കപട ജീവിതം വിശ്വാസിക്ക് വേണ്ടതല്ല: കോഴിക്കോട് ഖാദി

ഭക്തി സാന്ദ്രമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മളനം

ഹിദായ നഗര്‍: മിഅ്‌റാജ് രാവിനോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഭക്തിസാന്ദ്രമായി.  മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന സമ്മേളനം കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അധാര്‍മികതകള്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് വിശ്വാസികള്‍ക്ക് കരുത്തേകേണ്ടെത് അചഞ്ചലമായ വിശ്വാസവും ജീവിത വിശുദ്ധിയുമാണെന്ന് ഖാദി പറഞ്ഞു. സാമൂഹിക നന്മക്ക് വേണ്ടിയാണ് വിശ്വാസി ജീവിതം വിനിയോഗിക്കേണ്ടതെന്നും കപട ജീവിതം വിശ്വാസിക്ക് വേണ്ടതല്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പി്ച്ചു.

ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.   ഹാദിയ സി.എസ്.ഇ ബുക് പ്ലസ് പുറത്തിറക്കിയ ശൈഖുനാ സൈനുല്‍ഉലമാ ഓര്‍മ പുസ്തകം രണ്ടാം പതിപ്പിന്റെ പ്രകാശനം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്വാലിഹ് ഹുദവി തൂത മിഅ്‌റാജ്ദിന സന്ദേശ പ്രഭാഷണ നടത്തി. ദിക്‌റ് ദുആ സദസ്സിനും സമാപന പ്രാര്‍ത്ഥനക്കും കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ നേതൃത്വം നല്‍കി.
അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് ദുആക്ക് സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറിയും നേതൃത്വം നല്‍കി.

വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ശാഹുല്‍ ഹമീദ് ജമലുല്ലൈലി, ജിഫ്രി തങ്ങള്‍ കക്കാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കാളാവ് സൈദലവി മുസ്‌ലിയാര്‍, സൈദാലവി ഫൈസി കോറാട്, കുട്ടി മൗലവി,  തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍കുട്ടി ബാഖവി കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

എസ്.എം.എഫ് ദേശീയ സമ്മേളനം വിജയിപ്പിക്കുക: എസ്.വൈ.എസ്

തൊടുപുഴ: ഏപ്രില്‍ 26, 27 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ  സമ്മേളനം വിജയിപ്പിക്കുവാന്‍ എസ്.വൈ.എസ് ഇടുക്കി ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
 എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന മഹല്ല് സംഗമമാണ് തൃശൂരില്‍ നടക്കുന്നത്. ദേശീയ തലത്തില്‍ മഹല്ലുകളില്‍ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
യോഗത്തില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് കാശിഫി  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എം ഫതഹുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ പുഴക്കര , പി.എസ്. സുബൈര്‍, പി.ഇ മുഹമ്മദ് ഫൈസി, സി.എച്ച് ഇബ്രാഹീംകുട്ടി, പി.ഇ ഹുസൈന്‍, പി.എസ്. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പാണക്കാട് സയ്യിദ് ഉമറലി ശിഹബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്ലിന്റെ നേതൃത്വത്തില്‍ റമളാന്‍ റിലീഫ് നടത്തുവാനും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ആദര്‍ശ സമ്മേളന ക്യാംപയിനിന്റെ ഭാഗമായുള്ള ജില്ലാ ആദര്‍ശ സമ്മേളനം അടുത്ത മാസം നടത്തുവാനും യോഗം തീരുമാനിച്ചു.

എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് പന്തല്‍കാല്‍ നാട്ടല്‍ കര്‍മം ഇന്ന്

തൃശൂര്‍: മഹല്ല് ഉമ്മതിന്റെ കരുത്ത് എന്ന പ്രമേയത്തില്‍ 26,27 തിയതികളിലായി തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിനുള്ള പന്തല്‍കാല്‍ നാട്ടല്‍ കര്‍മം ഇന്ന് വൈകിട്ട് നാലിന് നടക്കും.
തൃശൂര്‍ ജില്ലാ എസ്.എം.എഫ് പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിക്കും. സമസ്തയുടെയും പോഷകസംഘടനകളുടേയും നേതാക്കള്‍ സംബന്ധിക്കും.

ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം ഇന്ന് (23 ഞായര്‍) ജിഫ്‌രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഹിദായനഗര്‍: ദാറുല്‍ഹുദായില്‍ വര്‍ഷം തോറും നടത്തറുളള മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്(23ന് ഞായറാഴ്ച) ഹിദായനഗര്‍ കാമ്പസില്‍ നടക്കും.
വൈകീട്ട് ഏഴിന് പ്രാര്‍ത്ഥനാ സമ്മേളനം സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജിഫ്‌രി മുത്ത് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും.ശൈഖുനാ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ അനുഗ്രഹഭാഷണം നിര്‍വ്വഹിക്കും.സ്വാലിഹ് ഹുദവി തൂത മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തും.പ്രാര്‍ത്ഥനാ മജ് ലിസിന് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.വി.പി അബ്ദുല്ലാ കോയ തങ്ങള്‍, സി.എച്ച്.ബാപ്പുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കളാവ് സൈദലവി മുസ്‌ലിയാര്‍, സൈദാലി കുട്ടി ഫൈസി കോറാട് സംബന്ധിക്കും.
വൈകീട്ട്  അസര്‍ നമസ്‌കാരനന്തരം ഖത്വ്മ് ദുആ മജ്‌ലിസ് നടക്കും. സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
- Darul Huda Islamic University

ഹാദിയ ജനറൽബോഡി യോഗം നാളെ ( ഞായർ)

ഹിദായ നഗർ: ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ഹുദവീസ് അസോസിയേഷ൯ ഫോർ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസി (ഹാദിയ)൯റെ വാർഷിക ജനറൽ ബോഡി യോഗം നാളെ രാവിലെ പത്ത് മണി മുതൽ വാഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. മുഴുവ൯ ഹുദവികളും കൃത്യസമയത്തു തന്നെ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
- Darul Huda Islamic University

എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ക്യാംപ് അമീര്‍

തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് ക്യാംപ് അമീറായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ തെരഞ്ഞെടുത്തു. കോ-ഓഡിനേറ്ററായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ റശീദ് ഫൈസി വെള്ളായിക്കോട് എന്നിവരേയും തെരഞ്ഞെടുത്തു. 26, 27 തിയതകളില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന ദേശീയ പ്രതിനിധി സംഗമത്തില്‍ കേരളത്തിനകത്തും പുറത്തമുള്ള മഹല്ല് പ്രതിനിധകള്‍, മാനേജ്‌മെന്റ് ഭാരവാഹി പ്രതിനിധികള്‍, ഖത്വീബുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, അന്തമാന്‍, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നടക്കം പതിനായിരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതിഅറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പ്രത്യേകം ഉറുദു സെഷന്‍ ഉണ്ടായിരിക്കുമെന്നും കേരളത്തിലേതിന് സമാനമായ മഹല്ല് സംവിധാനം അവിടങ്ങളില്‍ ഉണ്ടാക്കുമെന്നും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിഅറിയിച്ചു. സമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം ശനിയാഴ്ച നടക്കും.