയിക്കുകയും ചെയ്യണം. റസൂല്‍ തിരുമേനിയുടെ ജീവിതകാലത്ത്‌ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നായി മതപഠന ക്ലാസ്‌ നടക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ പക്ഷേ, ഒരു മറക്കപ്പുറത്തായിരുന്നു ക്ലാസില്‍ പങ്കെടുത്തിരുന്നത്‌. പുരുഷ ബാഹുല്യം കാരണം സ്ത്രീകള്‍ക്ക്‌ ക്ലാസ്‌ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ത്രീകള്‍ റസൂല്‍ തിരുമേനിയോട്‌ ഇങ്ങനെ ആവശ്യമറിയിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങള്‍ക്കു മാത്രമായി അങ്ങു മതപഠന ക്ലാസ്‌ വെച്ചു തരണം.
തങ്ങള്‍ സ്ത്രീകളുടെ ആവശ്യം പരിഗണിച്ച്‌ അവര്‍ക്കു മാത്രമായി ക്ലാസ്‌ സംഘടിപ്പിക്കുകയും സ്ത്രീകളെ പ്രത്യേകം ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി) (സ്ത്രീകള്‍ക്ക്‌ മാത്രമായി വിജ്ഞാന സദസ്സ്‌ ഉണ്ടാക്കാമോ എന്ന അദ്ധ്യായത്തില്‍)
മഹാനായ ഷ്ലിബ്‌നു അബീ സാലിഹ്‌(റ) റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ പറയുന്നു: സ്ത്രീകളുടെ പരാതി പ്രകാരം ഒരു സഹോദരിയുടെ പ്രത്യോക വീട്‌ അവര്‍ക്കായി മതപഠന ക്ലാസ്‌ നടത്താനുള്ള സ്ഥലമായി അവര്‍ക്കു നിര്‍ണ്ണയിച്ചു കൊടുത്തിരുന്നു. (ഫഥുല്‍ ബാരി 1:195)